ഷീല ദീക്ഷിത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷീല ദീക്ഷിത്


നിലവിൽ
പദവിയിൽ 
2014 മാർച്ച് 11
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
മുൻ‌ഗാമി നിഖിൽ കുമാർ

പദവിയിൽ
1998 ഡിസംബർ 3 – 2013 ഡിസംബർ 8
മുൻ‌ഗാമി കീർത്തി ആസാദ്
പിൻ‌ഗാമി അരവിന്ദ് കെജ്രിവാൾ

പദവിയിൽ
1984–1989
മുൻ‌ഗാമി ഛോട്ടേ സിംഗ് യാദവ്
പിൻ‌ഗാമി ഛോട്ടേ സിംഗ് യാദവ്

പദവിയിൽ
1984–1989
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി
രാജീവ് ഗാന്ധി

മുൻ ഡെൽഹി മുഖ്യമന്ത്രി
പദവിയിൽ
1998 ഡിസംബർ 3 – 2013 ഡിസംബർ 8
മുൻ‌ഗാമി സുഷമ സ്വരാജ്
പിൻ‌ഗാമി അരവിന്ദ് കെജ്രിവാൾ

ജനനം (1938-03-31) മാർച്ച് 31, 1938 (76 വയസ്സ്)
കപൂർത്തല, പഞ്ചാബ് (ബ്രിട്ടീഷ് ഇന്ത്യ)
രാഷ്ടീയകക്ഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
ജീവിതപങ്കാളി(കൾ) പരേതനായ വിനോദ് ദീക്ഷിത്
ഭവനം ന്യൂ ഡൽഹി
As of November 12, 2008
Source: Government of Delhi

1998 മുതൽ 2013 വരെ ഡെൽഹിയിലെ മുഖ്യമന്ത്രിയായിരുന്നു ഷീല ദീക്ഷിത് (ജനനം: മാർച്ച് 31, 1938). ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ഒരു പ്രധാന രാഷ്ട്രീയപ്രവർത്തക കൂടിയാണ് ഷീല ദീക്ഷിത്. ജനുവരി 2009 ൽ ഷീല തുടർച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിയാവുകയായിരുന്നു. ഡെൽഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ സ്ത്രീ മുഖ്യമന്ത്രിയാണ് ഷീല. ഡെൽഹിയിലെ ഗോൽ മാർക്കറ്റ് മണ്ഡലത്തിൽ നിന്നാണ് ഷീല എം.എൽ.എ. ആയി വിജയിച്ചത്.

2013-ൽ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ഷീല ദീക്ഷിത് ആം ആദ്മി പാർട്ടിയുടെ ചെയർമാൻ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെട്ടതോടുകൂടി 2013 ഡിസംബർ 8ആം തിയതി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ചു. തുടർന്ന് 2014 മാർച്ച് 11-നു കേരള ഗവർണറായി ഷീല ദീക്ഷിത് സ്ഥാനമേറ്റെടുത്തു[1].

അഴിമതി ആരോപണം[തിരുത്തുക]

2010-ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ടുയർന്നു വന്ന അഴിമതികേസുകളിൽ അന്നത്തെ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ അരവിന്ദ് കെജ്‌രിവാൾ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഗെയിംസിനു മുന്നോടിയായി നടത്തിയ നഗരം മോടിപിടിപ്പിക്കൽ പദ്ധതികളിലെ 16,500 കോടിയോളം ചെലവു വരുന്ന എട്ടോളം പദ്ധതികൾ ഡൽഹി ഗവർണ്മെന്റ് ഏറ്റെടുത്തു നടത്തിയിരുന്നു, സിഎജിയും കേന്ദ്രം നിയോഗിച്ച ഷുങ് കമ്മിറ്റിയും നൽകിയ റിപ്പോർട്ട് പ്രകാരം 80 കോടിരൂപയോളം സർക്കാറിനു നഷ്ടം സംഭവിച്ചു എന്നു കണക്കാക്കപ്പെട്ടു[2].

കൂടാതെ, ഡൽഹി നഗരത്തിലെ അനധികൃത കോളനികൾക്ക് അംഗീകാരം നൽകിയതിലെ ക്രമക്കേടൂകൾ ലോകായുക്ത കണ്ടെത്തിയിരുന്നു, ഇതിനെ പറ്റി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാൾ രാഷ്ട്രപതിക്ക് കത്തി നൽകിയിരുന്നു[3]. ബിജെപി നേതാവ് ഹർഷ് വർദ്ധനാണ് ഇതുമായി ബന്ധപ്പെട്ട പരാതി ലോകായുക്തയ്ക്ക് നൽകിയിരുന്നത്.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Sheila Dixit എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
പദവികൾ
മുൻഗാമി
സുഷമ സ്വരാജ്
ഡെൽഹി മുഖ്യമന്ത്രി
1998–2013
പിൻഗാമി
അരവിന്ദ് കെജ്രിവാൾ
Persondata
NAME ഷീല ദീക്ഷിത്
ALTERNATIVE NAMES
SHORT DESCRIPTION ഡെൽഹിയിലെ മുന്മുഖ്യമന്ത്രി
DATE OF BIRTH 31 മാർച്ച് 1938
PLACE OF BIRTH കപൂർത്തല, പഞ്ചാബ്
DATE OF DEATH
PLACE OF DEATH
"http://ml.wikipedia.org/w/index.php?title=ഷീല_ദീക്ഷിത്&oldid=1925697" എന്ന താളിൽനിന്നു ശേഖരിച്ചത്