കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ
| തരം | Public Sector Corporation under the Ministry of Transport of the State Government of Kerala |
|---|---|
| ആസ്ഥാനം | തിരുവനന്തപുരം, കേരളം, ഇന്ത്യ |
| Area served | കേരളം |
| വ്യവസായം | Public transport bus service |
| Products | Bus transport, Cargo Transport, Services |
| സേവനങ്ങൾ | വോൾവോ എസി എയർബസ്, Globus AC Airbus, Super Deluxe Airbus, സൂപ്പർ എക്സ്പ്രസ് എയർബസ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, Venad/Malabar Limited Stop, Ananthapuri/Thiru Kochi, Ordinary Bus, JnNURM AC Volvo Low Floor, JnNURM Non AC Low Floor |
| വെബ്‌സൈറ്റ് | keralartc.com |
| കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ | |
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി - കേരള സംസ്ഥാന നിരത്ത് ഗതാഗത വകുപ്പ്), കേരള സർക്കാർ നടത്തുന്ന ബസ് കമ്പനി ആണ്. ഇന്ത്യയിലെ സംസ്ഥാന ഉടമസ്ഥതയിലുള്ള ഏറ്റവും പഴയ ബസ് കമ്പനികളിൽ ഒന്നാണ് പൊതു മേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി[അവലംബം ആവശ്യമാണ്].
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് എന്ന പേരിൽ ആണ് തിരുവിതാംകൂർ സർക്കാർ കെ.എസ്.ആർ.ടി.സി. സ്ഥാപിച്ചത്. തിരുവിതാംകൂർ രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുക ആയിരുന്നു സ്ഥാപിത ലക്ഷ്യം. ലണ്ടൻ പാസഞ്ജർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപറേറ്റിങ്ങ് സൂപറിന്റെൻഡെന്റ് ആയിരുന്ന ഇ.ജി. സാൾട്ടർ 1937 സെപ്റ്റംബർ 20-നു ഗതാഗതവകുപ്പിന്റെ സൂപറിന്റെൻഡെന്റ് ആയി അവരോധിക്കപ്പെട്ടു. തിരുവനന്തപുരം - കന്യാകുമാരി, പാലക്കാട് - കോയമ്പത്തൂർ തുടങ്ങിയ പ്രധാന അന്തർ സംസ്ഥാന പാതകൾ ദേശസാൽക്കരിച്ചതോടെ കെ.എസ്.ആർ.ടി.സി. വളർന്നു.
ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത, കോമറ്റ് ഷാസിയിൽ പെർകിൻസ് ഡീസൽ എഞ്ജിൻ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ബസ്സുകളുടെ ശ്രേണി. സാൾട്ടറുടെ മേൽനോട്ടത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് ജീവനക്കാർ തന്നെയായിരുന്നു ബസ്സുകളുടെ ബോഡി നിർമ്മിച്ചത്. തിരുവനന്തപുരം - കന്യാകുമാരി പാത ദേശസാൽക്കരിച്ചതിനാൽ സ്വകാര്യ ഗതാഗത സ്ഥാപനങ്ങളിൽ നിന്ന് ജോലി നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളവർക്ക് കെ.എസ്.ആർ.ടി.സിയിൽ അന്ന് നിയമനത്തിന് മുൻഗണന നൽകി. അന്ന് ജീവനക്കാരെ തിരഞ്ഞെടുത്ത രീതി ഇന്നും കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് പിന്തുടരുന്നു.നൂറോളം ജീവനക്കാരെ ഇൻസ്പെക്ടർമാരും കണ്ടക്ടർമാരുമായി നിയമിച്ചുകൊണ്ടാണ് ഗതാഗത വകുപ്പ് ആരംഭിച്ചത്.
സംസ്ഥാന മോട്ടോർ സർവ്വീസ് ശ്രീ ചിത്തിരതിരുന്നാൾ മഹാരാജാവ് 1938, ഫെബ്രുവരി 20-നു ഉദ്ഘാടനം ചെയ്തു. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉദ്ഘാടനയാത്രയിലെ യാത്രക്കാർ. സാൾട്ടർ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവർ. ഈ ബസ്സും മറ്റ് 33 ബസ്സുകളും കവടിയാർ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയത് അന്ന് ആകർഷകമായ കാഴ്ചയായിരുന്നു.
റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിയമം 1950-ൽ നിലവിൽ വന്നതിനെ തുടർന്ന് കേരള സർക്കാർ 1965-ൽ കെ.എസ്.ആർ.ടി.സി. നിയമങ്ങൾ (സെക്ഷൻ 44) നിർമ്മിച്ചു. ഈ വകുപ്പ് 1965 ഏപ്രിൽ 1-നു ഒരു സ്വയംഭരണ സ്ഥാപനമാക്കി. കേരള സർക്കാരിന്റെ വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 1965 മാർച്ച് 15-നു സ്ഥാപിതമായി.
[തിരുത്തുക] ഇന്ന് - വാഹനങ്ങൾ
കെ.എസ്.ആർ.ടി.സി-ക്ക് അശോക് ലെയ്‌ലന്റ്, റ്റാറ്റാ മോട്ടോഴ്സ്, വോൾവോ, എന്നീ സ്ഥാപനങ്ങളുടെ ബസ്സുകളും ഐഷർ മിനി ബസ്സുകളും ഉണ്ട്. ബസ്സുകളുടെ എണ്ണം ഇങ്ങനെ ആണ്.
- ആകെ: 4704
- 2940 അശോക് ലെയ്‌ലന്റ്
- 1562 റ്റാറ്റാ മോട്ടോഴ്സ്
- 200 ഐഷർ
- 2 വോൾവോ ആഡംബര ബസ്സുകൾ
- ഇതിൽ 2124 ബസ്സുകൾ ( 45.15% ) 7 വർഷത്തിനു മുകളിൽ പ്രായം ഉള്ളവയാണ്
- 366 ബസ്സുകൾ (7.78%) 10 വർഷത്തിനു മുകളിൽ പ്രായം ഉള്ളവയാണ്. ഇവയെ സേവനത്തിൽ നിന്നും നീക്കം ചെയ്തുകൊണ്ടിരിക്കുന്നു.
[തിരുത്തുക] ഹെഡ് ഓഫീസ്
തിരുവനന്തപുരം
[തിരുത്തുക] പ്രധാന ഡിപ്പോകൾ
- ആലപ്പുഴ
- ആലുവ
- ആറ്റിങ്ങൽ
- ചങ്ങനാശ്ശേരി
- ചെങ്ങന്നൂർ
- ചേർത്തല
- എറണാകുളം
- കണ്ണൂർ
- കാസർഗോഡ്
- കായംകുളം
- കൊല്ലം
- കൊട്ടാരക്കര
- കോട്ടയം
- കോഴിക്കോട്
- മൂവാറ്റുപുഴ
- നെടുമങ്ങാട്
- നെയ്യാറ്റിൻകര
- പാലാ
- പാലക്കാട്
- പാപ്പനംകോട്
- പത്തനംതിട്ട
- പെരുമ്പാവൂർ
- സുൽത്താൻ ബത്തേരി
- തിരുവല്ല
- തൃശ്ശൂർ
- തിരുവനന്തപുരം സെൻട്രൽ
- തിരുവനന്തപുരം സിറ്റി
- വിഴിഞ്ഞം
[തിരുത്തുക] സബ് ഡിപ്പോകൾ
- അടൂർ
- അങ്കമാലി
- ചടയമംഗലം
- ചാലക്കുടി
- ചാത്തന്നൂർ
- ചിറ്റൂർ
- ഈരാറ്റുപേട്ട
- ഗുരുവായൂർ
- ഹരിപ്പാട്
- കല്പറ്റ
- കണിയാപുരം
- കരുനാഗപ്പള്ളി
- കാട്ടാക്കട
- കട്ടപ്പന
- കിളിമാനൂർ
- കോതമംഗലം
- കുമളി
- മാള
- മലപ്പുറം
- മാനന്തവാടി
- മാവേലിക്കര
- നോർത്ത് പറവൂർ
- പാറശ്ശാല
- പത്തനാപുരം
- പയ്യന്നൂർ
- പെരിന്തൽമണ്ണ
- പേരൂർക്കട
- പിറവം
- പൊൻകുന്നം
- പൊന്നാനി
- പൂവാർ
- പുനലൂർ
- തലശ്ശേരി
- താമരശ്ശേരി
- തൊടുപുഴ
- തൊട്ടിൽപ്പാലം
- വൈക്കം
- വെള്ളനാട്
- വെള്ളറട
- വെഞ്ഞാറമ്മൂട്
- വികാസ് ഭവൻ
- നിലമ്പൂർ
- മണ്ണാർക്കാട്
[തിരുത്തുക] ഓപ്പറേറ്റിങ്ങ് ഡിപ്പോകൾ
- ആര്യനാട്
- ആര്യങ്കാവ്
- എടത്വാ
- എരുമേലി
- ഇരിഞ്ഞാലക്കുട
- കൊടുങ്ങല്ലൂർ
- കുളത്തൂപ്പുഴ
- മല്ലപ്പള്ളി
- മൂലമറ്റം
- മൂന്നാർ
- പാലോട്
- പന്തളം
- ശാസ്താംകോട്ട
- പുതുക്കാട്
- തിരുവമ്പാടി
- വടകര
- വടക്കഞ്ചേരി
- വിതുര
[തിരുത്തുക] വർക്ക്ഷോപ്പുകൾ
- പാപ്പനംകോട് (മുഖ്യ വർക്ക്ഷോപ്പ്)
- മാവേലിക്കര (പ്രാദേശിക വർക്ക്ഷോപ്പ്)
- ആലുവ (പ്രാദേശിക വർക്ക്ഷോപ്പ്)
- എടപ്പാൾ (പ്രാദേശിക വർക്ക്ഷോപ്പ്)
- കോഴിക്കോട് (പ്രാദേശിക വർക്ക്ഷോപ്പ്)
[തിരുത്തുക] ഉദ്യോഗസ്ഥ പരിശീലന കേന്ദ്രം
- തിരുവനന്തപുരം
[തിരുത്തുക] നിരത്തിലിറങ്ങുന്ന പുതിയ സർവ്വീസുകൾ
- താഴ്ന്ന പ്രതലമുള്ള അനന്തപുരി എയർ ബസ് : 12
- അനന്തപുരി സിറ്റി ഫാസ്റ്റ് : 140
[തിരുത്തുക] പലവക
- കെ.എസ്.ആർ.ടി.സി. ബസ്സുകൾ ദിവസവും സഞ്ചരിക്കുന്ന ദൂരം മുൻപ് 12,00,000 ആയിരുന്നത് ഇപ്പോൾ 14,22,546 ആക്കി ഉയർത്തിയിരിക്കുന്നു.[1]
- ദിവസവും 4232 പുനർനിർണ്ണയിച്ച യാത്രകൾ ആണ് ഉള്ളത്. 4704 ബസ്സുകൾ ദിവസവും യാത്ര നടത്തുന്നു.
- ഒരു ദിവസം കെ.എസ്.ആർ.ടി.സി. ബസ്സുകളിൽ ശരാശരി 31.45 ലക്ഷം യാത്രികർ സഞ്ചരിക്കുന്നു[അവലംബം ആവശ്യമാണ്]