ഉപ്പുസത്യാഗ്രഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദണ്ഡി യാത്രയിൽ ഗാന്ധി

ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പ്നിർമ്മാണത്തിന്‌ ചുമത്തിയ നികുതിയിൽ പ്രതിഷേധിച്ച് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ 1930 മാർച്ച് 12-ന്‌ ആരംഭിച്ച അക്രമ രഹിത സത്യാഗ്രഹമാണ്‌ ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ്‌ ഇതാരംഭിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ, സബർമതിയിലെ ഗാന്ധിയുടെ ആശ്രമം മുതൽ ദണ്ഡി വരെ നികുതി നൽകാതെ ഉപ്പു ഉല്പാദിപ്പിക്കുന്നതിനായി ദണ്ഡി യാത്ര നടന്നു. ഉപ്പിനു മേലുള്ള നികുതി നിയമം ഗാന്ധിയും കൂട്ടരും ലംഘിച്ചതിനെ തുടർന്ന് 1930 ഏപ്രിൽ 6-ന്‌ നിയമ ലംഘനത്തിന്റെ പേരിൽ ലക്ഷക്കണക്കിനു ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ഗവൺമെന്റ് കേസു ചുമത്തി[1]

അവലംബം [തിരുത്തുക]

  1. "Mass civil disobedience throughout India followed as millions broke the salt laws", from Dalton's introduction to Gandhi's Civil Disobedience. Gandhi & Dalton, 1996, p. 72.

വീഡിയോ [തിരുത്തുക]

ഗാന്ധിയും അനുയായികളും ചേർന്ന് ദണ്ഡിയാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങള്

പുറത്തു നിന്നുള്ള കണ്ണികൾ [തിരുത്തുക]


"http://ml.wikipedia.org/w/index.php?title=ഉപ്പുസത്യാഗ്രഹം&oldid=1687551" എന്ന താളിൽനിന്നു ശേഖരിച്ചത്