അശാന്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അശാന്തൻ
Asanthan.jpg
ജനനം
മഹേഷ്

1968
മരണം2018 ജനുവരി 31
തൊഴിൽചിത്രകാരൻ , ശില്പി
ജീവിതപങ്കാളി(കൾ)മോളി
പുരസ്കാരങ്ങൾകേരള ലളിതകലാ അക്കാദമി പുരസ്കാരങ്ങൾ

കേരളത്തിലെ ഒരു ചിത്രകാരനും ശിൽപ്പിയുമായിരുന്നു അശാന്തൻ. അമച്വർ നാടക രംഗത്തും ഇദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്[1].

ജീവിതരേഖ[തിരുത്തുക]

1968 ലായിരുന്നു അദ്ദേഹത്തിന്റെ ജനനം[2]. പോണേക്കര പീലിയാട് കുട്ടപ്പനും കുറുമ്പയും മാതാപിതാക്കൾ. ചിത്രകലയിലും ശിൽപ കലയിലും വിദ്യാഭ്യാസം നേടിയ അദ്ദേഹം ഫോർട്ടുകൊച്ചി ഏക ആർട്ട് ഗാലറി, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല എന്നിവിടങ്ങളിൽ ചിത്രകല - വാസ്തുകല അധ്യാപകനായി സേവനമനുഷ്ടിച്ചിരുന്നു.

കൊമേഴ്സ്യൽ ആർട്ട്‍സ് രംഗത്ത് നിന്ന് ഇദ്ദേഹം സമ്പൂർണമായും വിട്ടുനിന്നിരുന്നു. പ്രകൃതിയുടെ വിവിധതലങ്ങൾ ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കാണാം. മുടിയാട്ടം, കതിരുകാള, തുടിപ്പാട്ട് തുടങ്ങിയ നാടൻകലകളും അദ്ദേഹത്തിൻറെ ചിത്രങ്ങൾക്ക് പ്രമേയമായിട്ടുണ്ട്[3].

ചങ്ങമ്പുഴയുടെ രമണൻ പെൻസിൽ സ്കെച്ചുകൾ ചെയ്തിട്ടുണ്ട്. 2018 ജനുവരി 31 ന് അന്തരിച്ചു[4].

ബഹുമതികൾ[തിരുത്തുക]

അശാന്തന്റെ മൃതദേഹത്തോടുള്ള അനാദരവ്[തിരുത്തുക]

അശാന്തന്റെ മൃതദേഹം ഡർബാർ ഹാൾ ആർട്ട്സ് സെന്ററിൽ പൊതുദർശനത്തിനു വക്കാൻ ഹാളിന്റെ അധികാരികളായ കേരള ലളിത കലാ അക്കാദമി തീരുമാനിച്ചു. എന്നാൽ ഹാളിനു സമീപത്തുള്ള ശിവക്ഷേത്രത്തിന്റെ ഭാരവാഹികൾ ഈ നിക്കം ഉപേക്ഷിക്കണമെന്ന് ലളിതകലാ അക്കാദമി ഭാരവാഹികളോടു ആവശ്യപ്പെട്ടു. ക്ഷേത്ര പൂജകൾ അവസാനിച്ചിട്ടില്ലെന്നു, ഇപ്പോൾ മൃതദേഹം അവിടെ പൊതുദർശനത്തിനു വെച്ചാൽ ക്ഷേത്രം അശുദ്ധിയാക്കപ്പെടും എന്നുമായിരുന്നു ക്ഷേത്ര ഭാരവാഹികൾ പറഞ്ഞത്. ലളിത കലാ അക്കാദമി പ്രവർത്തകർ ക്ഷേത്ര ഭരണാധികാരികളോടു സംസാരിച്ചുവെങ്കിലും, അതിനിടെ ഒരു കൂട്ടം ആളുകൾ ഡർബാർ ഹാളിൽ വച്ചിരുന്ന പോസ്റ്ററുകളും മറ്റും വലിച്ച കീറി നശിപ്പിക്കുകയായിരുന്നു.[7] ഒരു കലാകാരൻ ഇത്രയേറെ അപമാനിക്കപ്പെട്ട് ഭൂമിയിൽ നിന്ന് പോകുന്നത് മനുഷ്യവർഗത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കുമെന്ന്, ഗായകനും സംഗീതസംവിധായകനുമായ ഷഹബാസ് അമൻ അഭിപ്രായപ്പെട്ടു.[8]

അവലംബം[തിരുത്തുക]

  1. "അശാന്തൻ അന്തരിച്ചു". മാധ്യമംപത്രം. 2018-02-01. ശേഖരിച്ചത് 2018-02-01.
  2. "അശാന്തൻ". kalakeralam.com. ശേഖരിച്ചത് 2018-02-01.
  3. "Capturing the beauty of nature". The Hindu Daily. 2011-10-17. ശേഖരിച്ചത് 2018-02-01.
  4. "ചിത്രകാരൻ അശാന്തൻ അന്തരിച്ചു". മാതൃഭൂമിപത്രം. 2018-02-01. ശേഖരിച്ചത് 2018-02-01.
  5. "കേരള ലളിത കലാ അക്കാദമി പുരസ്കാരങ്ങൾ". കേരള ലളിത കലാ അക്കാദമി. ശേഖരിച്ചത് 2018-02-03.
  6. "Artist Ashanthan dies". കൗമുദി ഓൺലൈൻ. 2018-01-31. ശേഖരിച്ചത് 2018-01-31.
  7. "Ruckus over displaying artist's body". The Hindu. 2018-01-31. ശേഖരിച്ചത് 2018-02-03.
  8. "അശാന്തൻ മടങ്ങിയത് അപമാനിതനായി കേരളം ഇതിനു വലിയ വില കൊടുക്കേണ്ടി വരും". മാതൃഭൂമി. 2018-02-03. ശേഖരിച്ചത് 2018-02-03.
"https://ml.wikipedia.org/w/index.php?title=അശാന്തൻ&oldid=2695980" എന്ന താളിൽനിന്ന് ശേഖരിച്ചത്