അറബി ലിപി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അറബി, പേർഷ്യൻ, ഉർദു എന്നിങ്ങനെ ഏഷ്യയിലേയും ആഫ്രിക്കയിലേയും അനേകം ഭാഷകൾ എഴുതുന്നതിനുപയോഗിക്കുന്ന ലിപിയാണ് അറബി അക്ഷരമാല (അറബി: أبجدية عربية). ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്ന ലിപികളിൽ ലത്തീൻ അക്ഷരമാലക്കു പിന്നിൽ രണ്ടാം സ്ഥാനമാണ് അറബി ലിപിക്കുള്ളത്[1].
28 അക്ഷരങ്ങളാണ് അറബിയിലുള്ളത്. അ ഇ ഉ അ് എന്നീ നാല് വർണ്ണങ്ങളാണ് അറബി ഭാഷയിൽ ഉള്ളത്. അകാരം - ഫതഹ്, ഇകാരം - കസറ, ഉകാരം - ദ്വമ്മ, അ്‌കാരം- സുകൂൻ എന്നിവയാണിത്. മറ്റ് ഭാഷകളിലെന്ന പോലെ അറബിയിലും അതിന്റെ പ്രാധാന്യം വലുതാണ്.
| അറബി അക്ഷരം |
അക്ഷരത്തിന്റെ പേര് |
മലയാളം അകാരം |
അറബി അക്ഷരം |
അക്ഷരത്തിന്റെ പേര് |
മലയാളം അകാരം |
|
|---|---|---|---|---|---|---|
| ا | അലിഫ് | അ | ب | ബാഅ് | ബ | |
| ت | താഅ് | ത | ث | ഥാഅ് | ഏകദേശം ഥ | |
| ج | ജീമ് | ജ | ح | ഹാഅ് | ഹ | |
| خ | ഖാഅ് | ഖ | د | ദാല് | ദ | |
| ذ | ദാല് | ഏകദേശം ദ | ر | റാഅ് | റ | |
| ز | സാഅ് | ഏകദേശം സ (Z) | س | സീന് | സ | |
| ش | ശീന് | ശ | ص | സ്വാദ് | സ്വ | |
| ض | ളാദ് | ള | ط | ത്വാഅ് | ത്വ | |
| ظ | ള്വാഅ് | ഏകദേശം ള | ع | അയിൻ | ഏകദേശം അ | |
| غ | ഗൊയിൻ | ഏകദേശം ഗ | ف | ഫാഅ് | ഫ | |
| ق | ഖാഫ് | ഏകദേശം ഖ | ك | കാഫ് | ക | |
| ل | ലാമ് | ല | م | മീമ് | മ | |
| ن | നൂൻ | ന | ه | ഹാഅ് | ഹ | |
| و | വാവ് | വ | ي | യാഅ് | യ |
അവലംബം [തിരുത്തുക]
- ↑ എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക (ശേഖരിച്ചത് 2009 ഓഗസ്റ്റ് 11)