കാഞ്ഞിരപ്പള്ളി
| കാഞ്ഞിരപ്പള്ളി മലനാടിന്റെ റാണി, മലനാടിന്റെ കവാടം |
|||
|
|
|||
|
|
|||
| രാജ്യം | |||
| സംസ്ഥാനം | കേരളം | ||
| ജില്ല(കൾ) | കോട്ടയം | ||
| ലോകസഭാ മണ്ഡലം | പത്തനംതിട്ട | ||
| സമയമേഖല | IST (UTC+5:30) | ||
| വിസ്തീർണ്ണം • തീരം |
• 0 കി.മീ. (0 മൈ.) |
||
| കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
Tropical monsoon (Köppen) • 35 °C (95 °F) • 18 °C (64 °F) |
||
|
കോഡുകൾ
|
|||
സ്ഥാനം: 9°33′0″N 76°47′0″E / 9.55000°N 76.78333°E കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് കാഞ്ഞിരപ്പള്ളി. മലനാടിന്റെ റാണി, മലനാടിന്റെ കവാടം എന്നും കാഞ്ഞിരപ്പള്ളി അറിയപ്പെടുന്നു.[1] റബ്ബറാണ് ഇവിടുത്തെ പ്രധാന കൃഷി. സുറിയാനി കത്തോലിക്കരുടെ പ്രധാന കേന്ദ്രവുമാണിവിടം.
എലിക്കുളം, ചിറക്കടവ്, കൂട്ടിക്കൽ, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, മുണ്ടക്കയം, പാറത്തോട് പഞ്ചായത്തുകൾ ചേർന്ന താലൂക്കിന്റെ ആസ്ഥാനമാണ് കാഞ്ഞിരപ്പള്ളി. മുൻകാലങ്ങളിൽ മീനച്ചിൽ മുതൽ പമ്പാനദി വരെ നീണ്ടുകിടന്ന നിബിഡവനപ്രദേശങ്ങളും ഈ താലൂക്കിന്റെ ഭാഗമായിരുന്നു.
ഉള്ളടക്കം |
പേരിന്റെ ഉദ്ഭവം [തിരുത്തുക]
കാഞ്ഞിരപ്പള്ളി എന്ന പേര് ഇവിടങ്ങളിൽ ധാരാളമായി കണ്ടുവന്നിരുന്ന കാഞ്ഞിരമരത്തിൽനിന്ന് ഉദ്ഭവിച്ചതാണെന്ന് കരുതപ്പെടുന്നു.[2]
വിദ്യാഭ്യാസസ്ഥാപനങ്ങൾ [തിരുത്തുക]
കോളേജുകൾ [തിരുത്തുക]
സ്കൂളുകൾ [തിരുത്തുക]
- സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ
- സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ
- എ.കെ.ജെ.എം. ബോയ്സ് ഹൈസ്കൂൾ
- സെന്റ് ഡോമിനിക്സ് സ്കൂൾ
- മൈക്ക പബ്ലിക് സ്കൂൾ
- ഗവണ്മെന്റ് ഹൈസ്കൂൾ, കുന്നുംഭാഗം
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് [തിരുത്തുക]
കാഞ്ഞിരപ്പള്ളി താലൂക്കിൽപ്പെടുന്ന പഞ്ചായത്താണ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത്. വിസ്തീർണ്ണം 52.47 ചതുരശ്ര കി.മീ. 2001-ലെ ജനസംഖ്യാകണക്കെടുപ്പുപ്രകാരം 14 വാർഡുകളിലായി 7027 ഭവനങ്ങളും അവയിൽ 7062 കുടുംബങ്ങളും പാർക്കുന്നു. മൊത്തം ജനസംഖ്യ 37017. ഇതിൽ പുരുഷന്മാർ 18756 സ്ത്രീകൾ 18261. ജനസാന്ദ്രത ചതുരശ്ര കി.മീ.ന് 324. സ്ത്രീപുരുഷാനുപാതം 1000 പുരുഷന്മാർക്ക് 974 സ്ത്രീകൾ. സാക്ഷരത 95% - പുരുഷന്മാർ 97%, സ്ത്രീകൾ 93%.[3]
ടൂറിസം [തിരുത്തുക]
മേലരുവി, പിച്ചാപ്പള്ളിമേട്, കൂവപ്പള്ളി കുരിശുമല, വള്ളംകളി നടക്കുന്ന കരുമ്പുകയം കൂടപ്പുഴ, മണിമലയാറിന്റെയും ചിറ്റാറിന്റെയും സംഗമം എന്നിവ ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന പ്രകൃതിരമണീയ പ്രദേശങ്ങളാണ്.
അവലംബം [തിരുത്തുക]
http://www.kanjirappallyonline.com/history.html
- ↑ http://www.kanjirappally.com/html/historyfrm.htm
- ↑ http://www.kanjirappally.com/html/historyfrm.htm
- ↑ http://www.kerala.gov.in/statistical/panchayat_statistics2001/ktm_01.pdf
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
|
||||||||||||||||||||