ഉങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pongamia Tree
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Fabales
കുടുംബം: Fabaceae
ജനുസ്സ്: Pongamia
വർഗ്ഗം: P. pinnata
ശാസ്ത്രീയ നാമം
Pongamia pinnata
(L.) Pierre
Synonyms

Pongamia glabra Vent.
Millettia pinnata L.
Derris indica (Lam.) Bennet

ആയുർവേദചികിത്സയിൽ രക്തശുദ്ധിക്കും മറ്റു ചർമ്മരോഗങ്ങൾക്കും ഉപയോഗിക്കപ്പെടുന്ന ഔഷധ സസ്യമാണ് ഉങ്ങ്. പുങ്ക്, പുങ്ങ്. പൊങ്ങ് എന്നും പേരുണ്ട്. ഇംഗ്ലീഷ്: Indian beech. ശാസ്ത്രീയനാമം ഡെരിസ് ഇൻഡിക്ക, പോൻ‌ഗാമിയ പിന്നേറ്റ എന്നൊക്കെയാണ്‌.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നിൽ

സംസ്കൃതത്തിൽ കരഞ്ജ, നക്തമാല എന്നും, തമിഴിൽ പുങ്കൈമരം/പുങ്കമരം, എന്നും തെലുങ്കിൽ കനുഗച്ചെടി എന്നുമൊക്കെയാണ്‌ പേരുകൾ

[തിരുത്തുക] വിവരണം

ചില്ലകളോടെ പന്തലിച്ചു വളരുന്ന ഒരു ഇടത്തരം മരമാണ് ഉങ്ങ്.ഒറ്റ ഞെട്ടിൽ ധാരാളം ഇലകൾ ഉണ്ടാകും.പൂക്കൾ ഇലഞ്ഞെട്ടിലാണ് കാണുക.കായകൾ കട്ടിയുള്ളതും മിനുസമുള്ളതും ആയ പുരന്തോടുകൊണ്ട് മൂടിയിരിക്കും.അതിനുള്ളിൽ നിറയെ എണ്ണമയമുള്ള വിത്ത്‌ കാണാം.
ഉങ്ങിൻ തൊലിയും കുരുവും പല ഔഷധങ്ങളിലും ചേർക്കുന്നു.കുടലിലും ആമാശയത്തിലും ഉണ്ടാകുന്ന വൃണങ്ങൾക്ക് ഉങ്ങിന്റെ ഇലയും തൊലിയും ഒരു മരുന്നാണ്. ഉങ്ങിൻ കുരുവിൽ നിന്നെടുക്കുന്ന എന്നാ വൃണങ്ങളിൽ പുരട്ടുന്നത് പഴുപ്പ് മാറാനും വ്രണം കരിയാനും ഉപകരിക്കും.കുഷ്ഠ രോഗത്തിന്റെ ചികിത്സയ്ക്കായും ഉങ്ങിൻ കുരു ഉപയോഗിക്കുന്നു.അർശസ്സ്,മലബന്ധം,വ്രണങ്ങൾ എന്നിവയ്ക്ക് ഉങ്ങിന്റെ തളിരില മരുന്നാണ്.

[തിരുത്തുക] അവലംബം

  • ഡോ.എസ്. നേശമണി, ഔഷധസസ്യങ്ങൾ 1985കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം81-7638-475-5

[തിരുത്തുക] കുറിപ്പുകൾ


"http://ml.wikipedia.org/w/index.php?title=ഉങ്ങ്&oldid=1313573" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ