പരുത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിളവെടുപ്പിന്‌ തയാറായി നിൽക്കുന്ന പരുത്തിച്ചെടി

ലോകവ്യാപകമായി വസ്ത്രങ്ങൾ ഉണ്ടാക്കാനുപയോഗിക്കുന്ന പ്രധാനപ്പെട്ട പ്രകൃതിദത്തനാരാണ്‌ പരുത്തി. ഈ നാരുണ്ടാകുന്ന ചെടിയേയും പരുത്തി എന്നു തന്നെയാണ്‌ അറിയപ്പെടുന്നത്. ഈ ചെടിയുടെ വിത്തിനെ പൊതിഞ്ഞാണ്‌ പഞ്ഞി അഥവാ സെല്ലുലോസ് ഉണ്ടാകുന്നത്. ഈ പഞ്ഞിയെ നൂറ്റാണ്‌ പരുത്തി നൂലും അതിൽ നിന്ന് വസ്ത്രവും നെയ്യുന്നത്.മാൽവേസീ എന്ന സസ്യ കുടുംബത്തിലെ അംഗവും ഗോസിപ്പിയം ജനുസ്സിൽ പ്പെട്ട ആർബോറിയം ,ഹെർബേസിയം ഹിർദൂസം, ബാർബഡൻസ് എന്നീ ഇനങ്ങളുമാണ് ഇന്ത്യയിൽ കൃഷി ചെയ്തുവരുന്നത്.


പരുത്തിയുടെ കുരു (വിത്ത്) ആട്ടി ഭക്ഷ്യ എണ്ണ ഉണ്ടാക്കുകയും കുറുവും ഇതിന്റെ പിണ്ണാക്കും കാലിത്തീറ്റയായും ഉപയോഗിക്കുന്നു.

[തിരുത്തുക] ഇന്ത്യയിൽ

ചരിത്രാതീതകാലം മുതൽക്കേ, പരുത്തി, സിന്ധിലും, പഞ്ചാബിലും വളർത്തിയിരുന്നു. മോഹൻജൊ ദാരോയിൽ നിന്നുള്ള ഖനനത്തിൽ ഏഷ്യയിലെ തനതുവർഗ്ഗത്തിൽപ്പെട്ട പരുത്തിയിൽ നെയ്ത വസ്ത്രാവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. ഗ്രീക്ക് ചിന്തകനായിരുന്ന ഹെറോഡോട്ടസ്, ഇന്ത്യയിലെ പഞ്ഞി കായ്ക്കുന്ന സസ്യങ്ങളെക്കുറിച്ചും അതുപയോഗിച്ച് ഇന്ത്യക്കാർ വസ്ത്രമുണ്ടാക്കുന്നതിനെക്കുറിച്ചും തന്റെ ചരിത്രഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്[1]‌.

പരുത്തിയുടെ കായ്

ഡെക്കാനിലെ ലാവാമണ്ണ് ആണ്‌ ഇന്ത്യയിലെ പരുത്തികൃഷിയുടെ കേന്ദ്രം. 70 °F നു മുകളിൽ താപനിലയും വാർഷികവർഷപാതം 90 സെന്റീമീറ്ററിനു താഴെയും എന്ന പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ്‌ ഡെക്കാൻ മേഖലയിലുള്ളത്. ഭക്ഷ്യവിളയായി ചാമ കൃഷി ചെയ്യുമ്പോൾ ഇടവിളയായാണ്‌ നാണ്യവിളയായ പരുത്തി, ഡെക്കാനിലെ കർഷകർ കൃഷി ചെയ്യുന്നത്. ഡെക്കാനിലുണ്ടാകുന്ന ചെറിയതരം പരുത്തിക്കായയെ ഊംറ എന്നാണ്‌ വിളിക്കുന്നത്[1].

[തിരുത്തുക] അവലംബം

  1. 1.0 1.1 HILL, JOHN (1963). "2-CENTRAL INDIA, 7-PAKISTAN". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. താളുകൾ. 69, 239. 
"http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF&oldid=1184062" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ