കറിയുപ്പ്
മൂലകങ്ങളായ സോഡിയത്തിന്റേയും ക്ലോറിന്റേയും സംയുക്തമാണ് ഉപ്പ്.സോഡിയം ക്ലോറൈഡ് (NaCl) എന്നാണ് ഉപ്പ് അഥവാ കറിയുപ്പിന്റെ രാസനാമം. ആഹാരപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. കടൽ വെള്ളം സുര്യപ്രകാശത്തിൽ വറ്റിച്ചാണ് ഉപ്പ് ഉണ്ടാക്കുന്നത്. ഇത്തരത്തിൽ ഉണ്ടാക്കപ്പെടുന്ന ഉപ്പിൽ ചെറിയ തോതിൽ വേറെ പല ലവണങ്ങളും അടങ്ങിയിരിക്കുന്നു. ഉദാ:- മഗ്നീഷ്യം ക്ലോറൈഡ് (MgCl2). മത്സ്യങ്ങൾ,പച്ചക്കറികൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപ്പ് ഉപയോഗിക്കാറുണ്ട്.
ഉപ്പ് തരി രൂപത്തിലും പൊടി രൂപത്തിലും ലഭ്യമാണ്. അയോഡിൻ ചേർത്ത പൊടിയുപ്പ് ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.
ഉള്ളടക്കം |
[തിരുത്തുക] ഉത്പാദനം
അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഏറ്റവും അധികം ഉപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. 148 ലക്ഷം ടൺ ആണ് ഇന്ത്യയുടെ ശരാശരി വാർഷിക ഉത്പാദനം[1].
ഉപ്പിന് 14,000 ത്തിനേക്കാളും അധികം ഉപയോഗങ്ങൾ ഉണ്ടെന്നു പറയുന്നു. [അവലംബം ആവശ്യമാണ്][2]
- ഭക്ഷണത്തിന് സ്വാദേകാൻ
- ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാൻ, 1) അച്ചാറുകൾ 2) ഉണക്ക മീനുകൾ
- നല്ല അണുനാശിനിയാണ്. മുറിവിലും മറ്റും പുരട്ടാം. ഉപ്പ് വെള്ളം തൊണ്ട വേദനക്കും പല്ലു വേദനക്കും നല്ലതാണ്.
[തിരുത്തുക] ഉപ്പ് ചേർന്ന പഴചൊല്ലുകൾ/പ്രയോഗങ്ങൾ
- ഉപ്പ് തിന്നവൻ വെള്ളം കുടിക്കും
ആര് തെറ്റ് ചെയ്യുന്നുവോ അവൻ ശിക്ഷ അനുഭവിക്കേണ്ടി വരും.
- അറുത്തകൈക്ക് ഉപ്പു തേക്കാത്തവൻ
അത്യാവശ്യങ്ങൾക്ക് പോലും ചെലവാക്കാത്തവൻ
[തിരുത്തുക] പര്യായ പദങ്ങൾ
ലവണം, സമുദ്രജം, വസിരം, സിന്ധുജം, ക്ഷാരം, സൈന്ധവം.
ഭാരതത്തിൽ ഏറ്റവും കൂടുതൽ ഉപ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഗുജറാത്ത് ആണ്.