അടൂർ ഭവാനി
| അടൂർ ഭവാനി | |
|---|---|
അടൂർ ഭവാനി |
|
| തൊഴിൽ | ചലച്ചിത്രനടി |
മലയാളചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു അടൂർ ഭവാനി. നിരവധി സിനിമകളിൽ നായികയായും അമ്മയായും അമ്മൂമ്മയായും വേഷമിട്ട് ശ്രദ്ധനേടിയ നടിയായിരുന്നു. ശരിയോ തെറ്റോ ആണ് ആദ്യ ചലച്ചിത്രം. സേതുരാമയ്യർ സി.ബി.ഐ. അവസാനത്തെ ചിത്രവും. രാമു കാര്യാട്ടിന്റെ ചെമ്മീൻ (1965) എന്ന ചലച്ചിത്രത്തിലെ അഭിനയത്തോടുകൂടി ശ്രദ്ധിക്കപ്പെട്ടു. 2009 ഒക്ടോബർ 25-ന് അടൂരിലെ സ്വവസതിയിൽ അന്തരിച്ചു.[1]
1969-ൽ പുറത്തിറങ്ങിയ കള്ളിച്ചെല്ലമ്മ' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട് ഭവാനിക്ക്. പിന്നീട് ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രേംജി പുരസ്‌കാരവും [1] 2002-ൽ മാതൃഭൂമി-മെഡിമിക്സ് ചലച്ചിത്രസപര്യ ആയുഷ്കാല നേട്ടങ്ങൾക്കുള്ള പുരസ്കാരവും 2008-ൽ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരവും ഭവാനിയെ തേടിയെത്തി. അടൂർ ഭവാനിയുടെ സഹോദരി അടൂർ പങ്കജവും അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ്.
പത്തനംതിട്ട ജില്ലയിലുള്ള അടൂരാണ് സ്വദേശം.
പുറമേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് അടൂർ ഭവാനി
അവലംബം [തിരുത്തുക]
- ↑ 1.0 1.1 "അടൂർ ഭവാനി അന്തരിച്ചു." (in മലയാളം). മാതൃഭൂമി. 2009-10-25. ശേഖരിച്ചത് 2009-10-25.