വേങ്ങ
| Pterocarpus marsupium | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Fabales |
| കുടുംബം: | Fabaceae |
| ഉപകുടുംബം: | Faboideae |
| Tribe: | Dalbergieae |
| ജനുസ്സ്: | Pterocarpus |
| വർഗ്ഗം: | P. marsupium |
| ശാസ്ത്രീയ നാമം | |
| Pterocarpus marsupium Roxburgh |
|
ഇൻഡ്യൻ കീനോ ട്രീ, മലബാർ കീനോ ട്രീ, ഗമ്മി കീനോ, മാർസുപ്പിയം എന്നീ ആംഗലേയ നാമങ്ങളും, പ്റ്റെറോകാർപ്പസ് മാർസുപ്പിയം (Pterocarpus marsupium) എന്ന ശാസ്ത്രനാമവുമുള്ള വേങ്ങ വംശനാശ ഭീഷണി നേരിടുന്ന ഒരു മരമാണ്.[1] 30 മീറ്ററോളം ഉയരത്തിൽ വളരുന്ന വേങ്ങ ഇൻഡ്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്നു. ഇൻഡ്യയിൽ സഹ്യപർവത നിരകളിലും ഡക്കാൻ പീഠഭൂമിയിലും വളരുന്നു[2] ചാര നിറത്തിലുള്ള തൂകലിന് നെടുകേ പൊട്ടലുകളുണ്ട്; പരുപരുത്ത തൂകലിന്റെ പുറം പാളികൾ ഉരിഞ്ഞു പോകുന്നു.പ്രായമായ മരങ്ങളിൽ നിന്ന് ചുവപ്പു നിറമുള്ള കറ ഉണ്ടാകുന്നു[2] മഞ്ഞ നിറത്തിൽ കുലകളായി കാണുന്ന ഗന്ധമുള്ള പൂക്കൾ. ആയുർവേദത്തിൽ വേങ്ങ ചേർത്ത കഷായം പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.[2]
ഉള്ളടക്കം |
രസാദി ഗുണങ്ങൾ [തിരുത്തുക]
- രസം :കഷായം ,തിക്തം
- ഗുണം :ലഘു, രൂക്ഷം
- വീര്യം :ശീതം
- വിപാകം :കടു
ഔഷധയോഗ്യ ഭാഗം [തിരുത്തുക]
കാതൽ, തൊലി, കറ [3]
ഔഷധശാസ്ത്രം [തിരുത്തുക]
ലിക്വിറിടിജെനിൻ liquiritigenin,, ഐസൊ-ലിക്വിറിടിജെനിൻ isoliquiritigenin, പ്റ്റെറോസുപ്പിൻ pterosupin,, എപികറ്റെചിൻ epicatechin,, പ്റ്റെറോസ്റ്റിബിൻ pterostilbene, കീനൊറ്റാന്നിക് ആസിഡ് kinotannic acid, ബീറ്റ-യൂഡിസ്മോൾ beta-eudesmol, മാർസുപോൾ marsupol, കീനോയിൻ kinoin, കീനോ-റെഡ് kino-red എന്നീ രാസപദാർത്ഥങ്ങൾ വേങ്ങ കാതലിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്. ഇവയിൽ പ്രധാന സക്രിയ ഘടകങ്ങൾ ലിക്വിറിടിജെനിൻ liquiritigenin,, ഐസൊ-ലിക്വിറിടിജെനിൻ isoliquiritigenin, പ്റ്റെറോസ്റ്റിബിൻ Pterostilbene, ആൽകലോയ്സ് Alkaloids 0.4%, ടാന്നിൻ Tannins 5% എന്നിവയാണ്. തരം 2 പ്രമേഹ (Type II diabetes)കുറിപ്പ് 1 രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിന് വേങ്ങയിലെ രാസപദാർത്ഥങ്ങൾക്ക് സാധിക്കും.[2][4][5][6][7][8]. രക്തത്തിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുന്നതിനും വേങ്ങയിലടങ്ങിയ ഘടകങ്ങൾക്ക് സാധിക്കും[9] അണുനാശക ശക്തിയും വേങ്ങയ്ക്കുണ്ട്[10]
അവലംബം [തിരുത്തുക]
- ↑ 1.0 1.1 World Conservation Monitoring Centre (1998). Pterocarpus marsupium. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Listed as Vulnerable (VU A1cd v2.3)
- ↑ 2.0 2.1 2.2 2.3 ഹിമാലയ ഹെർബൽസ്
- ↑ 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ DiePharmazie
- ↑ Current Medicinal Chemistry, Volume 13, Number 10, April 2006 , pp. 1203-1218(16)
- ↑ Indian Journal of Clinical Biochemistry Volume 15, Supplement 1, 169-177, DOI: 10.1007/BF02867556
- ↑ Journal of Ethnopharmacology 35 (1991) 71-75.
- ↑ BK Chakravarthy, Saroj Gupta and KD Gode. Functional Beta cell regeneration in the islets of pancreas in alloxan induced diabetic rats by (-)-Epicatechin. Life Sciences 1982 Volume 31, No. 24 pp. 2693-2697.
- ↑ Jahromi, M.A. and Ray, A.B., Antihyperlipidemic effect of flavonoids from Pterocarpus marsupium, J Nat Prod. 1993 Jul; 56 (7): 989-994)
- ↑ Indian J Pharm Sci. 2009 Sep–Oct; 71(5): 578–581.