മഞ്ഞക്കൊന്ന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മഞ്ഞക്കൊന്ന | |
|---|---|
| മഞ്ഞക്കൊന്നയുടെ ഇലകളും പൂക്കളും | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Fabales |
| കുടുംബം: | Fabaceae |
| ഉപകുടുംബം: | Caesalpinioideae |
| Tribe: | Cassieae |
| Subtribe: | Cassiinae |
| ജനുസ്സ്: | Senna |
| വർഗ്ഗം: | S. siamea |
| ശാസ്ത്രീയ നാമം | |
| Senna siamea (Lam.) Irwin et Barneby |
|
| പര്യായങ്ങൾ | |
|
|
18 മീറ്ററോളം ഉയരം വയ്ക്കുന്ന മഞ്ഞക്കൊന്ന തണൽ മരമായും അലങ്കാരവൃക്ഷമായും നട്ടുവളർത്തുന്നു.(ശാസ്ത്രീയനാമം: Senna siamea).നനവുള്ള മണ്ണ് ഇഷ്ടപ്പെടുന്ന നിത്യഹരിതവൃക്ഷം. കൊക്കോ, കാപ്പി, ചായത്തോട്ടങ്ങളിൽ തണൽമരമായി ഉപയോഗിക്കാറുണ്ട്. തിളപ്പിച്ച് ഊറ്റിയശേഷം ഇലയും ഇളംതണ്ടും കായയും ഭക്ഷ്യയോഗ്യമാണ്. മ്യാന്മറിലും തായ്ലാന്റിലും ഇത് ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. Kaeng khilek എന്ന പ്രസിദ്ധ തായ് വിഭവത്തിൽ ഇത് ഉപയോഗിക്കുന്നു. ഈ മരത്തിലടങ്ങിയിരിക്കുന്ന ബരകോൽ എന്ന സംയുക്തം ഒരു ഔഷധമാണ്. കാലിത്തീറ്റയായും മഞ്ഞക്കൊന്ന ഉപയോഗിച്ചുവരുന്നു. ഇത് മണ്ണിൽ നൈട്രജൻ ഉണ്ടാക്കാറില്ല. തടി ഫർണിച്ചർ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്[1]. പന്നികൾക്ക് ഇലകൾ വിഷമാണ്. ഇലകൾ പൊതുവേ വിഷമാണ്[2]. പലയിടത്തും മഞ്ഞക്കൊന്ന ഒരു അധിനിവേശസസ്യമായി കരുതിപ്പോരുന്നു[3].
Kaeng khilek - മഞ്ഞക്കൊന്നയുടെ ഇലകളും പൂക്കളും ഉപയോഗിച്ചുണ്ടാക്കുന്ന ഒരു തായ് കറി
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിസ്പീഷിസിൽ 'മഞ്ഞക്കൊന്ന' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിലെ Senna siamea എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: