ഇഷ്ടിക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇഷ്ടികച്ചൂളയിൽ ചുട്ടെടുക്കുന്ന കളിമൺ കട്ടകളെയാണ് ഇഷ്ടികകൾ എന്നു വിളിക്കുന്നത്. ഇവ നിർമാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. വീടുകൾ, വ്യാവസായികാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ, മതിലുകൾ, സ്മാരകങ്ങൾ തുടങ്ങിയ നിർമ്മിക്കുന്നതിന് ഇഷ്ടികകൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ചുവന്നനിറത്തിലുള്ള ഇഷ്ടികകൾ ആണ് ഏറ്റവും കൂടുതൽ പ്രചാരത്തിൽ ഇരിക്കുന്നത്. ചുടുകട്ടകൾ എന്നും ഇഷ്ടികകൾ അറിയപ്പെടുന്നു.