നെല്ലി
| നെല്ലി | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Flowering plant |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Malpighiales |
| കുടുംബം: | Phyllanthaceae |
| Tribe: | Phyllantheae |
| Subtribe: | Flueggeinae |
| ജനുസ്സ്: | Phyllanthus |
| വർഗ്ഗം: | P. emblica |
| ശാസ്ത്രീയ നാമം | |
| Phyllanthus emblica Gaertn. |
|
| Synonyms | |
|
Cicca emblica Kurz |
|
നെല്ലിക്ക എന്ന ഫലം നൽകുന്നതും യൂഫോർബിയാസീ എന്ന സസ്യകുടുംബത്തിൽപ്പെടുന്നതുമായ ഒരു ഇലപൊഴിയുന്ന (Deciduous) മരം. സംസ്കൃതത്തിൽ ആമലകി, അമൃതഫലം, ധാത്രിക എന്നും അറിയപ്പെടുന്നു.
നെല്ലിമരം 8 മുതൽ 18 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. മരപ്പട്ട ചാര നിറത്തിലുള്ളതാണ്. ഇലകൾ:പച്ച നിറമുള്ളതും കെറുതുമാണ്. മാർച്ച് - മേയ് മാസങ്ങളിൽ പുഷ്പിക്കുന്ന നെല്ലിമരത്തിന്റെ പൂക്കൾക്ക് പച്ച കലർന്ന മഞ്ഞനിറമാണുള്ളത്.ആൺ പൂക്കളും പെൺപൂക്കളും ഒരേ ചെടിയിൽ കാണുന്നു. ഫലങ്ങൾ ചവർപ്പ് കലർന്ന പുളിരസമുള്ളതും ഗോളാകൃതിയിലുള്ളതുമാണ്. നെല്ലിക്കായ കഴിച്ചയുടനേ വെള്ളം കുടിച്ചാൽ, വെള്ളത്തിന് മധുരമുള്ളതായി തോന്നും.
ആംഗലേയത്തിൽ ഇൻഡ്യൻ ഗൂസ്ബെറി എന്ന് അറിയുന്ന നെല്ലിക്കയുടെ ശാസ്ത്ര നാമങ്ങൾ Emblica officinalis / Phyllanthus emblica എന്നാണ്. സംസ്കൃതത്തിൽ അമ്ലക, അമ്ലകി, അമ്‌ല. കന്നഡയിലും, തമിഴിലും, മലയാളത്തിലും നെല്ലിക്ക എന്ന് പേര്.
ഉള്ളടക്കം |
[തിരുത്തുക] രാസ ഘടകം
100 ഗ്രാം നെല്ലിക്കയിൽ 720 മുതൽ 900 മില്ലി ഗ്രാം വരെ ജീവകം സി കാണപ്പെടുന്നു. റ്റാനിനുകൾ ഉള്ളതിനാൽ നെല്ലിക്കയിലെ സക്രിയ ഘടകങ്ങൾ ഫലം ഉണങ്ങിയതിനു ശേഷവും പ്രയോജനപ്പെടുന്നു. സിയറ്റിൻ, സിയറ്റിൻ റൈബോസൈഡ്, ഗ്ലൂക്കോഗാല്ലിക്ക് അമ്ലം, കോരിലാജിൻ, ചെബുളാജിക് അമ്ലം, 3,6 ഡൈ അല്ലൈൽ ഗ്ലൂക്കോസ്, എല്ലജിക് അമ്ലം, ലൂപ്പിനോൾ, ക്ക്വർസെറ്റിൻ തുടങ്ങിയവയാണ് മറ്റ് സക്രിയ ഘടകങ്ങൾ.[1]
ഭരണി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്.
[തിരുത്തുക] നടീൽ
മാംസളമായ ഭാഗം മാറ്റിയാൽ കാണുന്ന വിത്ത് രണ്ടോ മൂന്നോ ദിവസം പാറപ്പുറത്തോ മറ്റോ വച്ചുണക്കിയാൽ വിത്ത് പുറത്തു വരും.ഉണക്കുമ്പോൾ ഒരു തുണികൊണ്ട് മൂടിയിടണം.ബീജാങ്കുരണ ശേഷി കുറവായതിനാൽ വിത്തു് അധികകാലം സൂക്ഷിച്ചു വൗക്കാനാവില്ല. വിത്തു നട്ടും മുകുളനം വഴിയും നടീൽ വസ്തുക്കൾ ഉണ്ടാക്കാം.[2]
നാടൻ നെല്ലി കായ്ക്കാൻ ആറു വർഷം വരെ വേണ്ടി വരും. എന്നാൽ ഒട്ടു തൈകൾ (ഗ്രാഫ്റ്റ് തൈകൾ) മൂന്നു വർഷം കൊണ്ട് കായ്ക്കും.
ബി.എസ്. ആർ1, ബി.എസ്.ആർ2, അമൃത, എൻ.അ7 എന്നിവയാണ് സാധാരണ ഇനങ്ങൾ.
[തിരുത്തുക] ഔഷധ ഉപയോഗം
ആയുർവേദത്തിൽ നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു. ച്യവനപ്രാശത്തിലെയും, രസായനങ്ങളിലെയും പ്രധാന ചേരുവയാണ് നെല്ലിക്ക. നെല്ലിക്ക ചേർത്ത എണ്ണകൾ ത്വക് രോഗങ്ങൾക്ക് ഉപയോഗിക്കുന്നു. പ്രധാനമായും കായകളാൺ ഉപയോഗിക്കുന്നതെങ്കിലും ചില ഔഷധകൂട്ടുകളിൽ ഇല, വേർ, തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്.
ത്രിഫലാദി ചൂർണം, ച്യവനപ്രാശ്ം, നെല്ലിക്കാരിഷ്ടം, അരവിന്ദാസവം, പുനർനവാസവം എന്നിവയിലും ഉപയോഗിക്കുന്നു. കടുക്ക, നെല്ലിക്ക, താന്നിക്ക ചേർന്നതാണ് ത്രിഫല
[തിരുത്തുക] മറ്റു് ഉപയോഗങ്ങൾ
കായ്കൾ മഷി, ചായം, ഷാമ്പൂ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. തടി വെള്ളത്തിൽ കൂടുതൽ നാൾ കിടന്നാലും കേടുവരാത്തവയാണു് . ഇലകൾ ഏലത്തിനു വളമായി ഉപയോഗിക്കുന്നു. [3]
[തിരുത്തുക] പോഷക മൂല്യം
| നെല്ലിക്ക 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം |
|||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ഊർജ്ജം 50 kcal 190 kJ | |||||||||||||||||||||
|
|||||||||||||||||||||
| Percentages are relative to US recommendations for adults. |
|||||||||||||||||||||
[തിരുത്തുക] അവലംബം
- ↑ കേരള കോളിങ്ങ്
- ↑ അലങ്കാര വൃക്ഷങ്ങൾ- ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ Medicinal Plants- SK Jain, National Book Trust, India
- അഷ്ടാംഗഹൃദയം, (വിവ:, വ്യാ: വി.എം. കുട്ടികൃഷ്ണ മേനോൻ), കേരള സർക്കാർ ISBN 81-86365-06-0
[തിരുത്തുക] ഇതും കാണുക
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്