സുമലത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുമലത
Sumalatha.jpg
തൊഴിൽ അഭിനേത്രി
സജീവം 1978–ഇതുവരെ
ജീവിതപങ്കാളി(കൾ) അംബരീഷ്

ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ് സുമലത. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി എന്നീ ഭാഷകളിൽ എൺപതുകളിൽ സജീവമായി അഭിനയിച്ചിരുന്ന സുമലത ജനിച്ചത് ചെന്നൈയിലാണ്. മലയാളത്തിൽ സുമലത ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് ജോഷി സം‌വിധാനം ചെയ്ത ചിത്രങ്ങളിലാണ്. തൂവാനത്തുമ്പികൾ, ന്യൂ ഡൽഹി, താഴ്വാരം, ഇസബെല്ല, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങിയ മലയാള ചിത്രങ്ങൾ സുമലതയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്.

ജീവിതരേഖ[തിരുത്തുക]

സുമലത തൻറെ പതിനഞ്ചാം വയസിൽ ആന്ധ്രാപ്രദേശിലെ സൗന്ദര്യ മത്സരത്തിൽ വിജയിച്ചതിനു ശേഷമാണ് ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്[1]. 1991-ലാണ് സുമലത വിവാഹിതയാകുന്നത്. പ്രശസ്ത കന്നഡ ചലച്ചിത്ര നടൻ ആംബരീഷിനെയാണ് സുമലത വിവാഹം ചെയ്തത്[1].

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

സുമലത

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സുമലത&oldid=1922297" എന്ന താളിൽനിന്നു ശേഖരിച്ചത്