നദിയ ബിഹാരി മൊഹന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒറിയ ഭാഷയിലെ ഒരു എഴുത്തുകാരനാണ് നദിയ ബിഹാരി മൊഹന്തി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

പ്രസിദ്ധ ഒഡിയ എഴുത്തുകാരൻ അർത്ഥബല്ലഭ് മൊഹന്തിയുടെ മകനായി കട്ടക്കിൽ ജനിച്ചു. ആകാശവാണിയിലെ 'ശിശു സൻസാർ' എന്ന കുട്ടികളുടെ പരിപാടിയുടെ അവതാരകനെന്ന നിലയിലും പ്രശസ്തനാണ്. കുട്ടികൾ 'ബഡാ ഭായി' എന്നു വിളിക്കുന്ന മൊഹന്തി മുപ്പതിലധികം ബാല സാഹിത്യ കൃതികൾ രചിച്ചിട്ടുണ്ട്.[2]

പ്രമുഖ സിത്താർ വാദക ബിനാ പാണി മൊഹന്തി സഹോദരിയാണ്.

കൃതികൾ[തിരുത്തുക]

  • ഗപൂദി ഓ പകൂദി (Gapudi O Pakudi)
  • ഖേരി ഖേചുഡി(Khiri Khechudi)[3]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം (2013)[4]

അവലംബം[തിരുത്തുക]

  1. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "Kendriya akademi award for 2 Odias". timesofindia. Aug 24, 2013. Retrieved 2013 ഓഗസ്റ്റ് 25. {{cite news}}: Check date values in: |accessdate= (help)
  3. http://www.odishareporter.in/districts/cuttack/kendriya-sahitya-akademi-awards-for-odia-writer-duo?utm_source=rss&utm_medium=rss&utm_campaign=kendriya-sahitya-akademi-awards-for-odia-writer-duo[പ്രവർത്തിക്കാത്ത കണ്ണി]
  4. "യുവ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Retrieved 2013 സെപ്റ്റംബർ 4. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=നദിയ_ബിഹാരി_മൊഹന്തി&oldid=3634969" എന്ന താളിൽനിന്ന് ശേഖരിച്ചത്