മുള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുള
ബാംബൂസെ വർഗ്ഗം
ഇല്ലിമുള പീച്ചി വന ഗവേഷണ കേന്ദ്രത്തിന്റെ (KFRI) ഫീൽഡ് റിസർച്ച് സെന്ററായ (FRC ) വേലുപ്പാടം ബാംബൂ സെറ്റത്തിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Supertribe:
Tribe:
Bambuseae

Subtribes

See the full Taxonomy of the Bambuseae.

Diversity
[[Taxonomy of the Bambuseae|Around 92 genera and 5,000 species]]
മുളയുടെ ഇളം ചെടി. കണല എന്നറിയപ്പെടുന്നു
മുളയുടെ വിത്തുകതിരുകൾ

പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ്‌ മുള. ഇതൊരു ഏകപുഷ്പിയാണ്. ഇതിലെ ഏറ്റവും വലിയ ഇനമായ ഭീമൻ മുളകൾക്ക് 80 അടിയോളം ഉയരമുണ്ടാകും[1].ഇതിൽ ചില ഇനങ്ങൾ എല്ലാ വർഷവും പുഷ്പിക്കുമെങ്കിലും ചിലവ ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കാറുള്ളൂ[2]. ഇളംപച്ച നിറത്തിലുള്ള ഇവയുടെ പൂക്കൾ വളരെ ചെറുതാണ്. മുളയുടെ ഫലത്തിന് ഗോതമ്പുമണിയോടാണ് കൂടുതൽ സാദൃശ്യം. പൂക്കുന്നതിനും രണ്ടുവർഷം മുമ്പ് തന്നെ മൂലകാണ്ഡത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും തന്മൂലം പുതു മുളകൾ നാമ്പിടാതിരിക്കുകയും ചെയ്യും. സാധാരണ ഒരു മുളയ്ക്ക് 80 മീറ്റർ വരെ നീളവും 100 കിലോവരെ ഭാരവും കാണപ്പെടുന്നു[3].

കൊല്ലം ജില്ലയിലെ പട്ടാഴിയിലെ ഒരു മുള ഗിന്നസ് വേൾഡ് റെക്കോർഡിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള എന്ന സ്ഥാനം നേടിയിരുന്നു[4].

ഉപയോഗങ്ങൾ[തിരുത്തുക]

മുളയരികൊണ്ടുള്ള കഞ്ഞി
മുള കൊണ്ടുള്ള കർട്ടൻ

വാണിജ്യപരമായി വളരെയേറെ ഉപയോഗങ്ങളുള്ള ചെടിയാണിത്.

  • കടലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തു[5].
  • പന്തലിനു കാൽ നാട്ടുവാൻ
  • കെട്ടിടനിർമ്മാണത്തിലും മറ്റും താൽക്കാലികമായ താങ്ങുകളായി.
  • ഓടക്കുഴൽ നിർമ്മാണം (ഈറ്റ ഉപയോഗിക്കുന്നു.)
  • കൊട്ടകൾ നിർമ്മിക്കാൻ
  • ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ മുളയുടെ തളിര്‌ ഭക്ഷണമായി ഉപയോഗിക്കുന്നു.
  • മുളയുടെ കൂമ്പ് അച്ചാറിന് ഉപയോഗിക്കുന്നു.
  • മുളയരി വളരെ ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവാണ്.
  • വള്ളം ഊന്നുന്നതിന് മുളയുടെ കഴുക്കോൽ ഉപയോഗിക്കുന്നു. (ആഴം കൂടിയ നദികളിലും, കായലിലും സഞ്ചരിക്കുന്ന വലിയ വള്ളങ്ങൾ വലിയ കഴുക്കോൽ വെള്ളത്തിനടിയിൽ മണ്ണിൽ ആഴ്ത്തി അതിൽ പ്രയോഗിക്കുന്ന ബലം കൊണ്ടാണ് സഞ്ചരിക്കുന്നത്.)
  • മുളയുടെ വർഗ്ഗത്തിൽപ്പെട്ട ഇല്ലി ഏണിക്ക് ഉപയോഗിക്കുന്നു.

നശീകരണ പ്രവർത്തനങ്ങൾ[തിരുത്തുക]

വേനൽക്കാലങ്ങളിൽ വനത്തിൽ അവശേഷിക്കുന്ന പ്രധാന ഭക്ഷണം മുളയാണ്. ഈ മുളകൾ വ്യവസായ സ്ഥാപനങ്ങൾ വ്യാവസായിക ആവശ്യങ്ങൾക്കായി വൻതോതിൽ വെട്ടി നശിപ്പിക്കുന്നതു മൂലം കാട്ടാനകൾ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നു. ആനകളുടെ ആവാസമേഖലയിൽ പോലും ഇവ മുറിച്ചുമാറ്റപ്പെടുന്നു. മുളകൾ പൂക്കുന്ന കാലം വരെയെങ്കിലും അവയുടെ ആയുസ്സ് നിലനിർത്തേണ്ടത് വന്യജീവികൾക്കും മുളയുടെ വംശം നിലനിർത്തുവാനും വളരെ അത്യാവശ്യമാണ്.

ലോക മുള ദിനം[തിരുത്തുക]

പ്രധാന ലേഖനം: ലോക മുള ദിനം

മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ എല്ലാ വർഷവും സെപ്റ്റംബർ 18-ന് ലോക മുള ദിനം ആചരിക്കുന്നു. വേൾഡ് ബാംബൂ ഓർഗനൈസേഷനാണ് ഈ ദിനാചരണം ആരംഭിച്ചത്.

ആദിവാസികളും മുളയും[തിരുത്തുക]

മുളകൾ കൊണ്ടുള്ള വാഴച്ചാലിലെ പടിപ്പുര

ഇന്ത്യയിലെ പലയിടങ്ങളിലുള്ള ആദിവാസികളും മുളയെ അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമാക്കുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻമേഖലയിലെ ആദിവാസികൾ മുളകൊണ്ടുള്ള ഭാരം കുറഞ്ഞ വീടുകളുണ്ടാക്കുന്നു. ഇവ നിർമ്മിക്കാനും പുനർനിർമ്മിക്കാനും ആവശ്യമെങ്കിൽ പൊളിച്ചുമാറ്റാനും വളരെ എളുപ്പമാണ്. ആധുനിക മനുഷ്യർക്ക് ഇരുമ്പ്, ഇഷ്ടിക, സിമന്റ് എന്ന പോലെയാണ് ഇവിടത്തെ ആദിവാസികൾ മുള ഉപയോഗിക്കുന്നത്. വീടിന്റെ ചട്ടം നിർമ്മിക്കുന്നതിനു പുറമേ നെയ്ത് ചെറ്റകൾ തീർക്കുന്നതിനും, കെണികൾ, കത്തികൾ, കുന്തം തുടങ്ങിയവ നിർമ്മിക്കുന്നതിനും മുള ഉപയോഗിക്കുന്നു. മുളയുടെ ഒരു കഷണം മറ്റൊരു മുളക്കഷണത്തിന്റെ വിടവിലൂടെ ഉരസി തീയുണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനും മുള ഉപയോഗിക്കുന്നു. മുളയുടെ ഉള്ളിൽ അരി നിക്ഷേപിച്ച് അത് തീയിലിട്ടാണ് അരി വേവിക്കുന്നത്. ഇളം മുളങ്കൂമ്പ് (കണല)വേനൽക്കാലത്ത് ഉണക്കി സൂക്ഷിക്കുകയും വർഷകാലത്ത് ഭക്ഷണമായി ഉപയോഗിക്കുകയും ചെയ്യുന്നു[1]‌.

ആചാരവിശ്വാസങ്ങളിൽ[തിരുത്തുക]

മഞ്ഞ മുള.

മുള പൂത്ത് വിത്തുണ്ടാകുന്ന കാലം ഒരു നിർഭാഗ്യകരമായ ഒന്നായി പലയിടങ്ങളിലും കണക്കാക്കുന്നു. ഇക്കാലത്ത് എലികൾ ഈ വിത്ത് തിന്നാനായി ധാരാളമായി എത്തുകയും വിത്തുകൾ തീരുന്നതോടെ അവ മറ്റു വിളകൾ ആക്രമിക്കാനാരംഭിക്കുകയും ഇതുവഴി വൻ ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നതാണിതിനു കാരണം[1]. പുണർതം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണു്.

രസാദി ഗുണങ്ങൾ[തിരുത്തുക]

  • രസം : മധുരം, കഷായം
  • ഗുണം : രൂക്ഷം, ലഘു, തീക്ഷ്ണം
  • വീര്യം : ശീതം
  • വിപാകം : മധുരം

[6]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

തളിരില, മുട്ട്, വേര്, വംശരോചന [6]

ഉപകരണങ്ങൾ[തിരുത്തുക]

കേരളത്തിലെ കാർഷികവൃത്തിയിൽ മുളകൾകൊണ്ടുള്ള ഉപകരണങ്ങൾക്ക് പ്രധാനപങ്കുണ്ടായിരുന്നു. കുട്ട, വട്ടി, പരമ്പ്, പലതരം മുറങ്ങൾ തുടങ്ങിയവ ഇതുകൊണ്ടുണ്ടാക്കുന്നു. അളവുപാത്രങ്ങളും പാചകോപകരണങ്ങളും ഇതുകൊണ്ടുണ്ടാക്കുമായിരുന്നു. തെങ്ങോലയോ പനമ്പട്ടയോ കൊണ്ട് മേഞ്ഞിരുന്ന പുരകളുടെ പ്രധാന നിർമ്മാണവസ്തു മുളയായിരുന്നു. ധാരാളം മുള്ളുകൾ ഉള്ളതുകൊണ്ടും ഒന്നോ രണ്ടോ കാലവർഷത്തെ അതിജീവിക്കുമെന്നതുകൊണ്ടും പറമ്പുകളുടെ അതിരുകളിൽ വേലി കെട്ടുന്നതിന്ന് ഇതിന്റെ ചില്ലകൾ ഉപയോഗിക്കുന്നു. മഴമൂളി എന്ന ഒരിനം സംഗീതഉപകരണവും മുള ഉപയോഗിച്ച് നിർമ്മിക്കാം.

ജനുസ്സുകൾ[തിരുത്തുക]

പ്രധാനമായി ബാംബൂസ, ഡെൻഡ്രോകലാമസ്, ത്രൈസോസ്റ്റാക്കസ് എന്നീ ജനുസ്സുകളീലായിട്ടാണ് മുളകളെ തരം തിരിച്ചിരിക്കുന്നത്.

  1. ഡെൻഡ്രോകലാമസ്
    1. ഡെൻഡ്രോകലാമസ് ആസ്പർ
    2. ഡെൻഡ്രോകലാമസ് സിക്കിമെൻസിസ്
    3. ഡെൻഡ്രോകലാമസ് ജൈജാന്റിസ്
    4. ഡെൻഡ്രോകലാമസ് സ്റ്റ്രിക്റ്റസ്
    5. ഡെൻഡ്രോകലാമസ്ബ്രാൻചിസ്സി
    6. ഡെൻഡ്രോകലാമസ് ഹെർമിറ്റോണി
    7. ഡെൻഡ്രോകലാമസ് ബോഗർ
    8. ഡെൻഡ്രോകലാമസ് ഗാൻഡിസ്
    9. ഡെൻഡ്രോകലാമസ് മൈനർ
  2. ബാംബൂസാ
    1. ബാംബൂസ വാമിൻ
    2. ബാംബൂസ ബാംബൂസ്
    3. ബാംബൂസാ വൾഗാരിസ്
    4. ബാംബൂസാ തുൾഡ
    5. ബാംബൂസാ അർനേമിക്ക
    6. ബാംബൂസ ബാൽക്കൂവ
    7. ബാംബൂസാ ബ്ലുമീന
    8. ബാംബൂസാ ചുങ്കി

ഇതും കാണുക[തിരുത്തുക]

അവലംബo
  1. 1.0 1.1 1.2 HILL, JOHN (1963). "6 - Northern India (Himalaya)". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 182–183. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. http://www.bambootech.org/subsubTOP.asp?subsubid=80&subid=23&sname=BAMBOO
  3. "മാതൃഭൂമി". Archived from the original on 2011-02-16. Retrieved 2011-02-13.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-29. Retrieved 2012-09-19.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-14. Retrieved 2011-02-13.
  6. 6.0 6.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മുള&oldid=3950373" എന്ന താളിൽനിന്ന് ശേഖരിച്ചത്