കുരീപ്പുഴ ശ്രീകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുരീപ്പുഴ ശ്രീകുമാർ
കുരീപ്പുഴ ശ്രീകുമാർ
കുരീപ്പുഴ ശ്രീകുമാർ
തൊഴിൽസാഹിത്യകാരൻ /കവി
ഭാഷമലയാളം
ദേശീയത ഇന്ത്യ

ആധുനികാനന്തരതലമുറയിലെ ശ്രദ്ധേയനായ മലയാളകവിയാണ് കുരീപ്പുഴ ശ്രീകുമാർ. ആഫ്രോ ഏഷ്യൻ യങ്ങ് റൈറ്റെഴ്സ് കോൺഫറൻസിൽ ഇന്ത്യയേയും, ദേശീയ കവിസമ്മേളനത്തിൽ മലയാളത്തേയും പ്രതിനിധീകരിച്ചിട്ടുണ്ട് .

കവി കുരീപ്പുഴ ശ്രീകുമാറിന്റെ 'ഇഷ്ടമുടിക്കായൽ' കവിതാലാപനം, സി.പി.ഐ(എ​) കൊല്ലം ജില്ലാ സമ്മേളനതേതോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ നിന്ന്

ജീവിതരേഖ[തിരുത്തുക]

കൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ 1955 ഏപ്രിൽ 10-ന്‌ പി.എൻ. ശാസ്ത്രിയുടേയും കെ.കമലമ്മയുടേയും മകനായി ജനിച്ചു. കൊല്ലം എസ്.എൻ കോളേജിൽ പഠിച്ചു. കേരള സർവ്വകലാശാലാ യുവജനോത്സവത്തിൽ കവിതാരചനയ്ക്ക് ഒന്നാം സ്ഥാനം(1975) ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പിൽ ജീവനക്കാരനായിരുന്നു. ജാതി-മത വിശ്വാസിയല്ല .[1] ഒരു ഹൈന്ദവദേവന്റെ പേരിലുള്ളതായതിനാൽ ശ്രീപദ്മനാഭസ്വാമി പുരസ്കാരം അദ്ദേഹം നിരസിക്കുകയുണ്ടായി.[2]

കൂട്ടുകാരി-കെ.സുഷമകുമാരി, മകൻ-നെസിൻ.

നവമാധ്യമങ്ങളിൽ[തിരുത്തുക]

കുരീപ്പുഴ ശ്രീകുമാർ നവമാധ്യമമായ ഫേസ്ബുക്കിലൂടെ -ഇന്ന് വായിച്ച കവിത- എന്ന പംക്തിയിലൂടെ ദിവസേന ഓരോ കവികളുടെ, കവിത വായനക്കാർക്കായി പങ്കുവെയ്ക്കുന്നു. ഞായറാഴ്ചകളിൽ മൺമറഞ്ഞ മലയാള കവികളുടെ കവിതകളാണ് പങ്കുവെയ്ക്കുക - ഇന്നും വായിച്ച കവിത- എന്നാണ് ഞായറാഴ്ച പംക്തിക്ക് പേര്. കൂടാതെ തിങ്കളാഴ്ച മറ്റ് ഭാഷയിലെ കവിതകളുടെ മലയാള പരിഭാഷയും പങ്കുവെയ്ക്കുന്നു.

ഭീഷണി[തിരുത്തുക]

കൊല്ലം കോട്ടുക്കലിൽ കൈ​ര​ളി ഗ്രന്ഥശാലയുടെ വാർഷികത്തോടനുബന്ധിച്ചുള്ള സംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങുമ്പോൾ ഒരു സംഘം ബിജെപി പ്രവർത്തകർ തടഞ്ഞു നിർത്തി ആക്രമണ ഭീഷണി മുഴക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.[3] ആക്രമണശ്രമവുമായി ബന്ധപ്പെട്ട് ബി.ജെ.പി. ഗ്രാമപഞ്ചായത്തംഗം അടക്കം 6 പേരെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.[4] സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെ വടയമ്പാടി ജാതി മതിൽ സമരത്തെയും ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതിനെക്കുറിച്ചും ശ്രീകുമാർ പരാമർശിച്ചിച്ചിരുന്നു. സംഭവത്തെത്തുടർന്ന് സാംസ്കാരിക പ്രവർത്തകരുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നു.

പ്രധാനകൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (2011) കീഴാളൻ എന്ന കവിതാ സമാഹാരത്തിന്[5]
  • ആശാൻ സ്മാരക കവിതാപുരസ്‌കാരം (2023) [6]
  • വൈലോപ്പിള്ളി പുരസ്കാരം(1987)
  • അബുദാബി ശക്തി അവാർഡ്
  • സംസ്ഥാന ബാലസാഹിത്യ അവാർഡ്
  • പുനലൂർ ബാലൻ ഫൗണ്ടേഷൻ അവാർഡ് (2019)
  • ഭീമ ബാലസാഹിത്യ അവാർഡ്
  • മഹാകവി പി.പുരസ്കാരം.
  • കേസരി പുരസ്‌കാരം.
  • ഡോ.എ.ടി.കോവൂർ,എം.സി.ജോസഫ്,പവനൻ പുരസ്കാരങ്ങൾ.

അവലംബം[തിരുത്തുക]

  1. http://www.keralasahityaakademi.org/ml_aw13.htm
  2. "Briefly: Poet rejects Akademi award". The Hindu. 11 February 2004. Archived from the original on 2004-03-24. Retrieved 10 January 2010. The noted poet, Kureepuzha Sreekumar, who won the Kerala Sahithya Akademi award for the best work in children's literature for his work Penangunni, has rejected the award. In a brief statement here today, Mr. Sreekumar said he was rejecting the award because it was named after a Hindu God, Sree Padmanabha.
  3. "കവി കുരീപ്പുഴ ശ്രീകുമാറിനു നേരെ ആക്രമണം; അന്വേഷണത്തിന് നിർദ്ദേശം". 05 February 2018. Retrieved 14 February 2018. {{cite news}}: Check date values in: |date= (help)
  4. "കുരീപ്പുഴ ശ്രീകുമാറിന് നേരെ കൈയേറ്റ ശ്രമം: 6 പേർ അറസ്റ്റിൽ". news.keralakaumudi.com. keralakaumudi. 07.2.2018. Retrieved 14.2.2018. {{cite web}}: Check date values in: |access-date= and |date= (help)
  5. http://www.keralasahityaakademi.org/pdf/Akademi%20Award%20-%202011.pdf
  6. https://www.mathrubhumi.com/literature/news/kureepuzha-sreekumar-wins-asan-prize-for-poetry-1.9171853

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുരീപ്പുഴ_ശ്രീകുമാർ&oldid=4046565" എന്ന താളിൽനിന്ന് ശേഖരിച്ചത്