എസ്. രമേശൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്. രമേശൻ നായർ
S. Ramesan Nair BNC.jpg
ജനനം 1948 മേയ് 3(1948-05-03)
തൊഴിൽ ഗാനരചയിതാവ്, തിരക്കഥാകൃത്ത്, കവി, കഥാകൃത്ത്‌

മലയാളത്തിലെ ഒരു കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ് എസ്. രമേശൻ നായർ. ഏകദേശം 450 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്[1], അതോടൊപ്പം നിരവധി ഹൈന്ദവ ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും[2] ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും[3] ആശാൻ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്[4]. 1948 മേയ് 3-ന് ജനിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു. 1985-ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്ത് രമേശൻ നായർ പ്രവേശിക്കുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=എസ്._രമേശൻ_നായർ&oldid=2073806" എന്ന താളിൽനിന്നു ശേഖരിച്ചത്