കുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്ടോറിയയിലെ കൊണ്ണോർ കുന്ന്

ചുറ്റുപാടുമുള്ള പ്രദേശങ്ങളേക്കാൾ ഉയരം കൂടിയ ഭൂപ്രദേശമാണ് കുന്ന്(Hill) . ഇവ പർവ്വതങ്ങളെക്കാൾ ഉയരം കുറഞ്ഞവയായിരിക്കും [1].പർവ്വതവും, കുന്നും ഒരുപോലെയല്ല. അവ തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. കുന്ന് പർവ്വതത്തേക്കാൾ വളരെ ഉയരം കുറഞ്ഞ ഭൂപ്രകൃതിയോടുകൂടിയതാണ്. പർവ്വതത്തിന്റെ ഉയരം ആയിരക്കണക്കിന് മീറ്ററായി സൂചിപ്പിക്കുമ്പോൾ, കുന്നിന്റെ ഉയരം ഏതാ‍നും നൂറ് മീറ്ററായി മാത്രമാണ് സൂചിപ്പിക്കുക. കുന്നുകൾക്ക് പർവതങ്ങളുടെ പോലെ ഉയർന്ന കൊടുമുടികൾ ഉണ്ടാകില്ല. 2000 അടിക്ക് മുകളിൽ ഉയരമുള്ളവയെ പർവതങ്ങൾ ആയി ഭൂമിശാസ്ത്രകാരന്മാർ കണക്കാക്കുന്നു. [2] [3][4][5][6][7] [8] യു.എസ്.എയിലെ 1999 അടി ഉയരമുള്ള കാവനാൾ ഹിൽസ് (Cavanal Hill) നെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കുന്ന് ആയി ചിലർ പരിഗണിക്കുന്നു.


അവലംബം[തിരുത്തുക]

  1. https://ml.wikipedia.org/w/index.php?title=Mountain&redirect=no
  2. Whittow, John (1984). Dictionary of Physical Geography. London: Penguin, 1984, p. 352. ISBN 0-14-051094-X.
  3. Nuttall, John & Anne (2008). The Mountains of England & Wales - Volume 2: England (3rd ed.). Milnthorpe, Cumbria: Cicerone. ISBN 1-85284-037-4.
  4. "Survey turns hill into a mountain". BBC News. 18 Sep 2008. Retrieved 3 Feb 2013.
  5. "A Mountain is a Mountain - isn't it?". www.go4awalk.com. Retrieved 3 Feb 2013.
  6. mountain at dictionary.reference.com. Accessed on 3 Feb 2013.
  7. Wilson, Peter (2001). ‘’Listing the Irish hills and mountains’’ in ‘’Irish Geography’’, Vol 34(1), University of Ulster, Coleraine, p. 89.
  8. What is a “Mountain”? Mynydd Graig Goch and all that… Archived 2013-03-30 at the Wayback Machine. at Metric Views. Accessed on 3 Feb 2013.
"https://ml.wikipedia.org/w/index.php?title=കുന്ന്&oldid=3839052" എന്ന താളിൽനിന്ന് ശേഖരിച്ചത്