ഈറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈറ
Giant Cane (Arundo donax)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Monocots
(unranked): Commelinids
നിര: Poales
കുടുംബം: Poaceae
ഉപകുടുംബം: Arundinoideae
Tribe: Arundineae
ജനുസ്സ്: Arundo
വർഗ്ഗം: A. donax
ശാസ്ത്രീയ നാമം
Arundo donax
L.

അലങ്കാരസസ്യമായി നട്ടുവളർത്താൻ കഴിയുന്ന ഒരു മിതോഷ്ണമേഖലാസസ്യമാണ് ഈറ. ചതുപ്പ് പ്രദേശങ്ങളിലും തടാകങ്ങളുടേയും നീരോഴുക്കുകളുടേയും സമീപത്തായും ഈ സസ്യം കൂടുതൽ കാണപ്പെടുന്നു. പുൽവർഗ്ഗത്തിൽ ഉൾപ്പെടുന്ന ഈ സസ്യത്തിന്റെ ജന്മദേശം ഇന്ത്യയാണെന്ന് കരുതപ്പെടുന്നു. ഒരു ബഹുവർഷി സസ്യം കൂടിയായ ഇത് മണ്ണൊലിപ്പ് തടയുന്നതിനും ഉപയോഗിക്കുന്നു. ഇവയുടെ തണ്ട് ഉപയോഗിച്ച് കുട്ട പായ് തുടങ്ങിയവ ഉണ്ടാക്കുന്നു.

[തിരുത്തുക] ഘടന

രൂപത്തിൽ മുളയുമായി സാമ്യമുള്ളൊരു സസ്യമാണ് ഈറ. ഭൂകാണ്ഡത്തിൽ നിന്നുമുള്ള നീളമുള്ളതും ബലമേറിയതുമായ വേരുപടലം ഭൂ നിരപ്പിൽ നിന്നും ഏകദേശം ഒരു മീറ്റർ വരെ ആഴത്തിൽ പരന്നു കിടക്കുന്നു. ഏകദേശം അഞ്ച് മീറ്റർ മുതൽ ഇരുപത്തഞ്ച് മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഇതിന്റെ തണ്ടുകൾ ബലമേറിയതും ഉൾവശം പൊള്ളയുമാണ്. തണ്ടിന്റെ ഇരുവശങ്ങളിൽ ഏകാന്തരക്രമത്തിൽ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. വീതി കുറഞ്ഞ് അറ്റം കൂർത്തതും അടിഭാഗം രോമാവൃതവുമായ ഇലകൾക്ക് 50-60 സെന്റീമീറ്റർ വരെ നീളമുണ്ടാകും. വേനലിന്റെ അവസാനത്തോടെ വെളുത്ത പൂക്കൾ ഉണ്ടാകുന്ന ഈറയിൽ ചെറുപ്രാണികൾ വഴിയാണ് പരാഗണം നടത്തപ്പെടുന്നത്.

[തിരുത്തുക] ഇതും കാണുക

"http://ml.wikipedia.org/w/index.php?title=ഈറ&oldid=1302425" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ