വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേശീയപാത85 (പഴയ ദേശീയപാത 49)[1][2], കേരളത്തിലെ കൊച്ചിക്കും തമിഴ്‌നാട്ടിലെ രാമേശ്വരത്തിനും ഇടയിലുള്ള ഈ ദേശീയപാതയുടെ 168 കിലോമീറ്റർ കേരളത്തിലാണ്. കൊച്ചിയിലെ കുണ്ടന്നൂർ നിന്നാരംഭിക്കുന്ന ഈ പാത കേരളത്തിലെ തൃപ്പൂണിത്തുറ, മുവാറ്റുപുഴ, കോതമംഗലം, പള്ളിവാസൽ, ദേവികുളം, മൂന്നാർ എന്നീ സ്ഥലങ്ങളിലൂടെ കടന്ന് തമിഴ്‌നാട്ടിലെ ബോഡിനായ്‌ക്കന്നൂരിൽ പ്രവേശിക്കുന്നു അവിടെ നിന്നും തേനി, ആണ്ടിപ്പട്ടി, ഉസലാമ്പട്ടി മുതലായ സ്ഥലങ്ങളിലൂടെ മധുരയിലെത്തുന്നു. മധുരയിൽ നിന്നും മാനമധുര, പരമക്കുടി,രാമനാഥപുരം വഴി ഈ പാത രാമേശ്വരത്തെത്തി അവസാനിക്കുന്നു. ഈ പാത പ്രകൃതി രമണീയമായ മൂന്നാർ മേഖലയിലൂടെ കടന്നു പോകുന്നു. രാമേശ്വരത്ത് പ്രസിദ്ധമായ പാമ്പൻ പാലം ഈ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പാലം രാമേശ്വരം ദ്വീപിനെ വൻകരയുമായി ബന്ധിപ്പിക്കുന്നു. ഈ പാലം പാക്ക് കടലിടുക്കിലാണ് സ്ഥിതി ചെയ്യുന്നത്.
- ↑ http://www.keralapwd.gov.in/getPage.php?page=NH%20in%20Kerala&pageId=301
- ↑ http://india.gov.in/allimpfrms/allannouncements/13523.pdf
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
കാ · സം · തി
 ഇന്ത്യയിലെ ദേശീയപാതകൾ
|
|
| ദേശീയപാതകൾ |
|
|
|
| എക്സ്പ്രസ്വേ |
|
|
| Notable |
|
|