കെ.ആർ. മീര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കെ.ആർ. മീര | |
|---|---|
![]() |
|
| ജനനം | ഫെബ്രുവരി 19, 1970 Sasthamkotta, Kollam district |
| തൂലികാനാമം | മീര |
| തൊഴിൽ | Novelist, short story writer, screenplay writer, Journalist |
| ദേശീയത | Indian |
| രചനാ സങ്കേതം | Novel, Short story |
| പ്രധാന പുരസ്കാരങ്ങൾ | Kerala Sahitya Akademi Award |
| ജീവിതപങ്കാളി(കൾ) | Dileep |
| കുട്ടികൾ | Shruthi Dileep |
മലയാള സാഹിത്യത്തിലെ ഒരു എഴുത്തുകാരിയാണ് കെ.ആർ . മീര. ആവേ മരിയ എന്ന ചെറുകഥക്ക് 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം കെ.ആർ . മീരക്ക് ലഭിച്ചിട്ടുണ്ട്[1].
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
1970 ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ജനിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. 1993 മുതൽ മലയാള മനോരമയിൽ പത്രപ്രവർത്തകയായി ജോലി ചെയ്യുന്നു. മനോരമയിൽ നിന്നും രാജിവച്ചു ഇപ്പോൾ സ്വതന്ത്ര പത്രപ്രവർത്തകയും മുഴുവൻ സമയ എഴുത്തുകാരിയും [2][3]. ആരാച്ചാർ എന്ന ഇവരുടെ നോവൽ മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു[4].
പുസ്തകങ്ങൾ [തിരുത്തുക]
- ഓർമ്മയുടെ ഞരമ്പ്
- മോഹമഞ്ഞ[2]
പുരസ്കാരങ്ങൾ [തിരുത്തുക]
- അങ്കണം അവാർഡ്
- ലളിതാംബിക അന്തർജ്ജനം അവാർഡ്
- പി.യു.സി.എൽ. അവാർഡ്
- ചൊവ്വര പരമേശ്വരൻ അവാർഡ്[2]
- കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2009 - ചെറുകഥ - ആവേ മരിയ
അവലംബം [തിരുത്തുക]
- ↑ "ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്‌ക്കാരം" (in മലയാളം). മാതൃഭൂമി. ശേഖരിച്ചത് 11 May 2010.
- ↑ 2.0 2.1 2.2 "Profiles" (in English). womenswriting.com. ശേഖരിച്ചത് 16 December 2009.
- ↑ പുഴ.കോമിൽ മീരയുടെ പ്രൊഫൈൽ
- ↑ "നോവൽ" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 709. 2011 സെപ്റ്റംബർ 26. ശേഖരിച്ചത് 2013 മാർച്ച് 24.
