ബസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനേകം പേര്‍ക്ക് യാത്രചെയ്യാന്‍ പാകത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു ഒരു വലിയ വാഹനമാണ് ബസ്. ബസ്സുകള്‍ കൂടുതലായും ഉപയോഗിച്ച് വരുന്നത് പൊതു ഗതാഗതത്തിനാണ്. വിനോദയാത്രകള്‍ക്കും വിവാഹങ്ങള്‍ക്കും മറ്റുമായി ബസ് ഉപയോഗിക്കുന്നവരുമുണ്ട്. 8 മുതല്‍ 200 യാത്രികര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാവുന്ന ബസുകളുണ്ട് . സാധാരണയായി ഒറ്റനിലയുള്ള ബസുകളാണ്(Single Decker Bus) പൊതുവേ കണ്ടുവരുന്നത്. രണ്ടു നിലയുള്ള ബസുകളും(Double Decker Bus), ഒന്നിനോടൊന്ന് കൂടിച്ചേര്‍ന്ന ബസ്സുകളും(Articulated Bus) നിലവിലുണ്ട്. കൂടാതെ സാധാരണ ബസ്സുകളില്‍ നിന്ന് വ്യത്യസ്ഥമായി അധികം നീളമില്ലാത്തതും, ഒറ്റനിലയുള്ളതുമായ ചെറിയ ബസ്സുകളും(Midibus, Minibus) ഇപ്പോള്‍ നിരത്തുകളില്‍ സജീവമാണ്. ഇപ്പോള്‍ ദീര്‍ഘദൂരയാത്രകക്ക് ഉദകുന്ന വിധത്തില്‍ ആധുനിക സം വിധാനങ്ങളോട് കൂടിയ എയര്‍ബസ്സ് ലഭ്യമാണ്. ഇത്തരം ബസുകളില്‍ എ.സി, ടെലിവിഷന്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങളും ഉറങ്ങുവാനായി മെത്തകളൂം ഉണ്ടായിരിക്കും. വിവാഹ യാത്രകള്‍ക്കും, വിനോദയാത്രകള്‍ക്കും, മറ്റുമായി ഉപയോഗിച്ചുവരുന്നത് ആഡംബരബസുകളാണ്(Luxurious Bus).
ബസുകളില്‍ സാധാരണയായി ഇന്ധനമായി ഡീസലാണ് ഉപയോഗിച്ച് വരുന്നത്. ആദ്യകാലങ്ങളില്‍ ആവി ഉപയോഗിച്ച് ചലിപ്പിച്ചിരുന്ന ബസ്സുകളും ഉണ്ടായിരുന്നു. വൈദ്യുതി ഉപയോഗിച്ച് ചലിക്കുന്ന ബസ്സുകളെ ട്രോളി ബസ് എന്ന് പറയുന്നു. ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബസ്സുകളാണ് ലോകം മുഴുവന്‍ കൂടുതലായും ഉപയോഗിച്ച് വരുന്നത്. ലാറ്റിന്‍ ഭാഷയിലുള്ള ഒമ്‌നിബസ് (എല്ലാവര്‍ക്കും വേണ്ടി) എന്ന പദത്തില്‍ നിന്നാണ് ബസ് എന്ന നാമം രൂപം കൊണ്ടത് എന്ന് പറയപ്പെടുന്നു.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ഏകദേശം 1662 കാലഘട്ടം മുതലാണ് ബസുകളുടെ ഉത്ഭവം എന്ന് കരുതപ്പെടുന്നു.[1] എന്നിരുന്നാലും, 1820 കാലഘട്ടം വരെ ബസ്സുകള്‍ വ്യാപകമായിരുന്നില്ല. തുടക്കത്തില്‍ ഗതാഗതമാധ്യമത്തിനുപയോഗിച്ചിരുന്നത് കുതിരവണ്ടിയുടെ മാതൃകയിലുള്ള ബസുകളായിരുന്നു. പഴയ തപാല്‍ വണ്ടിയുടേയും, കുതിരവണ്ടിയുടേയും ഒരു മിശ്രിത രൂപമായിരുന്നു ഈ വണ്ടികള്‍ക്ക്. 1830 മുതല്‍ ആവിയില്‍ ഓടുന്ന ബസുകള്‍(Steam Bus) നിലവില്‍ വന്നു. ഇവയുടെ നൂതനാവിഷ്കാരമാണ് വൈദ്യുത ട്രോളി ബസുകള്‍. മുന്‍പേ നിര്‍മ്മിച്ച വൈദ്യുത കമ്പികളുടെ അടിയില്‍ക്കുടേ മാത്രമേ ഈ ബസുകള്‍ സഞ്ചരിച്ചിരുന്നുള്ളു. ഇത് പിന്നീട് നഗരങ്ങളില്‍ വ്യാപകമായി, ഇവയില് നിന്ന് രൂപാന്തരം പ്രാപിച്ചവയാണ് ഇന്ന് കാണുന്ന ബസുകള്‍. ആദ്യത്തെ യന്ത്രവല്‍കൃത ബസുകളുടെ ആവിര്‍ഭാവത്തോടുകൂടിച്ചേര്‍ന്ന് മോട്ടോര്‍ വണ്ടികളും രൂപപ്പെട്ടുവന്നു. 1895 കാലഘട്ടത്തില്‍ ഓടിക്കൊണ്ടിരുന്ന യന്ത്രവല്‍കൃത ബസുകളുടെ രൂപം വിപുലമാക്കിയത് 1900 കാലഘട്ടതിലാണ്. 1950 കളോടുകൂടി പൂര്‍ണ്ണരീതിയിലുള്ള ബസുകള്‍ വ്യാപകമായി.
[തിരുത്തുക] രൂപകല്പന
പലപേരുകളിലുള്ള വിവിധ രൂപത്തിലുള്ള ബസുകള്‍ ലോകം മുഴുവന്‍ പാരമ്പര്യത്തിനനുസരിച്ചും, വിപണന തന്ത്രങ്ങള്‍ക്കനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലും ബസുകള്‍ എത്ര തന്നെ മാറ്റങ്ങള്‍ക്ക് വിധേയമായാലും അവയുടെ അടിസ്ഥാനപരമായ രൂപത്തിന് മാറ്റം സംഭവിക്കാറില്ല.
[തിരുത്തുക] സാധാരണ രൂപകല്പന
യന്ത്രവല്‍കൃത ബസുകള്‍ ഉണ്ടായ കാലം മുതല്‍ക്കേ ബസിന്റെ എഞ്ചിന്‍ ചില ബസുകളില്‍ മുന്‍ഭാഗത്തായും, വേറെ ചിലതില്‍ പിന്‍ഭാഗത്തായുമാണ് കാണാറുള്ളത്. ആദ്യകാലങ്ങളില്‍ പിന്‍ഭാഗത്ത് മാത്രമുണ്ടായിരുന്ന ബസിന്റെ വാതില്‍ പിന്നീട് മുന്‍ഭാഗത്തും, പിന്നീട് നടുഭാഗത്തും, അതിനുശേഷം മുന്നിലും പിന്നിലും ഒരേ പോലെ വതിലുകളുള്ള ബസുകളും ഉണ്ടായി ഇങ്ങനെ ആവശ്യാനുസരണം ബസിന്റെ നിര്‍മ്മാണത്തിലും മാറ്റങ്ങള്‍ വരുകയുണ്ടായി.
സാധാരണയായി രണ്ട് അക്ഷദണ്ഡമുള്ള (Axles) വളയാത്ത നീളമുള്ള ഒറ്റ നിലയുള്ള ബസുകളാണ് കൂടുതലും നിര്‍മ്മിച്ച് വരുന്നത്. ചെറിയ യാത്രകള്‍ക്കും മറ്റുമായി ഉപയോഗിച്ചിരുന്ന മിഡിബസ് വികസിപ്പിച്ചെടുത്തതാണ് സിംഗിള്‍ ഡെക്കര്‍ ബസ്സുകള്‍. വേനില്‍ (Van) നിന്ന് രൂപാന്തരം സംഭവിച്ചവയാണ് മിനി ബസ്സുകള്‍.
ഡബിള്‍ ഡെക്കര്‍ ബസ്സുകളും, ആര്‍ട്ടിക്കുലേറ്റഡ് ബസുകളും വലിയ തോതില്‍ യാത്രികരെ വഹിച്ചുകൊണ്ട് പോകാന്‍ പാകത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. പക്ഷേ ഇതിന്‍റെ ഉപയോഗം പലരാജ്യങ്ങളിലെയും റോഡുകളെ ആശ്രയിച്ചിരിക്കും. ഡബിള്‍ ഡെക്കര്‍ ബസ്, സിംഗിള്‍ ഡെക്കര്‍ ബസിന്‍റെ ആകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത് പക്ഷേ സിംഗിള്‍ ഡെക്കര്‍ ബസിനെ അപേക്ഷിച്ച് ഡബിള്‍ ഡെക്കര്‍ ബസിന്‍റെ മുകളില്‍ യാത്രികരെ വഹിക്കാന്‍ പാകത്തില്‍ ഒരു തട്ടുകൂടിയുണ്ടാകും എന്ന് മാത്രം. മുകളിലെ തട്ടിലേക്ക് കയറുവാനായി പിന്ഭാഗത്തെ പടിയോട് ചേര്‍ന്ന് ഒരു പടിത്തട്ടുകൂടിയുണ്ടായിരിക്കും. ബസിന്‍റെ മുന്‍ വശം പുതിയ വാഹനങ്ങളുടേതുപോലെയും പിന്‍വശം പാരമ്പര്യരീതിയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. പക്ഷേ ആര്‍ട്ടിക്കുലേറ്റഡ് ബസ് ഇതില്‍ നിന്ന് വ്യത്യസ്ഥമയി ഒരു വാഹനം മറ്റൊരു വാഹനത്തെ വലിച്ചുകൊണ്ടുപോകുന്ന തരത്തില്‍ ബസിന്‍റെ പിന്ഭാഗത്തായി ഒന്നോ രണ്ടോ ബോഗികള്‍ കൂട്ടിച്ചേര്‍ത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ബസ്സുകളുടേതുപോലെ ആര്ട്ടിക്കുലേറ്റഡ് ബസിലും രണ്ട് കവാടങ്ങളാണ് ഉള്ളത്, ഒന്ന് മുന്ഭാഗത്തും മറ്റൊന്ന് പിന്ഭാഗത്തും. പുതിയ തരം ആര്‍ട്ടിക്കുലേറ്റഡ് ബസുകളില്‍ ബസിന്‍റെ ഉള്ളില്‍ ഒരൊറ്റം മുതല്‍ മറ്റെ അറ്റം വരെ സഞ്ചരിക്കാന്‍ പാകത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
[തിരുത്തുക] ചിത്രശാല
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്