ഭാവന (ചലച്ചിത്രനടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാവന

2008-ലെ അമ്മ ജനറൽ ബോഡി യോഗത്തിൽ നിന്നും
ജനനം കാർത്തിക
1986 ജൂൺ 6 (1986-06-06) (വയസ് 25)
തൃശ്ശൂർ, കേരളം ഇന്ത്യ
സജീവം 2008-present


ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ്‌ ഭാവന ബാലചന്ദ്രൻ (ജനനം – ജൂൺ 6 1986). മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കം. യഥാർത്ഥ പേര് കാർത്തിക എന്നാണ്.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

മലയാളചലച്ചിത്ര രം‌ഗത്തെ അസിസ്റ്റന്റ് ഛായഗ്രാഹകനായ ജി. ബാലചന്ദ്രമേനോന്റെയും പുഷ്പയുടേയും മകളാണ് ഭാവന. 1986 ജൂൺ 6-ന് തൃശ്ശൂരിലാണ് ജനനം. സഹോദരൻ ജയദേവ് കാനഡയിൽ ജീവിക്കുന്നു.

[തിരുത്തുക] അഭിനയ ജീവിതം

പുതുമുഖങ്ങളെ വച്ച് കമൽ സം‌വിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ സിദ്ധാർഥ്, ജിഷ്ണു, രേണുക മേനോൻ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു ഭാവനയുടെ ചലച്ചിത്രാഭിനയത്തിൻറെ തുടക്കം. താരതമ്യേനെ സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങൾ മലയാളത്തിൽ കിട്ടി. മലയാളത്തിലെ ഒട്ടു മിക്ക മുൻ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർ ഇതിൽ പെടും.

2003ൽ വിജയമായിരുന്ന CID മൂസ, ക്രോണിക് ബാചലർ എന്നീ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു. 2004-ലെ ഭാവനയുടെ ചിത്രങ്ങളായ യൂത്ത് ഫെസ്റ്റിവൽ, പറയാം, ബം‌ഗ്ലാവിൽ ഔത, എന്നിവ പരാജയങ്ങളായിരുന്നു. 2005 ൽ വീണ്ടും ചില നല്ല ചിത്രങ്ങളായ ദൈവനാമത്തിൽ, നരൻ എന്നിവ ഭാവനക്ക് ലഭിച്ചു. ഇതിൽ ദൈവനാമത്തിൽ എന്ന സിനിമയിൽ അഭിനയിച്ചതിന് സംസഥാന സർക്കാറിന്റെ മികച്ച നടി പുരസ്കാരം ലഭിച്ചു [1] 2006 ഭാവന രണ്ട് സിനിമകളിൽ അഭിനയിച്ചു. ചിന്താമണി കൊലക്കേസ്, ചെസ്സ് എന്നിവയായിരുന്നു അവ‍. ഏറ്റവും ഒടുവിൽ പുറത്തുവന്നത് മോഹൻലാലിനോടൊപ്പം അഭിനയിച്ച ചോട്ട മും‌ബൈ ആണ്.

തമിഴിൽ ഭാവന അഭിനയിച്ച ആദ്യ സിനിമ കൂടൽ നഗർ പുറത്തിറങ്ങിയില്ല. പക്ഷേ പിന്നീട് 2007 അതു പുറത്തിറങ്ങി. ഭാവനയുടെ ആദ്യം റിലീസ് ചെയ്ത തമിഴ് സിനിമ ചിത്തിരം പേസുതെടീ ആയിരുന്നു. ഇതു തമിഴിൽ വിജയിച്ച ഒരു സിനിമയായിരുന്നു [2]. അതിനു ശേഷം തമിഴിലും തെലുങ്കിലും ധാരാളം അവസരങ്ങൾ ഭാവനക്ക് ലഭിച്ചു തുടങ്ങി.

[തിരുത്തുക] അവാർഡുകൾ

  • 2002-ൽ നമ്മൾ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം
  • 2005-ൽ ദൈവനാമത്തിൽ എന്ന ചിത്രത്തിന്‌ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം
  • മികച്ച പുതുമുഖ നടിക്കുള്ള മാതൃഭൂമി-മെഡിമിക്സ് അവാർഡ് - 2004
  • മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് – 2006
  • മികച്ച സ്വഭാവനടിക്കുള്ള ഉജാല-ഏഷ്യാനെറ്റ് അവാർഡ് – 2006

[തിരുത്തുക] അഭിനയിച്ച സിനിമകൾ

[തിരുത്തുക] തമിഴ് സിനിമകൾ

വർഷം പേര് കഥാപാത്രം അഭിനേതാക്കൾ സം‌വിധാനം കൂടുതൽ
2008 ജയംകൊണ്ടാൻ അന്നപൂരണി വിനയ്, ലേഖ വാഷിംഗ്ടൺ കണ്ണൻ
2008 വാഴ്‌തുംഗൽ കായൽവിഴി ആർ. മാധവൻ സീമൻ
2007 രാമേശ്വരം വാസന്തി ജീവ സെൽവം
2007 ആര്യ ദീപിക ആർ. മാധവൻ, തേജശ്രീ ബാലശേഖരൻ തെലുഗിൽ ആര്യ MBBS എന്നപേരിൽ മൊഴിമാറ്റി പുറത്തിറങ്ങി
2007 കൂടൽ നഗർ മണിമേകലൈ ഭരത് , സന്ധ്യ സീനു രാമസ്വാമി
2007 ദീപാവലി സൂസി ജയം രവി എഴിൽ
2006 വെയിൽ മീനാക്ഷി ഭരത്, ശ്രേയ റെഡ്ഡി വസന്ത ബാലൻ
2006 കിഴക്ക് കടൽക്കരൈ സാലൈ പ്രിയ ശ്രീകാന്ത് എസ്.എസ്. സ്റ്റൻലി
2006 ചിത്തിരം പേസുതടി ചാരു നരേൻ മിഷ്കിൻ ഫിലിംഫെയർ (തമിഴ്) മികച്ച നടിയുടെ പുരസ്കാരം ലഭിച്ചു.

[തിരുത്തുക] മലയാളം സിനിമകൾ

വർഷം സിനിമ അഭിനേതാക്കൾ സം‌വിധാനം കൂടുതൽ അറിയാൻ
2008 ലോലിപോപ്പ് പൃഥ്വിരാജ്,കുഞ്ചാക്കോ ബോബൻ, ജയസൂര്യ, റോമ, മീര നന്ദൻ ഷാഫി
2008 ട്വന്റി20 മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, ജയറാം ജോഷി
2008 മുല്ല ദിലീപ് ലാൽ ജോസ് അതിഥി താരം
2007 ചോട്ടാ മുംബൈ മോഹൻലാൽ അൻവർ റഷീദ്
2006 ചെസ്സ് ദിലീപ് രാജ്‌ബാബു
2006 കിസ്സാൻ കലാഭവൻ മണി സിബി മലയിൽ
2006 ചിന്താമണി കൊലക്കേസ് സുരേഷ് ഗോപി ഷാജി കൈലാസ് ചിന്താമണി
2005 നരൻ മോഹൻലാൽ,ദേവയാനി ജോഷി
2005 ചാന്ത്പൊട്ട് ദിലീപ് ലാൽ ജോസ്
2005 ദൈവനാമത്തിൽ പൃഥ്വിരാജ് ജയരാജ്
2005 പോലീസ് പൃഥ്വിരാജ് വി. കെ. പ്രകാശ്
2005 ഹൃദയത്തിൽ സൂക്ഷിക്കാൻ കുഞ്ചാക്കോ ബോബൻ രാജേഷ് പിള്ള
2005 ബംഗ്ലാവിൽ ഔത ലാൽ ശാന്തിവിള ദിനേശ്
2004 അമൃതം ജയറാം, പദ്മപ്രിയ സിബി മലയിൽ
2004 റൺവേ ദിലീപ്, കാവ്യ മാധവൻ ജോഷി അതിഥി താരം
2004 യൂത്ത് ഫെസ്റ്റിവൽ സിദ്ധാർത്ത്, മീനാക്ഷി ജോസ് തോമസ് തമിഴിൽ കാതലർ കൊണ്ടാട്ടം എന്ന് മൊഴിമാറ്റം ചെയ്യപ്പെട്ടു
2004 ചതിക്കാത്ത ചന്തു ജയസൂര്യ, നവ്യ നായർ റാഫി - മെക്കാർട്ടിൻ ഇന്ദിര
2004 പറയാം ജിഷ്ണു അനിൽ - ബാബു
2003 വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട് ജിഷ്ണു കലാഭവൻ അൻസാർ
2003 സ്വപ്നക്കൂട് കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ജയസൂര്യ, മീര ജാസ്മിൻ, ഭാവന കമൽ തമിഴിൽ മൂന്നാം പിറൈ എന്ന പേരിൽ പുനർനിർമ്മിച്ചു
2003 ഇവർ ജയറാം ടി. ജെ. രാജീവ് കുമാർ
2003 സി. ഐ. ഡി. മൂസ ദിലീപ് ജോണി ആന്റണി
2003 തിളക്കം ദിലീപ് ജയരാജ് അതിഥി താരം
2003 ക്റോണിക്ക് ബാച്ചിലർ മമ്മൂട്ടി, രംഭ, മുകേഷ് സിദ്ദിക്ക്
2002 നമ്മൾ ജിഷ്ണു, സിദ്ധാർത് കമൽ

[തിരുത്തുക] തെലുങ്ക് സിനിമകൾ

വർഷം സിനിമ വേഷം അഭിനേതാക്കൾ സം‌വിധാനം കൂടുതൽ അറിയാൻ
2008 Hero നിതിൻ കുമാർ റെഡ്ഡി ജി.വി. സുധാകർ In Production
2008 Ontari കനക മഹാലക്ഷ്മി Tottempudi Gopichand B.V. Ramana

[തിരുത്തുക] അവലംബം

  1. Daivanamathil (2005) - Awards
  2. Chithiram Pesuthadi - A hit team separates

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഭാവന_(ചലച്ചിത്രനടി)&oldid=1302877" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ