അസീസിയ മെഡിക്കൽ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അസീസിയ മെഡിക്കൽ കോളേജ്, കൊല്ലം

അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസേർച്ച്
സ്ഥാപിതം 2008
വിഭാഗം/തരം സ്വാശ്രയകോളേജ്
അദ്ധ്യക്ഷൻ എം. അബ്ദുൾ അസീസ്
പ്രിൻസിപ്പൽ ഡോ. അന്നബെൽ രാജശേഖരൻ
വൈസ് പ്രിൻസിപ്പാൾ {{{head}}}
സ്ഥലം മീയന്നൂർ, കേരളം, ഇന്ത്യഇന്ത്യ
കാമ്പസ്സ് 50 ഏക്കർ
രജിസ്ട്രേഷൻ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ
അഫിലിയേഷൻ കേരള സർവ്വകലാശാല, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് ആൻഡ് അലൈഡ് സയൻസസ്
വെബ്‌സൈറ്റ് http://www.azeezia.com

കൊല്ലം ജില്ലയിലെ ഒരു സ്വകാര്യ (സ്വാശ്രയ) മെഡിക്കൽ കോളേജ് ആണ് അസീസിയ മെഡിക്കൽ കോളേജ് (അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസേർച്ച്). മീയണ്ണൂരാണ് കോളേജ് സ്ഥിതി ചെയ്യുന്നത്.[1] ഇതോടൊപ്പം ആശുപത്രി, നഴ്സിംഗ് കോളേജ്, ഡെന്റൽ കോളേജ് എന്നിവയും പ്രവർത്തിക്കുന്നുണ്ട്.

ചരിത്രം[തിരുത്തുക]

2008-ലാണ് കോളേജ് സ്ഥാപിക്കപ്പെട്ടത്. പൊടിക്കുഞ്ഞ് മുസലിയാർ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്. [2]2010 ജൂലൈ 15-ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നിയോഗിച്ച നിരീക്ഷണ സംഘത്തിന്റെ പരിശോധനയ്ക്കുശേഷം ഈ കോളേജിലേയ്ക്കുള്ള പ്രവേശനം തടയപ്പെട്ടിരുന്നു. ഈ നടപടി പിന്നീട് ഹൈക്കോടതി റദ്ദു ചെയ്യുകയുണ്ടായി.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 മാതൃഭൂമി. 2010 ജൂലൈ 31 http://archive.is/NZdm7 |archiveurl= ഇവിടെ തലക്കെട്ടില്ല. (സഹായം). യഥാർത്ഥ സൈറ്റിൽ നിന്ന് 2013 ഓഗസ്റ്റ് 25-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഓഗസ്റ്റ് 25. 
  2. AIMS

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=അസീസിയ_മെഡിക്കൽ_കോളേജ്&oldid=1877998" എന്ന താളിൽനിന്നു ശേഖരിച്ചത്