അഷ്ടമുടിക്കായൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ashtamudi Lake എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അഷ്ടമുടി കായൽ
Ashtamudi Lake 2006.jpg
അഷ്ടമുടി കായൽ
സ്ഥാനം കൊല്ലം, കേരളം
നിർദ്ദേശാങ്കങ്ങൾ 8°59′N 76°36′E / 8.983°N 76.600°E / 8.983; 76.600Coordinates: 8°59′N 76°36′E / 8.983°N 76.600°E / 8.983; 76.600
പ്രാഥമിക അന്തർപ്രവാഹം കല്ലടയാർ
Catchment area 1,700 km2 (660 sq mi)
താല-പ്രദേശങ്ങൾ India
വിസ്തീർണ്ണം 61.4 km2 (23.7 sq mi)
പരമാവധി ആഴം 6.4 m (21 ft)
Water volume 76,000,000,000 km3 (6.2×1016 acre⋅ft)
ഉപരിതല ഉയരം 10 m (33 ft)
ദ്വീപുകൾ മൺറോ തുരുത്ത് ചവറ South
അധിവാസസ്ഥലങ്ങൾ കൊല്ലം
വീരഭദ്രസ്വാമി ക്ഷേത്രത്തിനു സമീപമുള്ള കായൽ ദൃശ്യം

വലിപ്പംകൊണ്ട് കേരളത്തിലെ രണ്ടാമത്തേതും ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുമുള്ള ഒരു കായലാണ്‌ കൊല്ലം ജില്ലയിലുള്ള അഷ്ടമുടിക്കായൽ. പനയാകൃതിയുള്ള ഈ വലിയ ജലസംഭരണി വലിപ്പത്തിൽ വേമ്പനാട് കായലിന്റെ തൊട്ടു പുറകിൽ സ്ഥാനമുറപ്പിക്കുന്നു. അഷ്ടമുടി എന്നതിന്റെ അർത്ഥം എട്ടു ശാഖകൾ എന്നാണ്‌ (അഷ്ട=എട്ട്;മുടി=ശാഖ,കൈവഴി). ഈ പേര്‌ കായലിന്റെ സ്ഥലചിത്രീകരണം സൂചിപ്പിക്കുന്നു;ബഹുശാഖകളുള്ള ഒരു കായൽ. കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം എന്നും ഈ കായലിനെ വിശേഷിപ്പിക്കുന്നു.[1][2][3] നീർത്തടങ്ങളുടെ സം‌രക്ഷണവും അവയുടെ സന്തുലിത ഉപയോഗത്തെയും കുറിച്ചുള്ള റാംസർ ഉടമ്പടി പ്രകാരം അന്തർദേശീയ പ്രാധാന്യമുള്ള നീർത്തടങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ്‌ അഷ്ടമുടി നീർത്തടം.[4] കായലിന്റെ വലതുഭാഗത്ത് ചരിത്രപ്രാധാന്യമുള്ള തുറമുഖ നഗരമായ കൊല്ലം സ്ഥിതിചെയ്യുന്നു. കൊല്ലം ബോട്ട് ക്ലബ്ബിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബോട്ടു സവാരി കൊല്ലത്തെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്നു. മറ്റു നിരവധി ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഈ ബോട്ട് സവാരി പ്രവേശനമൊരുക്കുന്നു. കൂടാതെ ആഡംബര ഹൗസ് ബോട്ടുകളും സേവനങ്ങൾ നത്തുന്നു. ഈ ജലസംഭരണിയിലൂടെയുള്ള ബോട്ട് സവാരി 8 മണിക്കൂർ സമയം വരുന്നതാണ്‌. തടാകങ്ങൾ,കനാലുകൾ,വെള്ളക്കെട്ടുകളുള്ള ഗ്രാമങ്ങൾ എന്നിവയിലൂടെയുള്ള ഈ സവാരി അഷ്ടമുടിക്കായലിന്റെ സമഗ്ര സൗന്ദര്യം നുകരാൻ അവസരമൊരുക്കുന്നു. മീൻപിടുത്തക്കാർ ഉപയോഗിക്കുന്ന ചീനവല ഈ കായലിലെ ഒരു സാധാരണ കാഴ്ചയാണ്‌.[1][5][6] കായലും അതിന്റെ തീരത്തുള്ള കൊല്ലം പട്ടണവും നീണ്ടകര തുറമുഖവും സംസ്ഥാനത്തിന്റെ കശുവണ്ടി സംസ്കരണ-വ്യാപാരത്തിനും സമുദ്രോല്പന്ന വ്യവസായങ്ങൾക്കും ആവശ്യമായ ഗതാഗത മാർഗ്ഗമായി വർത്തിക്കുന്നു.[6] കായലരികത്തായി താമസിക്കുന്ന ജനവിഭാഗങ്ങൾ മത്സ്യബന്ധനം,കയർ നിർമ്മാണത്തിലേക്കാവശ്യമായ ചകിരി വേർതിരിക്കുന്നതിനുള്ള ചകിരിപൂഴ്ത്തൽ,ഉൾനാടൻ ജലഗതാഗത സേവനം എന്നീ തൊഴിലുകളിലൂടെ ജീവിതോപാധി കണ്ടെത്തുന്നു.

അഷ്ടമുടി കായൽ

ജയപാലപ്പണിക്കർ, പാരീസ് വിശ്വനാഥൻ, വിക്ടർ ജോൺ, കുരീപ്പുഴ ശ്രീകുമാർ, ജസ്റ്റിൻ തോമസ്, വി. സാംബശിവൻ,അഴകത്ത് പത്മനാഭക്കുറുപ്പ്, സി.എൻ. ശ്രീകണ്ഠൻ നായർ, ഷാജി എൻ. കരുൺ, കടവൂർ ബാലൻ, ഡി. വിനയചന്ദ്രൻ,തെക്കതിൽ എൻ ജോൺ, സമദർശി,പഴവിള രമേശൻ തുടങ്ങി ഈ കായലും കായൽ തീരത്തെ ജീവിതവും നിരവധി എഴുത്തുകാർക്കും കലകാരന്മാർക്കും പ്രചോദനമേകിയിട്ടുണ്ട്. തിരുനല്ലൂർ കരുണാകരന്റെ പല കവിതകളുടേയും ഇതിവൃത്തം അഷ്ടമുടിക്കായലാണ്‌.

കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടമായ പെരുമൺ ദുരന്തം നടന്നത് അഷ്ടമുടിക്കായലിലാണ്. 1988 ജൂലൈ 8-ന് നടന്ന ഈ ദുരന്തത്തിൽ 107 പേരാണ് മരിച്ചത്.

ചരിത്രം[തിരുത്തുക]

ചീനവല

ഫിനീഷ്യരുടേയും റോമക്കാരുടേയും കാലത്തു തന്നെ കൊല്ലവും അഷ്ടമുടിക്കായലും പ്രാധാന്യമുള്ളവയായിരുന്നു. 14-ആം നൂറ്റാണ്ടിൽ ഇബ്‌നു ബത്തൂത്ത തന്റെ 24 വർഷം നീണ്ടുനിന്ന സഞ്ചാരയാത്രയുടെ വിവരണത്തിൽ ചൈനക്കാരുടെ അഞ്ചു വ്യാപാര തുറമുഖങ്ങളിൽ ഒന്നായി കൊല്ലം തുറമുഖത്തെ എണ്ണിയിട്ടുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ വേലുത്തമ്പി പ്രക്ഷോഭം സംഘടിപ്പിച്ചത് ഇവിടെ നിന്നായിരുന്നു.[7]

എട്ടു മുടികൾ[തിരുത്തുക]

തേവള്ളിക്കായൽ
കണ്ടച്ചിറക്കായൽ
കുരീപ്പുഴക്കായൽ
തെക്കുംഭാഗം കായൽ
കല്ലടക്കായൽ

കല്ലടയാർ അഷ്ടമുടിയിൽ വന്നു പതിക്കുന്ന ഭാഗം. മൺറോ തുരുത്ത്, പട്ടംതുരുത്ത്, നീട്ടുംതുരുത്ത് എന്നിവ ഇതിലാണു്.

പെരുമൺ കായൽ

പെരുമണ്ണിനും പള്ളിയാംതുരുത്തിനും ഇടയിലുള്ള ഭാഗം. പെരുമൺ ദുരന്തം നടന്നത് ഇതിലാണ്.

കുമ്പളത്തു കായൽ
കാഞ്ഞിരോട്ടു കായൽ

കായലിന്റെ ഏറ്റവും ആഴമുള്ള ഭാഗം. കുണ്ടറയ്ക്ക് പടിഞ്ഞാറുള്ള ഭാഗം.

അവലംബം[തിരുത്തുക]

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഷ്ടമുടിക്കായൽ&oldid=2441150" എന്ന താളിൽനിന്നു ശേഖരിച്ചത്