ഡയാലിസിസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാന്‍ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി സംവാദം താള് കാണുക. |
വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുമ്പോള്‍ യന്ത്രത്തിന്റെ സഹായത്താല്‍ രക്തത്തില്‍ നിന്ന് മാലിന്യങ്ങളും ശരീര ദ്രവങ്ങളും നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഡയാലിസിസ്. ഒരു അര്‍ധതാര്യ തനുസ്തരത്തിന്റെ സഹായത്തോടെ രക്തത്തിലെ മാലിന്യങ്ങള്‍ മറ്റൊരു മാധ്യമത്തിലേക്ക് വ്യാപിപ്പിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനരീതിയെ അടിസ്ഥാനമാക്കി രണ്ട് തരം ഡയാലിസിസ് നിലവിലുണ്ട് ഹീമോ ഡയാലിസിസും, പെരിറ്റോണിയല്‍ ഡയാലിസിസും.