വടക്കേ മലബാർ
| North Malabar (Uthara Malabar, Kalaripayattinte Nadu, Mathamaitriyude Nadu) |
|
|
|
|
| രാജ്യം | |
| സംസ്ഥാനം | കേരളം |
| നിയമസഭാ മണ്ഡലം | 22 + 2 Mahé |
| സിവിക് ഏജൻസി | Northern Range (Kerala) and MahéSub-Division |
| ജനസംഖ്യ • ജനസാന്ദ്രത |
48. (2001) • 819 /km2 (2 /sq mi) |
| സ്ത്രീപുരുഷ അനുപാതം | 1265 ♂/♀ |
| സാക്ഷരത | 94.52%% |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം | 264 km² (102 sq mi) |
സ്ഥാനം: 12°00′38″N 75°16′13″E / 12.010650°N 75.270390°E
കേരളത്തിലെ കണ്ണൂർ കാസറഗോഡ് ജില്ലകളും കോഴിക്കോട് ജില്ലയിലെ വടകര കൊയിലാണ്ടി താലൂക്കുകളും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കും കൂടാതെ പോണ്ടിച്ചേരിയിലെ മാഹി ജില്ലയും ചേർന്ന ഭൂമിസസ്ത്രപരവും ചരിത്രപരവും ആയ മേഖലയാണ് ഉത്തര മലബാർ' അഥവാ വടക്കേ മലബാർ" .
ഉത്തര മലബാറിലെ മാഹിയെ കൂടാതുള്ള ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷ് ഇന്ത്യയിൽ മദിരാശി പ്രസിഡൻസിയുടെ ഭാഗം ആയിരുന്നു. മാഹി കൂടാതുള്ള ഈ പ്രദേശം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 1956 വരെ മലബാർ ജില്ലയിലായിരുന്നു. 1956 നവംബർ ഒന്നിന് തിരു-കൊച്ചിയോട് മലബാർ ജില്ല ചേർത്ത് കേരള സംസ്ഥാനം രൂപികരിച്ചപ്പോൾ ഉത്തര മലബാറും കേരളത്തിന്റെ ഭാഗമായി.
ഉത്തര മലബാർ അഥവാ വടക്കേ മലബാർ എന്ന പ്രദേശം തെക്ക് ഭാഗം കോരപുഴയിൽ നിന്നാരംഭിച്ച് വടക്ക് മഞ്ചേശ്വരത്ത് അവസാനിക്കുന്നു. പഴയ രാജ ഭരണ കാലത്തിലെ കോലത്തുനാട് കടത്തനാട് കൂടാതെ തുളുനാടിന്റെ ചില ഭാഗങ്ങളും ചേർന്നതാണ് യഥാർത്ഥത്തിൽ ഉത്തര മലബാർ.
കേരളത്തിലെ കാസർഗോഡ്, കണ്ണൂർ ജില്ലകൾ, വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് , കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക്, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മയ്യഴി എന്നിവ ഉൾപ്പെടുന്നതാണ് വടക്കേ മലബാർ
ചരിത്രം [തിരുത്തുക]
ബ്രിട്ടീഷ് ആധിപത്യത്തിന്റെ കാലഘട്ടത്തിൽ കേരളത്തിന്റെ വടക്കൻ മേഖലകൾ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിലായിരുന്നു, മയ്യഴി ഫ്രഞ്ചു കോളനിയുമായിരുന്ന ഈ കാലഘട്ടത്തിൽ തിരുവിതാംകൂറും കൊച്ചിയിലും നാട്ടുരാജാക്കൻമാരിലൂടെയാണ് ബ്രിട്ടീഷുകാർ ഭരണം നടത്തിയിരുന്നത്. സ്വതന്ത്ര ഇന്ത്യയിൽ ഐക്യകേരള രൂപവത്കരണ സമയം വരെയും മലബാർ മദിരാശി സംസഥാനത്തിന്റെ ഭാഗമായിരുന്നു.