പാപ്പിറസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈജിപ്തിലെ ജനങ്ങൾ ആദ്യകാലത്ത് എഴുതാനായി ഉപയോഗിച്ചിരുന്ന മാധ്യമമാണ് പാപ്പിറസ്. പേപ്പിറസ് എന്ന ചെടിയുടെ തണ്ടിൽനിന്നുമാണ് കടലാസുപോലെയുള്ള താളുകൾ ഉണ്ടാക്കിയിരുന്നത്. ചുരുളുകളായിട്ടാണ് ഇത് സൂക്ഷിച്ചിരുന്നത്. ചില ചുരുളുകൾക്ക് 12 മീറ്റർ വരെ നീളമുണ്ടായിരുന്നു. നെടുകെ പിളർന്ന പാപ്പിറസ് ചെടിയുടെ തണ്ടിൽ നിന്നും നേർത്ത പാളികളായി മുറിച്ചെടുത്ത് അവയെ പരസ്പരം കൂട്ടിച്ചേർത്താണ് കടലാസിനു പകരം എഴുതാനുള്ള മാധ്യമം ഉണ്ടാക്കിയിരുന്നത്.