ആറ്റിങ്ങൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആറ്റിങ്ങൽ

ആറ്റിങ്ങൽ
8°41′40″N 76°48′59″E / 8.6944°N 76.8164°E / 8.6944; 76.8164
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തിരുവനന്തപുരം
ഭരണസ്ഥാപനം(ങ്ങൾ) ആറ്റിങ്ങൽ മുനിസിപ്പാലിറ്റി
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 35,648[1]
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
695101
+0470
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ആറ്റിങ്ങൽ.തിരുവനന്തപുരത്തു നിന്നും 26.9 കിലോമീറ്റർ അകലെയാണ് ആറ്റിങ്ങൽ സ്ഥിതി ചെയ്യുന്നത്.https://www.google.com/maps/dir/attingal/thiruvananthapuram/@8.5658381,76.858505,13z/data=!4m13!4m12!1m5!1m1!1s0x3b05e9f654143cbf:0x20d213704165f74c!2m2!1d76.8136569!2d8.6982226!1m5!1m1!1s0x3b05bbb805bbcd47:0x15439fab5c5c81cb!2m2!1d76.9366376!2d8.5241391

ഭൂമിശാസ്ത്രം[തിരുത്തുക]

അക്ഷാംശം 76.83° കിഴക്കും 8.68° വടക്കും ആയി സമുദ്രനിരപ്പിൽ നിന്ന് 23 മീറ്റർ (75 അടി) ഉയരത്തിൽ ആറ്റിങ്ങൽ സ്ഥിതിചെയ്യുന്നു. [2]

ചരിത്രം[തിരുത്തുക]

ആറ്റിങ്ങലിൽ നിന്നും ഏകദേശം 3 കിലോമീറ്റര് അകലെയുള്ള ആവണീശ്വര കോവിലിലെ കൊല്ലവർഷം 751 - ലെ ശിലാരേഖയിൽ  ആ ക്ഷേത്രത്തെ ജീർണ്ണോദ്ധാരണം ചെയ്‌തത്‌ കൂപകരാജ്ഞിയാണെന്ന് കാണുന്നു. പുരാതന കേരളത്തിലെ കൂവളം അല്ലെങ്കിൽ കൂപകം ഇന്നത്തെ ആറ്റിങ്ങൽ ആയിരിക്കുമെന്ന് പ്രൊഫ: സുന്ദരൻ പിള്ള അഭിപ്രായപ്പെടുന്നു. വിവിധ ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണ രേഖകളിൽ നിന്നും ചിറയിൻകീഴ് മുതൽ അഗസ്‌തീശ്വരം വരെയുള്ള പ്രദേശങ്ങൾ കൂപകരാജ്യത്തിൽ ഉൾപ്പെടുന്നതായി കരുതാം. ഇതു തന്നെയാണ് വേണാട് രാജ്യവും.

ആറ്റിങ്ങൽ വിപ്ലവം[തിരുത്തുക]

അഞ്ചുതെങ്ങ് 1697-ൽ ബ്രിട്ടീഷുകാർക്ക് ദാനമായിക്കൊടുത്തത് ഒരു വലിയവിഭാഗം തദ്ദേശവാസികളുടെ അപ്രീതിക്കു കാരണമായി. ഇംഗ്ലീഷ് ഫാക്ടറിയിൽ തദ്ദേശവാസികൾ അസഭലമായ ഒരു ആക്രമണം നടത്തി. തദ്ദേശവാസികളെ തങ്ങളുടെ സ്വഭാവം കൊണ്ടു വെറുപ്പിച്ച ബ്രിട്ടീഷ് കമ്പനി ഉടമകൾ 1721-ൽ ആറ്റിങ്ങൽ റാണിയെ കണ്ട് സംസാരിക്കുവാൻ തീരുമാനിച്ചു. റാണിയെ പ്രീതിപ്പെടുത്തുവാനായി അവർ റാണിക്ക് സമ്മാനങ്ങൾ അയക്കുവാൻ തീരുമാനിച്ചു. തദ്ദേശവാസികളായ പിള്ളമാർ ഈ സമ്മാനങ്ങൾ തങ്ങൾ വഴിയേ റാണിക്കു കൈമാറാവൂ എന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിക്കപ്പെട്ടപ്പോൾ റാണിയെ കാണാൻ പോകുന്ന വഴിക്ക് 140 ബ്രിട്ടീഷുകാർ കൂട്ടക്കൊലചെയ്യപ്പെട്ടു. ബ്രിട്ടീഷ് കോട്ട ആറുമാസത്തോളം പിള്ളമാർ വളഞ്ഞുവെച്ചു. തലശ്ശേരിയിൽ നിന്ന് കൂടുതൽ ബ്രിട്ടീഷ് സൈന്യം എത്തിയപ്പോൾ മാത്രമേ ഈ കോട്ട മോചിതമായുള്ളൂ[3].ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഇന്ത്യയിലെ ആദ്യ സായുധകലാപമായിരുന്നു ആറ്റിങ്ങലിൽ അരങ്ങേറിയ കലാപം.

ഇതുപോലെ തന്നെ തലശ്ശേരി ബ്രിട്ടീഷുകാർക്ക് കൈമാറിയത് അവിടം ഭരിച്ചിരുന്ന കുറങ്ങോത്തു നായരുടെ അപ്രീതിക്കു കാരണമായി. ഒരു വിമത കോലത്തിരി രാജാവിന്റെ സുഹൃത്തായ അദ്ദേഹം 1704-05-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പണ്ടകശാല ആക്രമിച്ച് വലിയ നാശനഷ്ടങ്ങൾ വരുത്തി.[3]

രാഷ്ട്രീയം[തിരുത്തുക]

വ്യക്തമായ ഒരു രാഷ്ട്രീയ ചായ് വും കാണിക്കാത്ത പ്രദേശമാണ് ഇത്.

ജനസംഖ്യാ കണക്കുകൾ[തിരുത്തുക]

2001 കാനേഷുമാരി പ്രകാരം ആറ്റിങ്ങലിലെ ജനസംഖ്യാകണക്കുകൾ താഴെപറയും പ്രകാരമാണ്.

  • ജനസംഖ്യ: 35,648
  • സ്ത്രീ പുരുഷ അനുപാതം: 1000 പുരുഷന്മാർക്ക് 1136.7 സ്ത്രീകൾ
  • സാക്ഷരതാ നിരക്ക്: 98.65 % (പുരുഷന്മാർ - 97.22%‍, സ്ത്രീകൾ - 88.69%)

വിനോദസഞ്ചാരകേന്ദ്രങ്ങൾ[തിരുത്തുക]

  • തൈപ്പൂയകാവടി മഹോത്സവത്തിന് പേരുകേട്ട ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രവും ആറ്റിങ്ങൽ നിന്നും 4 കി.മി മാറി കീഴാറ്റിങ്ങൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു..

മറ്റുള്ളവ[തിരുത്തുക]

കേരളത്തിലെ ആദ്യ കോടതികളിൽ ഒന്ന് ആറ്റിങ്ങൾ മുൻസിഫ് കോടതി ആണ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതിതിരുനാൾ രാമവർമ്മയുടെ കാലത്ത്‌‌ 1832-ൽ ആണ് ആറ്റിങ്ങൽ മുൻസിഫ് കോടതി നിലവിൽ വന്നത്‌.[അവലംബം ആവശ്യമാണ്]

ആവണഞ്ചേരി ക്ഷേത്രം

.മുദാക്കൽ,കിഴുവിലം,മംഗലാപുരം,ചിറയിൻകീഴ്,കടക്കാവൂർ,വക്കം,നഗരൂർ,കരവാരം എന്നിവ സമീപ പഞ്ചായത്തുകൾ

വിദ്യാലയങ്ങൾ[തിരുത്തുക]

  1. ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂൾ ആറ്റിങ്ങൽ
  2. ഗവണ്മെന്റ് ഗേള്സ് ഹൈസ്ക്കൂൾ ആറ്റിങ്ങൽ
  3. ട്രിവാൻഡ്രം ഇൻ്റർനാഷണൽ സ്കൂൾ - ആറ്റിങ്ങലിൽ നിന്ന് 5 കി.മീ. അകലെ കോരാണിയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം മികച്ച ഒരു അന്താരാഷ്ട്ര വിദ്യാലയമാണ്.
  4. സർക്കാർ പോളിടെക്നിക്ക് കോളേജ് ആറ്റിങ്ങൽ - ആറ്റിങ്ങലിൽ നിന്നും 2 കി.മീ. മാറി വലിയകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിനുകീഴിലാണ് ഈ കലാലയം പ്രവർത്തിക്കുന്നത്.
  5. സർക്കാർ വ്യവസായപരിശീലന കേന്ദ്രം ആറ്റിങ്ങൽ ദേശീയപാത 66 ൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിൻ്റെ കീഴിലാണ്.
  6. കോളേജ് ഓഫ് എൻജിനീയറിംഗ് ആറ്റിങ്ങൽ മനുഷ്യ വിഭവ വികസന സ്ഥാപന (ഐഎച്ച്ആർഡി) ത്തിൻ്റെ കീഴിലുളള ഈ സ്ഥാപനം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപം ദേ.പാ. 66 ൽ സ്ഥിതിചെയ്യുന്നു.

എത്തിച്ചേരുന്ന വിധം[തിരുത്തുക]

വർക്കല റെയിൽ‌വേ സ്റ്റേഷൻ (25 കി.മീ), ചിറയിൻകീഴ് റെയിൽ‌വേ സ്റ്റേഷൻ (7 കി.മീ), തിരുവനന്തപുരം വിമാനത്താവളം (30 കി.മീ) എന്നിവ അടുത്താണ്. കൊല്ലം-തിരുവനന്തപുരം പാതയായ ദേശീയപാത 66 ആറ്റിങ്ങൽ വഴി കടന്നുപോകുന്നു. കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും എപ്പോഴും ബസ്സ് ലഭിക്കും. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ആണ്. വെഞ്ഞാറമൂട്‌, കിളിമാനൂർ, വർക്കല, ചിറയിൻകീഴ്‌, കഴക്കൂട്ടം എന്നീ പ്രദേശങ്ങൾ അടുത്തുകിടക്കുന്നു. കേരളത്തിലെ ഒരു പ്രധാനപ്പെട്ട ദീർഘദൂര പാതയായ NH-66 പന്വേൽ കന്യാകുമാരി പാത, ആറ്റിങ്ങൽ വഴിയും എം.സി. റോഡ്‌ വെഞ്ഞാറമൂട് വഴിയും കടന്നു പോകുന്നു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2004-06-16. Retrieved 2004-06-16.
  2. http://www.fallingrain.com/world/IN/13/Attingal.html
  3. 3.0 3.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-07. Retrieved 2011-01-25.
  4. http://www.india9.com/i9show/Attingal-50082.htm
  5. www.mulliyankavutemple.com


സ്ഥാനം: 8°41′N, 76°50′E

"https://ml.wikipedia.org/w/index.php?title=ആറ്റിങ്ങൽ&oldid=3969454" എന്ന താളിൽനിന്ന് ശേഖരിച്ചത്