പവിത്രൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള ചലച്ചിത്ര സംവിധായകനും, സംഗീതജ്ഞനുമായിരുന്നു[അവലംബം ആവശ്യമാണ്] പവിത്രൻ. തൃശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് കണ്ടാണിശ്ശേരിയിൽ ജനിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പി.എ.ബക്കറുടെ കബനീനദി ചുവന്നപ്പോൾ എന്ന ചിത്രം നിർമിച്ചു (1975)[1]. യാരോ ഒരാൾ എന്ന പരീക്ഷണചിത്രവും നിർമ്മിക്കുകയുണ്ടായി. ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ അരവിന്ദനായിരുന്നു. തുടർന്ന് ടി.വി. ചന്ദ്രന്റെ കൃഷ്ണൻകുട്ടി (1980) എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു. ടി.വി. ചന്ദ്രനോടൊപ്പം സിനിമാനിർമ്മാണത്തിൽ ബക്കറിന്റെ പാരമ്പര്യം നിലനിർത്തി അദ്ദേഹം. നർത്തകി കലാമണ്ഡലം ക്ഷേമാവതി പത്‌നിയാണ്. 2006 ഫെബ്രുവരി 13 ന് പവിത്രൻ മരണമടഞ്ഞു.[2] . ചലച്ചിത്ര നടി ഇവ പവിത്രൻ,ലക്ഷ്മി എന്നിവർ മക്കൾ[2].
മറ്റ് പ്രധാന ചിത്രങ്ങൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ "ബ്ലാക് & വൈറ്റ്" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 753. 2012 ജൂലൈ 30. ശേഖരിച്ചത് 2013 മെയ് 11.
- ↑ 2.0 2.1 "Filmmaker Pavithran dead". ദ ഹിന്ദു. 2006-02-27. ശേഖരിച്ചത് 2010-02-11.