എം.വി. ദേവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.വി. ദേവൻ
എം.വി. ദേവൻ
ജനനം(1928-01-15)ജനുവരി 15, 1928
ചൊക്ലി, കണ്ണൂർ, കേരളം
മരണം2014 ഏപ്രിൽ 29
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരൻ, വാസ്തുശില്പി
ജീവിതപങ്കാളി(കൾ)ശ്രീദേവി
കുട്ടികൾജമീല
ശാലിനി.

കേരളത്തിലെ പ്രമുഖശില്പിയും ചിത്രകാരനും എഴുത്തുകാരനും പ്രഭാഷകനുമാണ് മഠത്തിൽ വാസുദേവൻ എന്ന എം. വി. ദേവൻ (15 ജനുവരി 1928 - 29 ഏപ്രിൽ 2014) . കേരളത്തിലെ ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരിൽ മുമ്പൻ.വാസ്തുശില്പ മേഖലയിൽ ലാറി ബേക്കറുടെ അനുയായി. മയ്യഴിയിലെ മലയാള കലാഗ്രാമത്തിന്റെ ഓണററി ഡയറക്ടർ.

തലശ്ശേരിക്കടൂത്ത് പന്ന്യന്നൂർ എന്ന ഗ്രാമത്തിലാണ് ദേവൻ ജനിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 1946-ൽ മദ്രാസിൽ ചിത്രകല പഠിക്കുവാനായി പോയി. മദ്രാസ് സ്കൂൾ ഓഫ് ആർട്ട് ആന്റ് ക്രാഫ്റ്റ്സിൽ ഡി.പി. റോയ് ചൗധരി, കെ.സി.എസ്. പണിക്കർ തുടങ്ങിയവരുടെ കീഴിൽ ചിത്രകല‍ അഭ്യസിച്ചു.

ഈ ഗുരുനാഥന്മാർ അദ്ദേഹത്തിന്റെ ജീവിതത്തെയും ചിത്രകലയെയും വലിയ അളവു വരെ സ്വാധീനിച്ചു. ഈ സമയത്ത് അദ്ദേഹം എം. ഗോവിന്ദനുമായി പരിചയപ്പെട്ടു. എം.വി. ദേവന്റെ ജീവിത വീക്ഷണത്തിൽ ഈ കൂട്ടുകെട്ട് വലിയ മാറ്റങ്ങൾ വരുത്തി.

കലാ ജീവിതം[തിരുത്തുക]

മദ്രാസിൽ നിന്ന് തിരിച്ചുവന്ന അദ്ദേഹം മാതൃഭൂമി ദിനപത്രത്തിൽ മുഴുവൻ സമയ ചിത്രകാരനായി ജോലിയിൽ പ്രവേശിച്ചു. 1952 മുതൽ 1961 വരെ മാതൃഭൂമിയിൽ ജോലി ചെയ്തു. അതിനുശേഷം മദ്രാസിൽ തിരിച്ചുപോയി ‘സതേൺ ലാങ്ഗ്വജസ് ബുക്ക് ട്രസ്റ്റ്’ എന്ന സ്ഥാപനത്തിൽ കലാ ഉപദേഷ്ടാവായി ജോലിയിൽ പ്രവേശിച്ചു. ഇവിടെ 1961 മുതൽ 1962 വരെ ജോലിചെയ്തു.

മദ്രാസ് ലളിതകലാ അക്കാദമി (1962 മുതൽ 1968 വരെ), ന്യൂഡെൽഹി ലളിതകലാ അക്കാദമി (1966 മുതൽ 1968 വരെ), എഫ്.എ.സി.ടി. (കലാ ഉപദേഷ്ടാവായി, 1968 മുതൽ 1972 വരെ) എന്നിവിടങ്ങളിൽ അദ്ദേഹം തന്റെ സർഗ്ഗ സപര്യ തുടർന്നു. 1974 മുതൽ 1977 വരെ കേരള ലളിതകലാ അക്കാദമിയുടെ അദ്ധ്യക്ഷൻ ആയിരുന്നു.

ശില്പങ്ങൾ[തിരുത്തുക]

കാഞ്ഞങ്ങാട് പി. സ്മാരകമന്ദിരം

കാഞ്ഞങ്ങാട് പി. സ്മാരകമന്ദിരം രൂപകൽപന ചെയ്തതും കൊല്ലം നെഹറു പാർക്കിലെ അമ്മയും കുഞ്ഞും എന്ന പൂർണ്ണകായ ശില്പം നിർമ്മിച്ചതും ദേവൻ ആണ്.

സംഘടനകൾ[തിരുത്തുക]

പെരുന്തച്ചൻ എന്ന സംഘടനയുടെ സ്ഥാപകനാണ് ദേവൻ. ഭവന നിർമ്മാണത്തിൽ ഉപദേശങ്ങൾ നൽകുകയായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം.

കേരള കലാപീഠത്തിന്റെ സ്ഥാപകനും ഇന്നത്തെ അദ്ധ്യക്ഷനുമാണ് ദേവൻ. നവശക്തി, ഗോപുരം, സമീക്ഷ, കേരള കവിത, ജ്വാല എന്നീ സാഹിത്യ പ്രസിദ്ധീകരണങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.

കൃതികൾ[തിരുത്തുക]

പുരസ്കാരം[തിരുത്തുക]

  • രാജാരവിവർമ പുരസ്‌കാരം
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം ദേവസ്പന്ദനം എന്ന കൃതിക്ക് (2001) [1][2].
  • വയലാർ അവാർഡ് (1999)
  • ചെന്നൈ റീജ്യണൽ ലളിതകലാ അക്കാദമി ഫെലോഷിപ്പ് (1985)
  • ക്രിട്ടിക്സ് അവാർഡ് (1992)
  • കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് (1985)
  • എം.കെ.കെ. നായർ അവാർഡ് (1994)
  • 2001 ൽ മാതൃഭൂമി സാഹിത്യപുരസ്‌കാരം (2001)
  • മലയാറ്റൂർ രാമകൃഷ്ണൻ ചിത്രശില്പകലാ ബഹുമതി(2001)

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
  2. വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=എം.വി._ദേവൻ&oldid=3625987" എന്ന താളിൽനിന്ന് ശേഖരിച്ചത്