എസ്.എൻ. സ്വാമി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എസ്.എൻ. സ്വാമി | |
|---|---|
| ജനനം | കൊച്ചി |
| തൊഴിൽ | തിരക്കഥാകൃത്ത് |
| സജീവം | 1985– |
മലയാള ചലച്ചിത്രരംഗത്തെ പ്രമുഖനായ തിരക്കഥാകൃത്താണ് എസ്.എൻ. സ്വാമി. കുറ്റാന്വേഷണ ചിത്രങ്ങൾക്ക് പ്രശസ്തനായ ഇദ്ദേഹം നാല്പതോളം മലയാളചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.
സി.ബി.ഐ. ചലച്ചിത്ര പരമ്പര (ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സി.ബി.ഐ., നേരറിയാൻ സി.ബി.ഐ.), കൂടും തേടി, ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ, ഓഗസ്റ്റ് 1, ധ്രുവം തുടങ്ങിയവയാണ് എസ്.എൻ. സ്വാമിയുടെ പ്രശസ്തമായ ചിത്രങ്ങൾ. സംവിധായകൻ കെ. മധുവിനൊപ്പമാണ് അദ്ദേഹം ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളത്. മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർ സി.ബി.ഐ., പെരുമാൾ, മോഹൻലാൽ അവതരിപ്പിച്ച സാഗർ ഏലിയാസ് ജാക്കി, അലി ഇമ്രാൻ തുടങ്ങിയ മലയാളസിനിമാ ചരിത്രത്തിലെ ഏറെ പ്രശസ്തമായ കഥാപാത്രങ്ങൾ സൃഷ്ടിച്ചത് ഇദ്ദേഹമാണ്.