സോപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പല ആകൃതിയിലും നിറത്തിലുമുള്ള സോപ്പുകള്‍

വെള്ളത്തോടൊപ്പം ചേര്‍ത്ത് കഴുകലിനും വൃത്തിയാക്കലിനും ഉപയോഗിക്കുന്ന ഒരു ന്യൂന അയോണിക പദാര്‍ത്ഥമാണ് സോപ്പ്. ആദ്യകാലങ്ങളില്‍ ഖരരൂപത്തിലാണ് നിര്‍മ്മിക്കപ്പെട്ടിരുന്നതെങ്കിലും ഇപ്പോള്‍ സോപ്പ് കട്ടിയുള്ള ദ്രാവക രൂപത്തിലും ലഭ്യമാണ്.

ഫാറ്റി ആസിഡുകളുടെ സോഡിയം അല്ലെങ്കില്‍ പൊട്ടാസ്യം ലവണങ്ങള്‍ അടങ്ങുന്ന സോപ്പ് നിര്‍മിക്കുന്നത് കൊഴുപ്പിനെ കാസ്റ്റിക് സോഡയുമായി പ്രവര്‍ത്തിപ്പിച്ചിട്ടാണ്. സാപ്പോണിഫിക്കേഷന്‍ എന്നാണ് ഈ പ്രക്രീയ അറിയപ്പെടുന്നത്.

ഇന്ന് ഉപയോഗിക്കുന്ന പല വൃത്തിയാക്കല്‍ പദാര്‍ത്ഥങ്ങളും സോപ്പുകളല്ല, മറിച്ച് ഡിറ്റര്‍ജന്റുകളാണ്. അവ നിര്‍മിക്കാന്‍ എളുപ്പവും വില കുറഞ്ഞതുമാണ്.

[തിരുത്തുക] ചരിത്രം

എ.ഡി 77-ല്‍ ആണ് സോപ്പ് ആദ്യമായി നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്നു. ആട്ടിന്‍ നെയ്യും ചാരവുമായിരുന്നു തുടക്ക വസ്തുക്കള്‍. വളരെ ചിലവേറിയതായിരുന്നു ഈ സോപ്പ്. സോപ്പു രംഗത്ത് അദ്യകാലത്ത് വലിയ പുരോഗതിയോന്നുമുണ്ടായില്ല. മദ്ധ്യയുഗത്തില്‍ സോപ്പ് നിര്‍മ്മാണവിദ്യ ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ എതാനും നഗരങ്ങളില്‍ നിലനിന്നിരുന്നു.

18-ാം നൂറ്റാണ്ടില്‍ പൊട്ടാസിയം ഹൈഡ്രോക്സൈഡ് നിര്‍മ്മാണം സാധ്യമായതോടെ സോപ്പ് നിര്‍മ്മാണവും വ്യാപകമായി. മരം കത്തികിട്ടുന്ന ചാരത്തിലെ പൊട്ടാസിയം ഓക്സൈഡ്, കാര്‍ബണേറ്റ് ഇവ വെള്ളത്തില്‍ അലിപ്പിച്ചെടുത്ത് ചുണ്ണാമ്പുമായി ചേര്‍ത്ത് മുഴുവനായും പോട്ടാസിയം ഹൈഡ്രോക്സൈഡാക്കുകയാണ് അക്കാലത്ത് ചെയ്തിരുന്നത്. ഇത്തരത്തില്‍ നിര്‍മ്മിച്ചെടുത്ത പോട്ടാസിയം ഹൈഡ്രോക്സൈഡ് സോഡിയം ലവണവുമായി പ്രവര്‍ത്തിച്ചാണ് സോഡിയം ഹൈഡ്രോക്സൈഡ് നിര്‍മീച്ചിരുന്നത്. അതുകൊണ്ട് സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ചു കിട്ടുന്ന സോഡിയം സോപ്പിന് വിലകൂടുതലാണ്. എന്തായാലും സാധാരണക്കാരനു കൈയെത്തിക്കാന്‍ കഴിയാത്തത്ര അകലത്തിലായിരുന്നു സോപ്പ്. 19-ം നൂറ്റാണ്ടില്‍ സോഡിയം കാര്‍ബണേറ്റ് നിര്‍മ്മാണത്തിനുള്ള പുതിയ രീതി (ലെബ്ലാങ്ക് പ്രക്രിയ) ഉടലെടുത്തതൊടെ സോപ്പിന്റെ വില കുറഞ്ഞു.

[തിരുത്തുക] നിര്‍മ്മാണം

വെളിച്ചെണ്ണ, മൃഗക്കൊഴുപ്പ് എന്നിവ പോലുള്ള എതെങ്കിലും ഒരു എണ്ണയോ കൊഴുപ്പോ സോഡിയം ഹൈഡ്രോക്സൈഡ് അല്ലെങ്കില്‍ പൊട്ടാസിയം ഹൈഡ്രോക്സൈഡുമായി പ്രവര്‍ത്തിപ്പിച്ചാല്‍ കിട്ടുന്ന ഉല്പ്പന്നമാണ് സോപ്പ്. സോപ്പികരണം (saponification) എന്നാണ് ഈ പ്രക്രിയയുടെ പേരു്. സ്റ്റിയറിക്ക് അസിഡ്, പാല്‍മിറ്റിക് ആസിഡ് തുടങിയ ഫാറ്റി അമ്ലങ്ങളുടെ ഗ്ലിസറോള്‍ എസ്റ്റര്‍ അണ് എണ്ണകളും, കൊഴുപ്പുകളും.

        CH2 - OH    C15 H31 COOH
         |
        CH  - OH    പാല്‍മിറ്റിക് ആസിഡ്.
         |
        CH2 - OH    C17 H35- COOH.
         ഗ്ലിസറോള്‍      സ്റ്റിയറിക്ക് ആസിഡ്.
"http://ml.wikipedia.org/wiki/%E0%B4%B8%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം