ഗുജറാത്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗുജറാത്തി ગુજરાતી Gujǎrātī |
||||
|---|---|---|---|---|
| സംസാരിക്കുന്നത് : | ഇന്ത്യ,പാകിസ്താൻ, കെനിയ, സിംഗപ്പൂർ, ടാൻസാനിയ, ഉഗാണ്ട, സാംബിയ, ദക്ഷിണാഫ്രിക്ക, അമേരിക്കൻ ഐക്യനാടുകൾ, യുണൈറ്റഡ് കിങ്ഡം, കാനഡ | |||
| ആകെ സംസാരിക്കുന്നവർ: | 4.61 കോടി [1] (1991-ൽ) | |||
| റാങ്ക്: | 26 | |||
| ഭാഷാകുടുംബം: | ഇന്തോ-ഇറാനിയൻ ഇന്തോ-ആര്യൻ പടിഞ്ഞാറൻ ഇന്തോ-ആര്യൻ ഗുജറാത്തി |
|||
| ലിപിയെഴുത്ത് ശൈലി: | Gujarati script | |||
| ഔദ്യോഗിക പദവി | ||||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | Gujarat (India) | |||
| നിയന്ത്രിക്കുന്നത്: | ഔദ്യോഗിക നിയന്ത്രണമൊന്നുമില്ല | |||
| ഭാഷാ കോഡുകൾ | ||||
| ISO 639-1: | gu | |||
| ISO 639-2: | guj | |||
| ISO 639-3: | guj | |||
|
||||
ഇന്ത്യയിൽ ഗുജറാത്ത് സംസ്ഥാനത്തിലെ പ്രധാന സംസാരഭാഷയാണ് ഗുജറാത്തി ഭാഷ. 2001-ലെ സെൻസസ് കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഈ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം 4,60,91,617 ആണ് [2]. ഇതിൽ 4,27,68,386 പേർ ഗുജറാത്തിലാണ്, മഹാരാഷ്ട്ര (23,15,409), തമിഴ് നാട്(2,02,612), മദ്ധ്യപ്രദേശ്(1,98,140) എന്നീ സംസ്ഥാനങ്ങളിലും ഗുജറാത്തി ഭാഷ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിദ്ധ്യമുണ്ട്. [3] കൂടാതെ പാകിസ്താൻ, കെനിയ, സിംഗപ്പൂർ, ടാൻസാനിയ, ഉഗാണ്ട, സാംബിയ, ദക്ഷിണാഫ്രിക്ക, അമേരിക്കൻ ഐക്യനാടുകൾ, യുണൈറ്റഡ് കിങ്ഡം, കാനഡ തുടങ്ങിയ പല രാജ്യങ്ങളിലേക്കും കുടിയേറിയ ഗുജറാത്തികളും അവരുടെ പുതിയ തലമുറകളിൽപ്പെട്ടവരും ഗുജറാത്തിഭാഷ ഉപയോഗിച്ചു് വരുന്നു. മഹാത്മാഗാന്ധി, സർദാർ വല്ലഭായി പട്ടേൽ, മുഹമ്മദലി ജിന്ന എന്നിവരുടെ മാതൃഭാഷ ഗുജറാത്തിയായിരുന്നു.
[തിരുത്തുക] അവലംബം
- ↑ http://www.ethnologue.com/show_language.asp?code=guj
- ↑ http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/Statement4.htm
- ↑ http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
| ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
| ഹിന്ദി • ഇംഗ്ലീഷ് |
| സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
| ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |