പരുവമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Streblus asper എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പരുവമരം
ഇലകളും മൊട്ടുകളും, പനമരത്തുനിന്ന്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
S. asper
Binomial name
Streblus asper

പശ്ചിമഘട്ടത്തിലെ നനവാർന്ന മലകളിൽ കാണുന്ന ചെറിയ നിത്യഹരിതവൃക്ഷമാണ് പരുവമരം. ഇന്ത്യയിലും മ്യാന്മറിലും കാണുന്ന ഈ വൃക്ഷം 8 മീറ്ററിലധികം പൊക്കം വയ്ക്കാറില്ല.(ശാസ്ത്രീയനാമം: Streblus asper). 700-വർഷത്തോളമായി തായ്ലാന്റിൽ പേപ്പർ ഉണ്ടാക്കാൻ ഈ മരം ഉപയോഗിച്ചുവരുന്നു[1]. പുരാതന തായ് ലിഖിതങ്ങളെല്ലാംതന്നെ പരുവമരത്തിന്റെ തടിയിൽ എഴുതപ്പെട്ടവയാണ്. ഇപ്പോഴും ഇതുപയോഗിച്ച് പേപ്പർ ഉണ്ടാക്കാറുണ്ട്. പലനാട്ടിലും പല്ലുവൃത്തിയാക്കാൻ ഇതിന്റെ കമ്പ് ഉപയോഗിച്ചിരുന്നു. വായിലെ ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവ് പരീക്ഷിച്ചുനോക്കിയിട്ടുണ്ട്[2]. ഇലയിൽ നിന്നും വേർതിരിക്കുന്ന സംയുക്തത്തിന് ഔഷധഗുണമുണ്ട്. വിയറ്റ്നാമിലും പലവിധ രോഗങ്ങൾക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നു. കാൻസറിന് എതിരെയും പരുവമരം ഔഷധമാണ്[3].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-14. Retrieved 2012-11-03.
  2. http://www.sciencedirect.com/science/article/pii/S0378874199001403
  3. http://pubs.acs.org/doi/abs/10.1021/np50042a019

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പരുവമരം&oldid=3636247" എന്ന താളിൽനിന്ന് ശേഖരിച്ചത്