കോഴിക്കോട് താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kannamparamba Masjidh, Chakkumkadavu, Kozhikode Beach.

കേരളത്തിലെ ഒരു താലൂക്കാണ് കോഴിക്കോട് താലൂക്ക്. മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ മദ്രാസ് പ്രവിശ്യയുടെ ഭാഗമായ ഒരു ജില്ലയായിരുന്ന കാലത്ത് സൃഷ്ടിക്കപ്പെട്ടതാണ് ഈ താലൂക്ക്. കോഴിക്കോട് കോർപ്പറേഷനിലും സമീപത്തെ ഗ്രാമപഞ്ചായത്തുകളിലുമായുള്ള 53 റവന്യൂ വില്ലേജുകൾ ചേർന്നതാണ് കോഴിക്കോട് താലൂക്ക്. 1026.6 ചതുരശ്രകിലോമീറ്ററാണിതിന്റെ വിസ്തീർണം. [1]

ലോൿസഭാ മണ്ഡലങ്ങൾ[തിരുത്തുക]

ഈ താലൂക്കിലെ തിരുവമ്പാടി നിയമസഭാമണ്ഡലത്തിലുൾപ്പെടുന്ന പ്രദേശങ്ങളൊഴികെയുള്ളവ കോഴിക്കോട് ലോൿസഭാമണ്ഡലത്തിന്റെ ഭാഗമാണ്. തിരുവമ്പാടി ഉൾപ്പെടുന്നത് വയനാട് ലോൿസഭാമണ്ഡലത്തിലാണ്.[2]

നിയമസഭാ മണ്ഡലങ്ങൾ[തിരുത്തുക]

എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി എന്നീ നിയമസഭാമണ്ഡലങ്ങളിലാണ് ഈ താലൂക്കിലെ പ്രദേശങ്ങൾ ഉൾപ്പെടുന്നത്. [3]

ബ്ലോക്ക് പഞ്ചായത്തുകൾ[തിരുത്തുക]

ചേളന്നൂർ, കുന്ദമംഗലം, കൊടുവള്ളി, കോഴിക്കോട് എന്നിവയാണ് ഈ താലൂക്കിലെ ബ്ലോക്ക് പഞ്ചായത്തുകൾ. [4]

നഗരസഭ[തിരുത്തുക]

കോഴിക്കോട് കോർപ്പറേഷൻ ആണ് ഈ താലൂക്കിലെ ഏക കോർപ്പറേഷൻ. മറ്റു നഗരസഭൾ മുനിസിപ്പാലിറ്റി മുക്കം, കൊടുവള്ളി, ഫറോക്ക്, രാമനാട്ടുകര എന്നിവയാണ്.

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

കക്കോടി, ചേളന്നൂർ, കാക്കൂർ, നന്മണ്ട, നരിക്കുനി, തലക്കുളത്തൂർ, തിരുവമ്പാടി, കൂടരഞ്ഞി, കിഴക്കോത്ത്, മടവൂർ, പുതുപ്പാടി, താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ, കൊടിയത്തൂർ, കുരുവട്ടൂർ, മാവൂർ, കാരശ്ശേരി, ചാത്തമംഗലം, കോടഞ്ചേരി, കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ, കടലുണ്ടി, ഒളവണ്ണ എന്നിങ്ങനെ 32 ഗ്രാമപഞ്ചായത്തുകളാണ് ഈ താലൂക്കിൽ നിലവിലുള്ളത്. [5] ഇവയിൽ കൊടുവള്ളി, കുന്ദമംഗലം ബ്ലോക്കുകളിലെ ഏതാനും പഞ്ചായത്തുകളും ചില വില്ലേജുകളും പുതുതായി രൂപീകരിച്ച താമരശ്ശേരി താലൂക്കിൽ ഉൾപ്പെടാനിടയുണ്ട്. [6]

വില്ലേജുകൾ[തിരുത്തുക]

കസബ, കച്ചേരി, പന്നിയങ്കര, നഗരം, ഫറോക്ക്, ഒളവണ്ണ, രാമനാട്ടുകര, കടലുണ്ടി, കരുവന്തുരുത്തി, ബേപ്പൂര്, പുതിയങ്ങാടി, വളയനാട്, ചെറുവണ്ണൂർ, ചേവായൂർ, നെല്ലിക്കോട്, ചെലവൂർ, എലത്തൂർ, തലക്കുളത്തൂർ, വേങ്ങേരി, കക്കോടി, ചേളന്നൂർ, കോട്ടൂളി, പന്തീരാങ്കാവ്, കുന്ദമംഗലം, പെരുമണ്ണ, പെരുവയൽ, കുമാരനെല്ലൂർ, താഴെക്കോട്, കോടഞ്ചേരി, തിരുവമ്പാടി, കക്കാട്, നീലേശ്വരം, ചാത്തമംഗലം, പൂളക്കോട്, കുരുവട്ടൂർ, കൊടിയത്തൂർ, മാവൂർ, കൂടരഞ്ഞി, കുറ്റിക്കാട്ടൂർ, നെല്ലിപ്പൊയിൽ, കൊടുവള്ളി, പുത്തൂർ, കിഴക്കോത്ത്, നരിക്കുനി, രാരോത്ത്, കെടവൂർ, കാക്കൂർ, നന്മണ്ട, പുതുപ്പാടി, കൂടത്തായി, മടവൂർ, വാവാട്, ഈങ്ങാപ്പുഴ എന്നിവയാണ് ഈ താലൂക്കിലെ വില്ലേജുകൾ. [7]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-19. Retrieved 2013-12-01.
  2. http://keralaassembly.org/lok/sabha/segmants.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-09-08. Retrieved 2013-12-01.
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-01-24. Retrieved 2013-12-01.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-13. Retrieved 2013-12-01.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-22. Retrieved 2021-08-12.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-12. Retrieved 2013-12-01.
"https://ml.wikipedia.org/w/index.php?title=കോഴിക്കോട്_താലൂക്ക്&oldid=4072221" എന്ന താളിൽനിന്ന് ശേഖരിച്ചത്