കേരളത്തിലെ വിനോദസഞ്ചാരം
ഇന്ത്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് കേരളം. 2006ൽ 85 ലക്ഷം വിനോദസഞ്ചാരികൾ കേരളം സന്ദർശിക്കുകയുണ്ടായി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 23.68% വർദ്ധന കാണിച്ചിരുന്നു. വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. 21-ആം നൂറ്റാണ്ടിൽ സന്ദർശിച്ചിരിക്കേണ്ട 100 സ്ഥലങ്ങളിലൊന്നായി ട്രാവൽ ഏൻഡ് ലിഷർ മാഗസിൻ കേരളത്തെ വിവരിച്ചിരിക്കുന്നു.[1] കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കടൽത്തീരങ്ങളായ കോവളം, വർക്കല, ശംഖുമുഖം, ആലപ്പുഴ, ചെറായി, ബേക്കൽ, മുഴപ്പലിങ്ങാട് തുടങ്ങിയവയും അഷ്ടമുടിക്കായൽ, കുമരകം, പാതിരാമണൽ തുടങ്ങിയ കായലുകളും നെയ്യാർ,മൂന്നാർ, നെല്ലിയാമ്പതി, ദേവികുളം,പൊൻമുടി,വയനാട്,പൈതൽ മല, വാഗമൺ തുടങ്ങിയ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളും വന്യജീവിസംരക്ഷണ കേന്ദ്രങ്ങളായപെരിയാർ കടുവ സംരക്ഷിത പ്രദേശം,ഇരവികുളം ദേശീയോദ്യാനം എന്നിവയും ഉൾപ്പെടുന്നു.
ഉള്ളടക്കം |
[തിരുത്തുക] കടൽത്തീരങ്ങൾ
580 കിലോമീറ്റർ കടൽത്തീരമുള്ള കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് കോവളം. 1930-കളിൽത്തന്നെ യൂറോപ്പിയൻ വിനോദസഞ്ചാരികൾ ഇവിടം സന്ദർശിച്ചിക്കാൻ തുടങ്ങിയിരുന്നു. [2] [3] കൂടാതെ ബേക്കൽ, മുഴപ്പലിങ്ങാട്, ആലപ്പുഴ, വർക്കല, ശംഖുമുഖം, ചെറായി തുടങ്ങി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പല കടൽത്തീരങ്ങളും കേരളത്തിലുണ്ട്. [4]
[തിരുത്തുക] കായലുകൾ
കെട്ടുവള്ളങ്ങളും കായലുകളമാണ് മറ്റൊരു പ്രധാന സവിശേഷത - അഷ്ടമുടിക്കായൽ, കുമരകം, പാതിരാമണൽ തുടങ്ങിയവ എടുത്തുപറയേണ്ട വിനോദസഞ്ചാരകേന്ദ്രങ്ങളാണ് [5].
[തിരുത്തുക] മലയോരകേന്ദ്രങ്ങൾ
നെയ്യാർ,മൂന്നാർ, നെല്ലിയാമ്പതി, ദേവികുളം,പൊൻമുടി,വയനാട്,പൈതൽ മല, വാഗമൺ എന്നിവയാണ് ചില പ്രധാന മലയോര വിനോദസഞ്ചാരകേന്ദ്രങ്ങൾ. പതനംതിട്ട ജില്ലയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ""പെരുന്തേവരുവി."" റാന്നി താലൂക്കിലെ വെചൂചീറ പഞ്ചായതിലാണു ഈ വെള്ളചാട്ടം സ്ഥിതി ചെയ്യുന്നതു.
[തിരുത്തുക] തീർഥാടനകേന്ദ്രങ്ങൾ
ശബരിമല, ഗുരുവായൂർ, പത്മനാഭസ്വാമി ക്ഷേത്രം, വൈക്കം, ഏറ്റുമാനൂർ, ആറന്മുള, തൃപ്പൂണിത്തുറ, തൃപ്രയാർ, വാഴപ്പള്ളി മഹാക്ഷേത്രം, ബീമാപള്ളി , പാറേൽപ്പള്ളി, ചേരമാൻ ജുമാ മസ്ജിദ്, മലയാറ്റൂർ, എടത്വാ, തിരുവല്ല, തൃശ്ശൂർ, ചങ്ങനാശ്ശേരി, ആലപ്പുഴ, കോട്ടയം, തെക്കൻ കുരിശുമല, കൊടുങ്ങല്ലൂർ, [6]
[തിരുത്തുക] വന്യജീവിസംരക്ഷണ കേന്ദ്രങ്ങൾ
കേരളത്തിൽ അഞ്ച് ദേശീയോദ്യാനങ്ങളുണ്ട്. 1934-ൽ ആരംഭിച്ച പെരിയാർ ടൈഗർ റിസർവാണ് ആദ്യത്തേത്. ദേശീയോദ്യാനങ്ങൾ കൂടാത് 15 വന്യജീവിസംരക്ഷണകേന്ദ്രങ്ങളും ഉണ്ട്. ഇതിൽ മൂനെണ്ണം പക്ഷിസങ്കേതങ്ങളാണ്. നീലഗിരി, അഗസ്ത്യവനം, എന്നിങ്ങനെ രണ്ട് ജൈവമേഖലകളും ഉണ്ട്.
ഇരവികുളം, സൈലന്റ് വാലി, പാമ്പാടും ചോല, മതികെട്ടാൻചോല, ആനമുടിച്ചോല എന്നിവയാണ് 5 ദേശീയോദ്യാനങ്ങൾ. പെരിയാർ, നെയ്യാർ, പറമ്പിക്കുളം, പേപ്പാറ, ചെന്തുരുണി, ചിന്നാർ, തട്ടേക്കാട്, മംഗളവനം, ചിമ്മിണീ, പീച്ചി-വാഴാനി, വയനാട്, ചൂലന്നൂർ-മയിൽ സങ്കേതം, ഇടുക്കി, കുറിഞ്ഞി, ആറളം എന്നിവയാണ് വന്യജീവി സങ്കേതങ്ങൾ.
[തിരുത്തുക] അവലംബം
- ↑ "Tourism beckons". The Hindu. 2004-05-11. http://www.hindu.com/edu/2004/05/11/stories/2004051100040100.htm, ശേഖരിച്ചത്: 2009-05-28.
- ↑ http://www.keralatourism.org/destination/beaches/kovalam-beach-29.php
- ↑ http://www.kovalam.com/html/about.htm
- ↑ http://www.keralatourism.org/destination/beaches/
- ↑ http://www.keralatourism.org/destination/backwater/
- ↑ http://www.keralatourism.org/destination/pilgrim-centres/