കടലാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഒരു അടുക്ക് കടലാസ്

എഴുതുന്നതിനോ അച്ചടിക്കുന്നതിനോ വസ്തുക്കള്‍ പൊതിയുന്നതിനോ ഉപയോഗിക്കുന്ന കനംകുറഞ്ഞ വസ്തുവാണ് കടലാസ് അഥവാ പേപ്പര്‍. നാരുകള്‍ ഒരു പ്രത്യേക രീതിയില്‍ കൂട്ടിച്ചേര്‍ത്താണ്‌ കടലാസ് നിര്‍മിക്കുന്നത്. സെല്ലുലോസ് അടങ്ങിയ സസ്യ നാരുകളാണ് ഇതിന് പ്രധാനായും ഉപയോഗിക്കുന്നത്. ഹൈഡ്രജന് ബന്ധനം മൂലം അവ കൂടിച്ചേര്‍ന്ന് നില്‍ക്കുന്നു. കടലാസിന്റെ ഭൗതിക ഗുണങ്ങളില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനായി പോളിപ്രൊപിലീന്‍, പോളിഎഥിലീന്‍ (പോളിത്തീന്‍) തുടങ്ങിയ കൃത്രിമ നാരുകളും ഉപയോഗിക്കാറുണ്ട്. കടലാസ് നിര്‍മാണത്തില്‍ നാരുകളുടെ പ്രധാന ഉറവിടം പള്‍പ്‌ വുഡ് എന്ന മരമാണ്. മറ്റ് സസ്യ നാരുകളായ പരുത്തി, ഹെമ്പ്, ലിനന്‍, നെല്ല്, മുള, ഈറ എന്നിവയും ഉപയോഗിക്കാറുണ്ട്.

[തിരുത്തുക] ചരിത്രം

ഒന്നാം നൂറ്റാണ്ടില്‍ കായ് ലുങ് (Cai Lun) എന്ന ചീനക്കാരനാണ്‌ കടലാസ് കണ്ടുപിടിച്ചത്. സസ്യനാരുകള്‍, തുണി, ചരട്, മരക്കഷണങ്ങള്‍ തുടങ്ങിയവ അരച്ച് വെള്ളത്തില്‍ക്കലക്കുകയും അങ്ങനെയുണ്ടാക്കിയ പള്‍പ്പിനെ അമര്‍ത്തി ജലം നീക്കം ചെയ്ത് ഉണക്കിയാണ്‌ അദ്ദേഹം കടലാസ് നിര്‍മ്മിച്ചത്. ഇന്നും കൈ കൊണ്ട് കടലാസുണ്ടാക്കുന്നതിന്‌ ഈ രീതി തന്നെയാണ്‌ അവലംബിക്കുന്നത്. നൂറ്റാണ്ടുകളോളം കടലാസ് നിര്‍മ്മിക്കുന്നതിനുള്ള ഈ വിദ്യ ചൈനക്കാര്‍ രഹസ്യമാക്കി വച്ചു. ആറാം നൂറ്റാണ്ടിലാണ്‌ ഈ വിദ്യ കൊറിയക്കാര്‍ക്ക് കൈവശമാകുകയും അവിടെ നിന്ന് ജപ്പാനിലെത്തുകയും ചെയ്തത്. 12-ആം നൂറ്റാണ്ടില്‍ ഈ വിദ്യ ബാഗ്ദാദിലെത്തുകയും അവിടെ നിന്നും യുറോപ്പ്, ആഫ്രിക്ക, ഏഷ്യയിലെ മറ്റുപ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കെത്തുകയും ചെയ്തു[1]‌.

[തിരുത്തുക] ഇതും കൂടി കാണുക

[തിരുത്തുക] അവലംബം

  1. "CHAPTER 12 - BUILDINGS, PAINTINGS AND BOOKS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 131. ISBN 8174504931. http://www.ncert.nic.in/textbooks/testing/Index.htm. 

"http://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം