നീണ്ടകര തുറമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീണ്ടകര മത്സ്യബന്ധനതുറമുഖം
ശക്തികുളങ്ങര തുറമുഖം കോവിഡ് കാലത്ത് പ്രവർത്തനം നിലച്ചപ്പോൾ
Location
രാജ്യം ഇന്ത്യ
സ്ഥാനം കൊല്ലം

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖങ്ങളിൽ ഒന്നാണു നീണ്ടകര. പ്ലിനി, ടോളമി തുടങ്ങിയ പുരാതന പാശ്ചാത്യ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിൽ നീണ്ടകര പരാമൃഷ്ടമായിട്ടുണ്ട്.

അഷ്ടമുടിക്കായൽ അറബിക്കടലുമായി ചേരുന്ന നീണ്ടകര അഴിമുഖമാണു തുറമുഖത്തിന്റെ പ്രത്യേകത. ശക്തികുളങ്ങര തുറമുഖത്തേയും കൂടിച്ചേർത്താണു നീണ്ടകര തുറമുഖം എന്നു പൊതുവേ പറയാറുള്ളത്. മത്സ്യബന്ധന തുറമുഖമായ ഇവിടെ നിരവധി മത്സ്യസംസ്കരണശാലകളും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങളിലധികവും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. പരമ്പരാഗത രീതിക്കുപുറമേ, യന്ത്രവത്കൃത ബോട്ടുകൾ ഉപയോഗിച്ചും ഇവിടെ മത്സ്യബന്ധനം നടത്താറുണ്ട്. കൊല്ലം നഗരത്തിൽനിന്നും ഒൻപത് കി.മീ. വടക്കായി സ്ഥിതി ചെയ്യുന്ന ഇവിടെയാണ് 1953-ൽ ഇന്ത്യോ-നോർവീജിയൻ പ്രോജക്ട് ആരംഭിച്ചത്. ശക്തികുളങ്ങരയിലെ ബോട്ട് നിർമ്മാണ കേന്ദ്രം, മത്സ്യത്തൊഴിലാളി പരിശീലന സ്ഥാപനം, ഐസ് ഫാക്ടറി, റെഫ്രിജറേഷൻ പ്ലാന്റ് എന്നിവ ഈ പ്രോജക്ടിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. അഞ്ഞൂറോളം വള്ളങ്ങളാണ് നീണ്ടകരയ്ക്കും അഴീക്കലിനും ഇടയിൽനിന്ന് ദിവസവും കടലിൽ പോകുന്നത്.[1] പ്രദേശത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമാണ്‌ നീണ്ടകരയിലേത്‌. ഒരേസമയം 500 ബോട്ടുകളെ വരെ ഉൾക്കൊള്ളാൻ ഈ തുറമുഖത്തിന്‌ കഴിയും.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീണ്ടകര_തുറമുഖം&oldid=3635528" എന്ന താളിൽനിന്ന് ശേഖരിച്ചത്