ഗതാഗതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനുഷ്യ ഗതാഗതത്തിനുപയോഗിക്കുന്ന ഒരു വോൾവോ ബസ്

മനുഷ്യർ, മൃഗങ്ങൾ, കന്നുകാലി, ചരക്കുകൾ, വസ്തുക്കൾ ഇവയിലേതെങ്കിലും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റം ചെയ്യുന്നതിനെ ഗതാഗതം എന്നു പറയുന്നു. കാൽനടയായോ, ചുമന്നുകൊണ്ടോ ആയിരുന്നു പഴയകാലത്ത് ഗതാഗതം നടത്തിയിരുന്നത്. വാഹനങ്ങൾ ഉപയോഗിച്ച് കര, ജലം, വായു എന്നീ മാർഗങ്ങളിലൂടെയാണ് ഇപ്പോൾ ഇത് സാധ്യമാക്കുന്നത്. ഗതാഗതത്തെ വാഹനം, മാർഗ്ഗങ്ങൾ, ഘടന എന്നീ അടിസ്ഥാനത്തിൽ തരംതിരിക്കാം. നാഗരികതയുടെ അടിസ്ഥാനമായ കച്ചവടം എളുപ്പത്തിൽ സാധ്യമാക്കിയത് ഗതാഗതം ആണ്. ഗതാഗത വാഹനങ്ങളുടെ ഉയർന്നുവരുന്ന ഉപയോഗം അന്തരീക്ഷമലിനീകരണത്തിന്റെ[1] ഒരു കാരണമായി കരുതുന്നു.

ഉള്ളടക്കം

[തിരുത്തുക] ഗതാഗത മാർഗങ്ങൾ

[തിരുത്തുക] ചുമട്ട്

കഴുതയെ ഗതാഗതത്തിനായി ഉപയോഗിക്കുന്നു

മനുഷ്യർ മൂലമോ, ജന്തുക്കൾ മുഖേനയോ ചുമടായും ഗതാഗതം നടത്തിയിരുന്നു. കഴുത,കുതിര,ഒട്ടകം എന്നീ ജീവികളെയാണ് ഇതിനായി മനുഷ്യർ ആശ്രയിച്ചിരുന്നത്.

[തിരുത്തുക] റോഡ് ഗതാഗതം

റോഡ് ഗതാഗതം.അങ്കമാലിയിൽ നിന്നുള്ള ദൃശ്യം.

ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഗതാഗത മാർഗ്ഗമാണിത്. നിത്യജീവിതത്തിൽ നിന്നും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണിത്. കരമാർഗ്ഗമായി വാഹനങ്ങൾ മുഖാന്തിരം നടപ്പാക്കുന്നതാണ് ഈ തരത്തിലുള്ള ഗതാഗതം.

[തിരുത്തുക] റെയിൽ‌ ഗതാഗതം

പ്രധാന ലേഖനം: റെയിൽ‌ ഗതാഗതം
ജർമൻ ഇന്റർ-സിറ്റി എക്സ്പ്രസ്

റെയിലുകൾ അഥവാ പാളങ്ങളിൽക്കൂടി ചലിക്കുന്നതും ചക്രമുള്ളതുമായ വാഹനങ്ങൾ ഉപയോഗിച്ച് യാത്രക്കാരെയും ചരക്കും നീക്കുന്നതിനെയാണ്‌ റെയിൽ ഗതാഗതം എന്നു പറയുന്നത്. സാധാരണ റെയിൽ പാളങ്ങൾ പൊതുവേ സ്റ്റീൽ ‍കൊണ്ടു നിർമിച്ചതും കുറുകെയുള്ള ബീമുകളാൽ സ്ഥിരപ്പെടുത്തിയതും സമാന്തരവുമായ രണ്ടു റെയിലുകൾ കൊണ്ട് നിർമിച്ചവയാണ്‌. പ്രസ്തുത ബീമുകൾ സമാന്തര റെയിലുകൾ തമ്മിൽ തുല്യ അകലം ഉറപ്പുവരുത്തുന്നു. ഈ അകലത്തിന്‌ "ഗേജ്" എന്ന് പറയപ്പെടുന്നു.

[തിരുത്തുക] വ്യോമഗതാഗതം

വിമാനങ്ങൾ ഉപയോഗിച്ച് യാത്രക്കാരെയും ചരക്കും ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്ക് മാറ്റുന്നതിനാണ് വ്യോമഗതാഗതം എന്നു പറയുന്നത്. ഇവ കൂടുതലായും വളരെ ദൂരത്തേക്ക് പെട്ടെന്ന് ചരക്കെത്തിക്കാനുള്ള ഉപാധിയായി ഉപയോഗിക്കുന്നു.

[തിരുത്തുക] ജലഗതാഗതം

പ്രധാന ലേഖനം: ജലഗതാഗതം
ഒരു ചരക്കുകപ്പൽ തീരത്തിനടുത്ത്

കടൽ, കായൽ, കനാൽ, നദി തുടങ്ങി ജലത്തിൽ കൂടിയുള്ള ഗതാഗതമാണ് ജലഗതാഗതം. കപ്പലുകളോ നൗകകളോ തോണികളോ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്.

[തിരുത്തുക] അവലംബം

  1. അന്തരീക്ഷമലിനീകരണം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഗതാഗതം&oldid=1306718" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ