മഹാഗണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മഹാഗണി | |
|---|---|
| കണ്ണൂരിലെ കണ്ണവം കാട്ടിൽ നിൽക്കുന്ന മഹാഗണി മരം | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Sapindales |
| കുടുംബം: | Meliaceae |
| ജനുസ്സ്: | Swietenia |
| വർഗ്ഗം: | S. macrophylla |
| ശാസ്ത്രീയ നാമം | |
| Swietenia macrophylla King |
|
| പര്യായങ്ങൾ | |
|
|
ഒരിനം വന്മരമാണ് മഹാഗണി (ശാസ്ത്രീയനാമം: Swietenia macrophylla). വലിയ ഇലകളുള്ള മഹാഗണിയാണിത്. വംശനാശഭീഷണിയുണ്ട്. അതിനാൽ തെക്കേ അമേരിക്കയിലെ സ്വാഭാവികമായി വളരുന്ന മേഖലകളിൽ മുറിക്കുന്നതിനു നിയന്ത്രണമുണ്ട്. തടിയുടെ ആവശ്യത്തിനുവേണ്ടി ലോകത്തിലെ മറ്റുപലഭാഗങ്ങളിലും നട്ടു വളർത്തുന്നു. ചെന്നുചേർന്നിടത്തൊക്കെ വ്യാപകമായിവളർന്ന് നാട്ടുസസ്യങ്ങൾക്ക് ഇവ ഭീഷണിയാവുന്നു. [1] മറ്റു ചെടികൾക്ക് ഇവയുടെ ചുവട്ടിൽ വളരാൻ സാധിക്കാതെ വരുന്നു. മൂപ്പെത്തിയ വിത്തുകൾ മരത്തിന്റെ മുകളിൽ വച്ചു തന്നെ പൊട്ടി നാടുനീളെ പരന്ന് മുളച്ച് വളരുന്നു. തണൽവൃക്ഷമായും വനവൽക്കരണത്തിനും മണ്ണിന്റെ പുഷ്ടി ഉയർത്തുവാനും അലങ്കാരവൃക്ഷമായും മഹാഗണി വളർത്തുന്നു. മധ്യ അമേരിക്കയിൽ ഇത് ഔഷധമായും ഉപയോഗിക്കുന്നുണ്ട്[2].
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- [1] കൂടുതൽ വിവരങ്ങൾ