വെട്ടം (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വെട്ടം | |
|---|---|
ചിത്രത്തിലെ രംഗം |
|
| സംവിധാനം | പ്രിയദർശൻ |
| നിർമ്മാണം | മേനക സുരേഷ്‌കുമാർ കാർത്തിക സുരേഷ്‌കുമാർ രേവതി സുരേഷ്‌കുമാർ |
| രചന | ഉദയകൃഷ്ണ സിബി കെ. തോമസ് പ്രിയദർശൻ |
| അഭിനേതാക്കൾ | ദിലീപ് കലാഭവൻ മണി ഭാവ്ന പനി |
| സംഗീതം | ബേണി ഇഗ്നേഷ്യസ് |
| ഗാനരചന | ബി.ആർ. പ്രസാദ് രാജീവ് ആലുങ്കൽ നാദിർഷാ |
| ഛായാഗ്രഹണം | ഏകാംബരം |
| ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ അരുൺ കുമാർ |
| സ്റ്റുഡിയോ | രേവതി കലാമന്ദിർ |
| വിതരണം | സ്വർഗ്ഗചിത്ര |
| റിലീസിങ് തീയതി | 2004 ഓഗസ്റ്റ് 20 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പ്രിയദർശന്റെ സംവിധാനത്തിൽ ദിലീപ്, കലാഭവൻ മണി, മൈഥിലി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വെട്ടം. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ, കാർത്തിക സുരേഷ്‌കുമാർ, രേവതി സുരേഷ്‌കുമാർ എന്നിവർ നിർമ്മാണം ചെയ്ത ഈ ചിത്രം സ്വർഗ്ഗചിത്ര ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ്, പ്രിയദർശൻ എന്നിവർ ചേർന്നാണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
- ദിലീപ് – ഗോപാലകൃഷ്ണൻ
- കലാഭവൻ മണി – മണി
- ഇന്നസെന്റ് – കെ.ടി. മാത്യു
- ജനാർദ്ദനൻ – ഫെർണ്ണാണ്ടസ്
- നെടുമുടി വേണു – റിട്ടയേർഡ് ഡി.ജി.പി.
- ജഗതി ശ്രീകുമാർ – പാഷ
- കൊച്ചിൻ ഹനീഫ
- ജഗദീഷ് – വെയിറ്റർ
- മാമുക്കോയ – രാമൻ കർത്താ
- ബൈജു
- സ്ഫടികം ജോർജ്ജ് – പോലീസ് ഓഫീസർ
- കലാഭവൻ നവാസ്
- കുഞ്ചൻ
- മിധുൻ രമേഷ് – ഫെലിക്സ്
- മൈഥിലി – വീണ
- ഗീത വിജയൻ
- ബിന്ദു പണിക്കർ
- സുകുമാരി
- സോന നായർ
സംഗീതം [തിരുത്തുക]
ബിയാർ പ്രസാദ്, രാജീവ് ആലുങ്കൽ, നാദിർഷാ ഏന്നിവർ എഴുതിയ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചത് ബേണി ഇഗ്നേഷ്യസ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് ജോണി സാഗരിഗ.
- ഗാനങ്ങൾ
- മക്കസായി മക്കസായി – എം.ജി. ശ്രീകുമാർ, നാദിർഷാ (ഗാനരചന: നാദിർഷാ)
- മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ – എം.ജി. ശ്രീകുമാർ
- ഒരു കാതിലോല ഞാൻ കണ്ടീല – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
- ഐ ലവ് യു ഡിസംബർ – എം.ജി. ശ്രീകുമാർ, ജ്യോത്സ്ന (ഗാനരചന: രാജീവ് ആലുങ്കൽ)
- ഇല്ലത്തെ കല്യാണത്തിന് – സുജാത മോഹൻ
- മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ – സുജാത മോഹൻ
- ഇല്ലത്തെ കല്യാണാത്തിന് – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
അണിയറ പ്രവർത്തകർ [തിരുത്തുക]
- ഛായാഗ്രഹണം: ഏകാംബരം
- ചിത്രസംയോജനം: എൻ. ഗോപാലകൃഷ്ണൻ, അരുൺ കുമാർ
- കല: സാബു സിറിൾ
- വസ്ത്രാലങ്കാരം: സായ്
- ഡി.ടി.എസ്. മിക്സിങ്ങ്: രാജാകൃഷ്ണൻ
- കോറിയോഗ്രാഫി: കല, പ്രസന്ന
- നിർമ്മാണ നിർവ്വഹണം: എ.ആർ. കണ്ണൻ
- എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് സേനൻ
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് വെട്ടം
- വെട്ടം – മലയാളസംഗീതം.ഇൻഫോ