രഞ്ജൻ പ്രമോദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| രഞ്ജൻ പ്രമോദ് | |
|---|---|
| തൊഴിൽ | തിരക്കഥാകൃത്ത്, സംവിധായകൻ |
| സജീവം | 2001 - 2006, 2012 - ഇതുവരെ |
മലയാള ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജൻ പ്രമോദ്. രണ്ടാം ഭാവം (2001), മീശ മാധവൻ (2002), മനസ്സിനക്കരെ (2003), അച്ചുവിന്റെ അമ്മ (2005), നരൻ (2005) എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ തിരക്കഥയിലൊരുങ്ങിയ ചിത്രങ്ങളാണ്. ഫോട്ടോഗ്രാഫർ (2006) എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. റോസ് ഗിറ്റാറിനാൽ എന്ന ചിത്രമാണ് അടുത്തതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.
|
"സിനിമയിൽ കലയില്ല. കലയുള്ളത് അതിന്റെകാഴ്ചയിലാണ്. ഒരു ചലച്ചിത്രത്തിന്റെ വിധി നിർണയിക്കുന്നത് ആളുകൾക്ക് അതിന്റെ കഥയുമായി എത്രത്തോളം ഇഴുകിച്ചേരാൻ കഴിയുന്നു എന്നതും അതിലെ കഥാപാത്രങ്ങളിൽ എത്രത്തോളം തങ്ങളെത്തന്നെ കണ്ടെത്താൻ കഴിയുന്നു എന്നതുമാണ്. "
——രഞ്ജൻ പ്രമോദ് ഒരു അഭിമുഖത്തിൽ.[1]
|
ചലച്ചിത്ര സപര്യ [തിരുത്തുക]
| വർഷം | ചിത്രം | പങ്കാളിത്തം | കുറിപ്പുകൾ |
|---|---|---|---|
| 2001 | രണ്ടാം ഭാവം | തിരക്കഥാകൃത്ത് | |
| 2002 | മീശ മാധവൻ | തിരക്കഥാകൃത്ത് | |
| 2003 | മനസ്സിനക്കരെ | തിരക്കഥാകൃത്ത് | കരസ്ഥമാക്കിയ പുരസ്കാരം, മികച്ച മലയാള ചിത്രത്തിനുള്ള ഫിലിം ഫെയർ പുരസ്കാരം |
| 2005 | അച്ചുവിന്റെ അമ്മ | തിരക്കഥാകൃത്ത് | കരസ്ഥമാക്കിയ പുരസ്കാരം, മികച്ച മലയാള ചിത്രത്തിനുള്ള ഫിലിം ഫെയർ പുരസ്കാരം, മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം |
| നരൻ | തിരക്കഥാകൃത്ത് | ||
| 2006 | ഫോട്ടോഗ്രാഫർ | കഥ, സംവിധാനം | കരസ്ഥമാക്കിയ പുരസ്കാരം, മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, മികച്ച സംഗീത സംവിധായകനുള്ള മാതൃഭൂമി പുരസ്കാരം, മുല്ലശ്ശേരി രാജു സംഗീത പുരസ്കാരം |
| 2013 | റോസ് ഗിറ്റാറിനാൽ | കഥ, സംവിധാനം |
പുറത്തേക്കുള്ള ലിങ്കുകൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ "it’s post production time..". 25 May 2012. ശേഖരിച്ചത് 16 July 2012.
| Persondata | |
|---|---|
| NAME | രഞ്ജൻ പ്രമോദ് |
| ALTERNATIVE NAMES | |
| SHORT DESCRIPTION | Screeenwriter and film director |
| DATE OF BIRTH | |
| PLACE OF BIRTH | |
| DATE OF DEATH | |
| PLACE OF DEATH | |