ടി.വി. ചന്ദ്രൻ
മലയാള സമാന്തരസിനിമാപ്രസ്ഥാനത്തിലെ പ്രമുഖനായ സംവിധായകനാണ് ടി.വി. ചന്ദ്രൻ.
ചലച്ചിത്രരംഗത്ത്[തിരുത്തുക]
പി.എ. ബക്കറിന്റെ കബനീ നദി ചുവന്നപ്പോൾ[1] എന്ന ചിത്രത്തിലെ അഭിനേതാവായി സിനിമാജീവിതത്തിന് തുടക്കമിട്ടു. തുടർന്ന് പി. എ. ബക്കറിന്റേയും ജോൺ എബ്രഹാമിന്റേയും സഹായിയായി പ്രവർത്തിച്ചു.
കൃഷ്ണൻകുട്ടിയാണ് ടി.വി.ചന്ദ്രന്റെ ആദ്യസിനിമ. പരീക്ഷണാത്മകമായ ആ ചലച്ചിത്രം കലാപരമായും സാമ്പത്തികമായും പരാജയപ്പെട്ടു. ഒരു സംവിധായകൻ എന്ന അംഗീകാരം ഇദ്ദേഹത്തിന് ലഭിക്കുന്നത് തമിഴിൽ പുറത്തിറങ്ങിയഹേമാവിൻ കാതലർകൾ 1982 വഴിയാണ്. 1989ൽ പുറത്തിറങ്ങിയ ആലീസിന്റെ അന്വേഷണം എന്ന ചിത്രത്തിലൂടെയാണ് ടി വി ചന്ദ്രൻ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്തമായ ലൊകാർനോ സിനിമാമേളയിൽ ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു ആലീസിന്റെ അന്വേഷണം. ചരിത്രം, രാഷ്ട്രീയം, ഫെമിനിസം എന്നിവയുടെ ശക്തമായ അടിയൊഴുക്കുകൾ ഉള്ളവയാണ് ടി.വി. ചന്ദ്രന്റെ മിക്കവാറും സിനിമകൾ.
ചലച്ചിത്രങ്ങൾ[തിരുത്തുക]
- ഹേമാവിൻ കാതലർകൾ (1982) (തമിഴ്)
- മാദകപ്പൂക്കൾ (1984)
- ആലീസിന്റെ അന്വേഷണങ്ങൾ (1989)
- പൊന്തൻ മാട (1993)
- ഓർമകളുണ്ടായിരിക്കണം (1995)
- മങ്കമ്മ (1997)
- സൂസന്ന (2001)
- ഡാനി (2001)
- പാഠം ഒന്ന്: ഒരു വിലാപം (2003)
- കഥാവശേഷൻ (2004)
- ആടും കൂത്ത് (2006) (തമിഴ്)
- വിലാപങ്ങൾക്കപ്പുറം -2008
- ഭൂമിമലയാളം - 2008
- ശങ്കരനും മോഹനനും - 2011
അവലംബം[തിരുത്തുക]
- ↑ "ബ്ലാക് & വൈറ്റ്" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 753. 2012 ജൂലൈ 30. ശേഖരിച്ചത് 2013 മെയ് 11.
|
|||||