ഏഴിലംപാല
| ഏഴിലംപാല | |
|---|---|
| Indian Devil tree (Alstonia scholaris) | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Asterids |
| നിര: | Gentianales |
| കുടുംബം: | Apocynaceae |
| Tribe: | Plumeriae |
| Subtribe: | Alstoniinae |
| ജനുസ്സ്: | Alstonia |
| വർഗ്ഗം: | A. scholaris |
| ശാസ്ത്രീയ നാമം | |
| Alstonia scholaris L. R. Br. |
|
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന ഉഷ്ണമേഖലാ നിത്യഹരിതവൃക്ഷമാണ് ഏഴിലംപാല (Alstonia scholaris). ഇതിന്റെ ഇലകൽക്ക് ഏഴ് ഇതളുകൾ ഉള്ളതിനാൽ ആൺ ഏഴിലംപാല എന്ന പേർ കിട്ടിയത്. ഐതിഹ്യങ്ങളിലും മറ്റും, യക്ഷിയുമായി ഈ പാലയെ ബന്ധിപ്പിക്കറുണ്ട്.
അപ്പോസൈനസി (Apocynaceae) എന്ന സസ്യ കുടുംബത്തിലെ അംഗമാണ് ഏഴിലം പാല. ഇതിന്റെ ശാസ്ത്ര നാമം അല്സ്ടോനിയ സ്കൊളാരിസ് ( Alstonia scholaris). . ലോകത്തെമ്പാടും ഏതാണ്ട് നാൽപ്പതു മുതൽ അമ്പതു വരെ വ്യത്യസ്ത സ്പീഷ്യസ് (species) ഉണ്ടെന്നാണ് ശാസ്ത്ര മതം . ഇന്ത്യയിൽ മാത്രമല്ല ആഫ്രിക്ക , മധ്യ അമേരിക്ക, ന്യൂസിലാന്റ് , ആസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലും പാലയുടെ സാന്നിധ്യമുണ്ട്. നിത്യ ഹരിത വനങ്ങളിലെ സജീവ സാന്നിധ്യമാണ് പാലമരങ്ങൾ . ഏഴിലംപാല , യക്ഷിപ്പാല , ദൈവപ്പാല, കുടപ്പാല, കുരുട്ടു പാല തുടങ്ങി കേരളത്തിൽ അങ്ങോളം ഇങ്ങോളം പാലകൾക്ക് അനവധി നാമധേയങ്ങൾ ഉണ്ട്. ആംഗലേയത്തിൽ ഇതിനു ഡെവിൾ ട്രീ എന്നും പേര് .
.
ഉള്ളടക്കം |
[തിരുത്തുക] വിവരണം
ഏഴിലം പാലയ്ക്ക് ഈ പേര് വരാൻ കാരണം ഒരിതളിൽ ഏഴ് ഇലകൾ ഉള്ളതുകൊണ്ടാണെന്ന് പറയപ്പെടുന്നു . ആയുർവേദത്തിൽ വാത, പിത്ത രോഗങ്ങൾക്കും , തൊലി, മലേറിയ , അൾസർ , അപസ്മാരം , ദഹനക്കുറവ് . പനി , തുടങ്ങിയ രോഗങ്ങൾക്ക് പാലയുടെ ഇല,തൊലി, പാലക്കറ ഇവ ഉപയോഗിക്കാറുണ്ട്.
[തിരുത്തുക] ഉപയോഗം
മരത്തിന്റെ ഉണങ്ങിയ തൊലി മലേറിയ ബാധിച്ചവരുടെ പനി ക്രമമായി കുറക്കാൻ ഉപയോഗിക്കുന്നു. ഇതു് ത്വക് രോഗങ്ങൾക്കു് മരുന്നായും ഉപയോഗിക്കുന്നു. [1] അമൃതാരിഷ്ടം, മഹാ തിക്തക ഘൃതം, മഹൽ പഞ്ചഗവ്യ ഘൃതം എന്നിവയിലെ ഒരു ഘടകമാണ്. ത്രിദോഷഘ്നമാണ്. മലമ്പനിയ്ക്ക് ക്വയിനയ്ക്ക് പകരമായി ഉപയോഗിക്കാം, എന്നാൽ ക്വയിനയുടെ ദോഷങ്ങളുമില്ല. ഇലയും തൊലിയും കൊണ്ടുള്ള കഷായവും ചൂർണ്ണവൗം ദഹന സക്തി കൂട്ടാനും രക്ത ശുദ്ധിയ്ക്കും മലബന്ധത്തിനും ഉദര ശൂലകൾക്കും നല്ലതാണ്. പൂവ് പൊടിച്ച് മൂക്കിൽ വലിച്ചാൽ തലവേദന മാറും. പല്ലിൽ ദ്വാരം വീണുള്ള വേദനയ്ക്ക് ഇല പൊട്ടിച്ചാൽ വരുന്ന പാല് ദ്വാരത്തിൽ ഒഴിച്ചാൽ മതി. വില്യം ബോറിക്. എം.ഡി.യുടെ ഹോമിയൊപ്പതിൿ മെറ്റീരിയ മെഡിക്കയിൽ ഏഴിലം പാലയെ പറ്റി പ്രതിപാദിച്ചിട്ടുണ്ട്. [2]
.
[തിരുത്തുക] സാമൂഹികസാന്നിദ്ധ്യം
പാലകളിൽ യക്ഷികളും ഗന്ധർവന്മാരും വസിക്കുന്നുണ്ടെന്നൊരു വിശ്വാസമുണ്ട്. പലപ്പോഴും ഈ വിശ്വാസത്തിന്റെ തുടർച്ചയായി സാഹിത്യരൂപങ്ങളിലും പാലയുടെ സാന്നിദ്ധ്യം കാണാം. ചലച്ചിത്രഗാനങ്ങളിൽ ആകട്ടെ ഏഴിലംപാല ആവർത്തിച്ചു പ്രത്യക്ഷപ്പെട്ടിരിക്കുന്നതു കാണാം.
[തിരുത്തുക] അവലംബം
- ↑ Medicinal Plants- SK Jain, Natioanl Book Trust, India
- ↑ വൈദ്യരത്നം പി.ടി, കൃഷ്ണൻ നമ്പ്യാർ - ഔഷധം ( പേജ് 13, പുസ്തകം11 ലക്കം9)
[തിരുത്തുക] ചിത്രങ്ങൾ
|
|||||