മണ്ണൊലിപ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമിയുടെ ഉപരിതലത്തിലെ ഫലപുഷ്ടിയുള്ള മണ്ണായ മേല്‍മണ്ണ് 6 മുതല്‍ 9 ഇഞ്ച് വരെ കനമുള്ളതാണ്. മേല്‍മണ്ണ് അതിന്റെ പൂര്‍വസ്ഥാനത്തുനിന്ന് ഇളകി മറ്റൊരിടത്തേയ്ക്ക് നീക്കപ്പെടുന്ന പ്രക്രിയയാണ് മണ്ണൊലിപ്പ്. മഴയും കാറ്റും ആണ് മണ്ണൊലിപ്പിന്റെ പ്രധാനകാരണങ്ങള്‍. വര്‍ദ്ധിച്ച മഴ, കാലയളവ്, ഒഴുക്ക് ജലത്തിന്റെ വേഗത, ഭൂമിയുടെ ചരിവ് എന്നിവ മണ്ണൊലിപ്പിനെ സ്വാധീനിയ്ക്കുന്ന ഘടകങ്ങളാണ്.
ഉള്ളടക്കം |
[തിരുത്തുക] വിവിധതരം മണ്ണൊലിപ്പ്
[തിരുത്തുക] ഷീറ്റ് മണ്ണൊലിപ്പ്
മഴത്തുള്ളികള്‍ മണ്ണില്‍ പതിയ്ക്കുമ്പോള്‍ മണ്ണിന് ഇളക്കം സംഭവിച്ച് മണല്‍തരിയെ വെള്ളത്തിന്റെ ഒഴുക്കില്‍ മാറ്റപ്പെടുന്നു. ചരിവ് ഭൂമിയുടെ എല്ലാഭാഗത്തുനിന്നും നേരിയ കനത്തില്‍ മേല്‍മണ്ണ് ഒലിച്ചുപോകുന്നു.ഇതാണ് ഷീറ്റ് മണ്ണൊലിപ്പ്. ഇത് ഭൂമിയുടെ ഫലപുഷ്ടിയേയും അതുവഴി വിളവിനേയും പ്രതികൂലമായി ബാധിയ്ക്കുന്നു.
[തിരുത്തുക] നീര്‍ച്ചാല്‍ മണ്ണൊലിപ്പ്
ഷീറ്റ് മണ്ണൊലിപ്പിന്റെ അടുത്ത ഘട്ടമാണ് നീര്‍ച്ചാല്‍ മണ്ണൊലിപ്പ്. ചരിവുഭൂമികളില്‍ ചരിവിന് അനുകൂലമായി നിരവധി നീര്‍ച്ചാലുകള്‍ ഉണ്ടാകുന്നു. ക്രമേണ ഭൂമിയില്‍ അങ്ങിങ്ങായി മണ്ണ് മുറിച്ചുമാറ്റപ്പെടുന്നു.
[തിരുത്തുക] ഗള്ളി മണ്ണൊലിപ്പ്
മഴക്കാലത്തുണ്ടാകുന്ന നീര്‍ച്ചാലുകള്‍ ക്രമേണ വലിയ ചാലുകളായി മാറുന്നു.നല്ല മഴസമയത്ത് ഇത്തരം ചാലുകളുടെ പാര്‍ശ്വഭാഗങ്ങളില്‍ നിന്നും മണ്ണിടിഞ്ഞ് താഴെ വീണ് ഒഴുകിപ്പോകുന്നു.കാലക്രമേണ ഭൂമി കൃഷിയ്ക്കുപയുക്തമല്ലാതായിത്തീരും. ഇത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു.
[തിരുത്തുക] നദീതട മണ്ണൊലിപ്പ്
മഴക്കാലത്ത് ജലാശയങ്ങളുടെ പാര്‍ശ്വഭാഗങ്ങള്‍ ശക്തിയായ വെള്ളപ്പാച്ചില്‍ വഴി ഇടിഞ്ഞുവീഴുന്നു. തത്‌ഫലമായി ജലാശയങ്ങളുടെ ഗതി മാറുന്നു.വെള്ളപ്പൊക്കം വ്യാപകമാവുന്നു.
[തിരുത്തുക] കടലോര മണ്ണൊലിപ്പ്
മഴക്കാലത്തും അന്തരീക്ഷത്തില്‍ സാരമായുണ്ടാകുന്ന മര്‍ദ്ദവ്യത്യാസവും കടലോരം ആക്രമിയ്ക്കപ്പെടുന്നതിന്‍ കാരണമാകുന്നു. തത്‌ഫലമായി കടല്‍ത്തീരത്തെ മണ്ണ് ഒലിച്ചുപോകുന്നു.

