തിളക്കം (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തിളക്കം | |
|---|---|
| സംവിധാനം | ജയരാജ് |
| നിർമ്മാണം | അനീഷ് വർമ്മ |
| കഥ | ആലങ്കോട് ലീലാകൃഷ്ണൻ |
| തിരക്കഥ | റാഫി മെക്കാർട്ടിൻ |
| അഭിനേതാക്കൾ | ദിലീപ് നെടുമുടി വേണു സലീം കുമാർ കാവ്യ മാധവൻ ഭാവന |
| സംഗീതം | കൈതപ്രം വിശ്വനാഥൻ |
| ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
| ഛായാഗ്രഹണം | അഴകപ്പൻ |
| ചിത്രസംയോജനം | എൻ.പി. സതീഷ് |
| സ്റ്റുഡിയോ | ഹംസധ്വനി ഫിലിംസ് |
| വിതരണം | സ്വർഗ്ഗചിത്ര |
| റിലീസിങ് തീയതി | 2003 ഏപ്രിൽ 11 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ജയരാജിന്റെ സംവിധാനത്തിൽ ദിലീപ്, നെടുമുടി വേണു, സലീം കുമാർ, കാവ്യ മാധവൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തിളക്കം. ഹംസധ്വനി ഫിലിംസിന്റെ ബാനറിൽ അനീഷ് വർമ്മ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വർഗ്ഗചിത്ര ആണ്. ഈ ചിത്രത്തിന്റെ കഥ ആലങ്കോട് ലീലാകൃഷ്ണന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| ദിലീപ് | ഉണ്ണികൃഷ്ണൻ / വിഷ്ണു |
| നെടുമുടി വേണു | പത്മനാഭൻ മാസ്റ്റർ |
| നിഷാന്ത് സാഗർ | ഗോപിക്കുട്ടൻ |
| ത്യാഗരാജൻ | മഹേശ്വരൻ തമ്പി |
| ജഗതി ശ്രീകുമാർ | അച്ചൻ |
| സലീം കുമാർ | ഓമനക്കുട്ടൻ |
| ഹരിശ്രീ അശോകൻ | കൃഷ്ണൻ കുട്ടി |
| കൊച്ചിൻ ഹനീഫ | ഭാസ്കരൻ |
| ഒടുവിൽ ഉണ്ണികൃഷ്ണൻ | ഗോവിന്ദപണിക്കർ |
| മച്ചാൻ വർഗീസ് | കുഞ്ഞവറ |
| മാമുക്കോയ | പോസ്റ്റ്മാൻ പത്രോസ് |
| കൊച്ചുപ്രേമൻ | വെളിച്ചപ്പാട് |
| കാവ്യ മാധവൻ | അമ്മു |
| ഭാവന | ഗൌരി |
| കെ.പി.എ.സി. ലളിത | ദേവകി |
| ബിന്ദു പണിക്കർ | വനജ |
| പ്രിയങ്ക | പഞ്ചവർണ്ണം |
| മങ്ക മഹേഷ് | അമ്മുവിന്റെ അമ്മ |
| സുബ്ബലക്ഷ്മി അമ്മാൾ | അമ്മുവിന്റെ മുത്തശ്ശി |
സംഗീതം [തിരുത്തുക]
കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് കൈതപ്രം വിശ്വനാഥൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- എനിക്കൊരു പെണ്ണുണ്ട് – കെ.ജെ. യേശുദാസ്
- പൂവിടരും – കെ.ജെ. യേശുദാസ്
- എന്ന തവം സെയ്തനേ യശോദ (കീർത്തനം) പാപനാശം ശിവൻ കൃതി – ചിൻമയി, ബേബി നിമിഷ
- ഈ കണ്ണൻ കാട്ടും കുസൃതി – സുജാത മോഹൻ, ഗോപൻ
- സാറേ സാറേ സാമ്പാറേ – ദിലീപ്, സുജാത മോഹൻ, കോറസ്
- എവിടേ – കെ.ജെ. യേശുദാസ്, വി.എസ്. കല
- നീയൊരു പുഴയായ് – പി. ജയചന്ദ്രൻ
- വെയിലലിയും മുൻപേ – കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | അഴകപ്പൻ |
| ചിത്രസംയോജനം | എൻ.പി. സതീഷ് |
| കല | നേമം പുഷ്പരാജ് |
| വസ്ത്രാലങ്കാരം | സബിത ജയരാജ് |
| സംഘട്ടനം | ത്യാഗരാജൻ |
| പരസ്യകല | സാബു കൊളോണിയ |
| നിർമ്മാണ നിർവ്വഹണം | എൻ. വിജയകുമാർ |
| അസോസിയേറ്റ് ഡയറൿടർ | വിനോദ്, ജിമ്മി കെ. ആന്റണി |
പുരസ്കാരങ്ങൾ [തിരുത്തുക]
- മികച്ച ഗായകൻ – പി. ജയചന്ദ്രൻ
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് തിളക്കം
- തിളക്കം – മലയാളസംഗീതം.ഇൻഫോ