ദാദ്ര, നഗർ ഹവേലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദാദ്ര, നഗർ ‍ഹവേലി
അപരനാമം:
Dadra and Nagar Haveli in India (disputed hatched).svg
തലസ്ഥാനം സിൽവാസ
രാജ്യം ഇന്ത്യ
അഡ്മിനിസ്ട്രേറ്റർ ആർ. കെ. വർമ്മ
വിസ്തീർണ്ണം 491ച.കി.മീ
ജനസംഖ്യ 220451
ജനസാന്ദ്രത 7,900/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ മറാഠി,ഗുജറാത്തി
ഔദ്യോഗിക മുദ്ര
കേന്ദ്രഭരണപ്രദേശമാണ്

ഇന്ത്യയിലെ ഒരു കേന്ദ്രഭരണ പ്രദേശമാണ് ദാദ്ര, നഗർഹവേലി(മറാഠി: दादरा आणि नगर हवेली, ഗുജറാത്തി: દાદરા અને નગર હવેલી, ഹിന്ദി: दादर और नगर हवेली), പോർച്ചുഗീസ്: Dadrá e Nagar-Aveli). മഹാരാഷ്ട്രക്കും ഗുജറാത്തിനും ഇടയിലായി, പശ്ചിമഘട്ടത്തിനു പടിഞ്ഞാറായാണ്‌ നഗർ ഹവേലി സ്ഥിതിചെയ്യുന്നത്, ദാദ്ര ഏതാനും കിലോമീറ്റർ വടക്കുമാറി ഗുജറാത്തിലും. തലസ്ഥാനം സിൽവാസ. നഗർ ഹവേലിയെ അപേക്ഷിച്ച് ചെറിയ പ്രദേശമാണ് ദാദ്ര.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

1779 മുതൽ ഇവിടെ പോർച്ചുഗീസ് ആധിപത്യം ആരംഭിച്ചു. ഭാരതം സ്വതന്ത്രമായ ശേഷവും 1954 വരെ പോർച്ചുഗീസുകാർ അധികാരം ഒഴിഞ്ഞില്ല. 1954നു ശേഷം ജനങ്ങൾ തന്നെ ഭരണം നടത്തുന്ന ഒരു പ്രദേശമായി മാറി. ദാദ്രയും നഗർ ഹവേലിയും ഇൻഡ്യൻ യൂണിയന്റെ ഭാഗമായത് 1961ൽ മാത്രമാണ്.

[തിരുത്തുക] ജനങ്ങൾ

ഈ പ്രദേശത്ത് അധിവസിക്കുന്നവരിൽ ഭൂരിഭാഗവും ആദിവാസി വിഭാഗക്കാരാണ്. കൃഷിയാണ് ഇവരുടെ മുഖ്യ തൊഴിൽ

[തിരുത്തുക] ഭാഷ

മറാഠി, ഹിന്ദി, ഗുജറാത്തി എന്നിവയാണ് മുഖ്യഭാഷകൾ.

[തിരുത്തുക] കൃഷി

നെല്ല്, ചോളം, പച്ചക്കറികൾ, പഴവർഗങ്ങൾ, കരിമ്പ് തുടങ്ങിയവയാണ് പ്രധാന കൃഷികൾ.


[തിരുത്തുക] വിനോദസഞ്ചാരം

  • വാൻഗംഗ തടാകം
  • ദുധാനി തടാകം
  • വനവിഹാർ ഉദ്യാനം
  • ഹിർവാവൻ ഉദ്യാനം
  • ട്രൈബൽ കൾചറൽ മ്യൂസിയം.



ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
അരുണാചൽ പ്രദേശ് | ആന്ധ്രാപ്രദേശ്‌ | ആസാം | ഉത്തർഖണ്ഡ് | ഉത്തർപ്രദേശ് | ഒറീസ്സ | കർണാടക | കേരളം | ഗുജറാത്ത്‌ | ഗോവ | ഛത്തീസ്ഗഡ്‌ | ജമ്മു-കാശ്മീർ | ഝാ‍ർഖണ്ഡ്‌ | തമിഴ്‌നാട് | ത്രിപുര | നാഗാലാ‌‍ൻഡ് | പഞ്ചാബ്‌ | പശ്ചിമ ബംഗാൾ | ബീഹാർ | മണിപ്പൂർ | മധ്യപ്രദേശ്‌ | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാൻ | സിക്കിം | ഹരിയാന | ഹിമാചൽ പ്രദേശ്‌
കേന്ദ്രഭരണ പ്രദേശങ്ങൾ: ആന്തമാൻ നിക്കോബാർ ദ്വീപുകൾ | ചണ്ഢീഗഡ് | ദാദ്ര, നാഗർ ഹവേലി | ദാമൻ, ദിയു | ഡൽഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ്
"http://ml.wikipedia.org/w/index.php?title=ദാദ്ര,_നഗർ_ഹവേലി&oldid=1316611" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ